കേരള സംഗീത നാടക അക്കാഡമി ആസ്ഥാനത്തേക്ക് സി.എസ്.ഡി.എസ്. മാര്‍ച്ച്

ചേരമ-സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാഡമി ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. നാട്യകലാകാരന്‍ ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണനു അവസരം നിഷേധിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെന്നാരോപിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
സി. എസ്. ഡി. എസ്. സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷ് ചെമ്പുക്കാവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡോ.ആര്‍.എല്‍.വി. രാമകൃഷ്ണന്‍ യോഗ്യത സര്‍ട്ടിഫിക്കേറ്റുകളുമായി സമരത്തിനെത്തി അക്കാഡമിക്കു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സി.എസ്.ഡി.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. കെ. തങ്കപ്പന്‍, വൈസ് പ്രസിഡന്റുമാരായ ഷാജി ഡേവിഡ്, പ്രവീണ്‍ വി. ജെയിംസ്, കെ.കെ കുട്ടപ്പന്‍, ടി.എ. കിഷോര്‍, ആഷ്ലി ബാബു എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha


























