ചുറ്റും അന്വേഷണ സംഘം... വീര്‍പ്പുമുട്ടി പിണറായി... കേന്ദ്രം നേരിട്ട് ഇറങ്ങിയതോടെ വെള്ളം കുടിച്ച് പിണറായി

മുൻ പൊക്കെ നമ്മുടെ നാട്ടിൽ ഏതെങ്കിലും ഒരു കേസ് അന്വേഷണത്തിൻ്റെ ഭാഗമായി ഒരു പോലീസ് വീട്ടിൽ അന്വേഷിച്ചു വന്നാൽ നമുക്ക് അത് വലിയ വിഷമം ഉണ്ടാക്കും. നാട്ടിൽ നടന്ന ഏതെങ്കിലും അടിപിടി കേസിൽ ഒരുവനെ കുറിച്ച് എന്തെങ്കിലും പരാതി കേട്ടിട്ടുണ്ടോ എന്നൊക്കെ അറിയാനായിരിക്കും വരുന്നത്. എങ്കിലും പോലീസുകാർ വരുമ്പോൾ നമ്മൾക്ക് ഒരു പേടി ഉണ്ടാകും. മാത്രമല്ല നാട്ടുകാരൊക്കെ എന്തിന് വന്നു?ഏതിന് വന്നു? എന്ന് അന്വേഷിക്കുകയും ചെയ്യും. എന്തിന് ഒരു പാസ്പോർട്ട് എടുക്കുമ്പോൾ ആ ആളിനെ കുറിച്ച് അന്വേഷിക്കാൻ ഒരു പോലീസ് വന്നാൽ നാട്ടിൽ അത് വാർത്ത ആകും. അപ്പോൾ ഈ പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ നമ്മുടെ സംസ്ഥാനത്തിൻ്റെ ഗതികേട് ഓർത്താണ്. CBl, NIA, ED കസ്റ്റംസ് റവന്യൂ ഇൻ്റില ജൻസ്, പിന്നെ ഇൻ്റില ജൻസ് ബ്യൂറോ തുടങ്ങി രാജ്യത്തെ പ്രധാന ഏജൻസികൾ എല്ലാം നമ്മുടെ സംസ്ഥാനത്ത് ചുറ്റിക്കറങ്ങുന്നു.
പ്രഖ്യാപിതരും അപ്രഖ്യാപിതരുമായ വ്യക്തികൾ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആൾക്കാർ ഒക്കെ കള്ളന്മാർ അല്ല തീവെട്ടി കൊള്ളക്കാരായി ഈ അന്വേഷണ ഏജൻസികളുടെ മുൻപിൽ പെടുമ്പോൾ ഇവനെയൊക്കെ എന്തു വിളിക്കണം? എന്തു ചെയ്യണം എന്നറിയാതെ പരിഭ്രമിച്ച് നിൽക്കുകയാണ് ജനങ്ങൾ എന്നിയക്ക് അയ്യപ്പപണിക്കരുടെ കവിതയാണ് ഓർമ്മ വരുന്നത്.- വെറുമൊരു ---- ----- ഈ കവിത അന്ന് നെടുമുടി വേണുവും സംഘവും ഒക്കെ ചൊൽക്കാഴ്ചയായി കേരളത്തിൽ അങ്ങോളമിങ്ങോളം അവതരിപ്പിച്ചപ്പോൾ നമ്മുടെ സാമൂഹിക ജീവിതത്തിൻ്റെ രണ്ട് വശങ്ങളാണ് കണ്ടത്. നമ്മുടെ നാട്ടിൽ കള്ളവും മോഷണവും നടക്കുന്നു എന്നതാണ്. അതിലെ സാമൂഹിക യാഥാർത്ഥ്യം മറ്റൊന്ന്. കൊതി കൊണ്ട് കോഴിയെ മോഷ്ടിച്ചതും നാണം മറയ്ക്കാൻ തുണി മോഷ്ടിച്ചവരെയും മഹാകള്ളനെന്ന് വിളിക്കുന്ന നമ്മുടെ മനസ്സിസ് കഥ അങ്ങനെയാണെങ്കിൽ ഒരു സമൂഹത്തിൻ്റെ സമ്പത്ത് കൊള്ളയടിക്കുന്നവനെ നികുതി ദായകൻ്റെ പണം കൊണ്ട് ധൂർത്തടിക്കുന്നവനെ എന്താണ് വിളിക്കേ'ണ്ടത്? അതിന് മലയാളത്തിൽ വാക്ക് ഇല്ല എന്ന് തോന്നുന്നു. ഈ കൊള്ളയെല്ലാം നടത്തുന്നത് സാധാരണക്കാരായ നമ്മുടെ പേരിലാണ് എന്നറിയുമ്പോൾ ഇവൻ്റെയൊക്കെ ഭീകരമുഖം കണ്ട് നമ്മൾ പകച്ചു പോകുന്നു.
പാവപ്പെട്ടവന് വീട് വെച്ച് കൊടുക്കാനായിട്ടുള്ള 20 കോടിയിൽ 8 കോടിയും കമ്മീഷനായി തട്ടിയെടുത്ത വർ അതിന് എതിരെയുള്ള അന്വേഷണത്തിന് തടയിടാൻ പിന്നെയും ലക്ഷവും കോടിയും മുടക്കുമ്പോൾ അതിനെ പിന്തുണയ്ക്കുന്ന ആളുകളും ഉണ്ട് എന്നറിയുമ്പോൾ പിന്നെ എന്തു പറയാനാണ്? സത്യം വെളിവാകനാണെങ്കിൽ ഏത് അന്വേഷണവും വരട്ടെ എന്നല്ലേ പറയേണ്ടത്? പക്ഷേ അതിന് എന്തു വേണം? ആർജ്ജവം വേണം'' ആ ആർജ്ജവം ഉണ്ടാകണമെങ്കിൽ സത്യസന്ധതയും നീതിബോധവും വേണം. നമ്മൾ രാജഭരണത്തെ പുച്ഛിച്ചവരാണ്.ജനാധിപത്യത്തിൻ്റെ നേട്ടത്തിൽ അഭിമാനം കൊണ്ടവരാണ്. പക്ഷേ ആ രാജ ഭരണ കാലത്ത് പോലും ജന നന്മയ്ക്കായി പ്രവർത്തിച്ച രാജാക്കന്മാർ ഉണ്ടായിരുന്നു.
അത് കൊണ്ട് അവരെ ധർമ്മരാജാവ് എന്നു പോലും പ്രജകൾ വിളിച്ചു. ജനാധിപത്യം വന്നപ്പോൾ ജനനേതാക്കൾ നായകരായി മാറിയപ്പോൾ ഏറെ സുതാര്യവും സമത്വാധിഷ്ഠിതവുമായ ഭരണവും നീതി നിർവ്വഹണവുമാണ് നമ്മൾ പ്രതീക്ഷിച്ചത്.നമ്മുടെ സംസ്ഥാനത്തിൽ പോലും എത്രയോ ഭരണകർത്താക്കൾ ലക്ഷം വീട് പോലെ മഹത്തായ ഒരു പദ്ധതി കേരളത്തിലെ പാർപ്പിട രംഗത്ത് മാത്രമല്ല സാമൂഹിക ജീവിതത്തിലും ചലനം സൃഷ്ടിച്ചു.അങ്ങിങ്ങ് ചില ആക്ഷേപങ്ങൾ ഒഴികെ ഒരു അഴിമതിയും അന്ന് ഉണ്ടായില്ല. കാലം മാറി. സംവിധാനങ്ങൾക്കും നടപടി ക്രമങ്ങൾക്കും വേറെ പുരോഗതി ഉണ്ടാകുമ്പോൾ സുതാര്യതയ്ക്കു പകരം അഴിമതിയും സ്വജനപക്ഷപാതവും നൂറിരട്ടി വർധിക്കുമ്പോൾ ശരിയായ മാറ്റമാണോ നമ്മൾക്ക് ഉണ്ടായത്? സ്വർണ്ണക്കടത്തും ലഹരിമരുന്ന് കടത്തും ഒക്കെ സാധാരണ വാർത്ത ആകുന്നു. ഇന്നും രണ്ടോ മൂന്നോ പവൻ സ്വർണ്ണം വാങ്ങി സ്വന്തം മക്കളെ കല്യാണം കഴിച്ചു കൊടുക്കാൻ കഴിയാത്ത എത്രയോ അമ്മമാർ ഉണ്ട്?കേരളത്തിൽ ഈസ്വർണ്ണ വ്യാപരവും കള്ളക്കടത്തും തകൃതിയായി നടക്കുമ്പോൾ നമ്മൾ ആരും ഇവരുടെ കാര്യം ഒന്നും ചിന്തിക്കാറില്ല. എനിയക്ക് ഒരു അദ്ഭുതം തോന്നുന്നു - കഴിഞ്ഞ പത്ത് വർഷം മുമ്പ് അക്ഷയ്ത തീയഎന്ന് കേരളത്തിൽ ആരും കേട്ടിരിക്കാൻ ഇടയില്ല. അക്ഷയതൃതീയയിൽ സ്വർണ്ണം; വാങ്ങിയാൽ ഐശ്വര്യം വരും എന്ന് പ്രചരിപ്പിച്ചതോടെ ആ ദിവസം വിറ്റുപോകുന്നത് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണമാണ്. ഇപ്പോഴത്തെ സ്വർണ്ണക്കടത്തും കച്ചവടവും ഒക്കെ അതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നു വേണം അനുമാനിക്കാൻ .ഒപ്പം മറ്റൊരു കാര്യമാണ് ലഹരിമരുന്ന് വ്യാപാരം. കേരളത്തിൽ ഓരോ തവണ പിടിക്കുന്നത് 4-5 കോടിയുടെ ലഹരിമരുന്നാണ്. പിടിക്കപ്പെടാതെ പോകുന്ന ലഹരി വസ്തുക്കൾ കേരളത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ട്
ലഹരിമരുന്ന് ഉപയോഗിച്ച് മാനസിക വിഭ്രാന്തിയ്ക്ക് അടിപ്പെട്ടവർ, വിഷാദ രോഗിയായി മാറിയവർ, ക്രിമിനലുകളായവർ അതോടൊപ്പം തന്നെ തലമുറകളെ നശിപ്പിച്ച് സമ്പന്നരായവർ.ഇവരെയൊക്കെ കുറിച്ച് നമ്മുടെ അന്വേഷണ ഏജൻസികൾക്കോ സർക്കാരിനോ സമൂഹത്തിനോ തന്നെ ശരിയായ യാതൊരു വിവരവും ഇല്ല ഇതൊന്നും ആരും ഗൗരവമായി കാണുന്നില്ല മുമ്പൊക്കെ രാഷ്ട്രീയ പാർട്ടികളും നേതൃത്വവുമാണ് സാമൂഹിക വിപത്തുകൾക്കെതിരെ നിലപാട്എടുത്തിരുന്നതും പ്രതികരിച്ചതും. ഇന്ന് അവർ തന്നെ ഇത്തരക്കാരുടെ കൂട്ടാളികളായി മാറുന്നു. മറ്റൊരു കാര്യം ഓർമ്മയിൽ വരുന്നത് - മദ്യവർജ്ജന നയം എന്ന് പറഞ്ഞ് വന്ന് അധികാരത്തിൽ വന്ന ഒരു സർക്കാർ 27 ബാറുകൾ ഉണ്ടായിരുന്നിടത്ത് 500 ലധികം ബാറുകൾ അനുവദിച്ചു കൊടുത്തപ്പോൾ എന്താണ് ഇവരുടെ നയവും പ്രവൃത്തിയും എന്ന് എല്ലാവർക്കും മനസ്സിലായി കാണുമല്ലോ? ഇത് ഏതെങ്കിലും ഒരു ഭരണ കാലത്തെ സംഭവം അല്ല എല്ലാ കാലത്തും ഇത് കാണാം. നയങ്ങളും നിലപാടും ഒന്ന് - പ്രവർത്തി മറ്റൊന്ന്.
ഉദ്യോഗസ്ഥ അഴിമതി, കരാറുകാരുടെ അഴിമതി, രാഷ്ട്രീയക്കാരുടെ അഴിമതി എങ്ങും അഴിമതിക്കഥകൾ ഈ അഴിമതി 20% എങ്കിലും നിയന്ത്രിക്കാനായാൽ തന്നെ നമ്മുടെ സംസ്ഥാനം ആയാലും രാജ്യം ആയാലും ഇന്നത്തെതിൻ്റെ പത്തിരട്ടിമാറ്റങ്ങൾ കൊണ്ടുവരാൻ ആകും. അതു കൊണ്ടണല്ലോ ഈ കൊച്ചു സംസ്ഥാനത്ത് തന്നെ ഒരു സംഭവം ഉണ്ടായപ്പോൾ ഭൂതത്തെ കുടം തുറന്ന് വിട്ടത് പോലെ ഈ അഴി' മതി കഥകൾ ഒന്നൊന്നായി പുറത്തു വരുന്നത്. നമ്മുടെ നാട്ടിൽ തിരുവിതാംകൂറിൽ കള്ളം ചെയ്തവരെ കണ്ടു പിടിക്കാൻ ഒരു ശിക്ഷാരീതി ഉണ്ടായിരുന്നു.- ശൂചീന്ദ്രം കൈമുക്ക് - തിളച്ച കിടക്കുന്ന എണ്ണ പാത്രത്തിൽ ഒരു നാണയം ഇട്ടിട്ട് അത് എടുക്കാൻ ആവശ്യപ്പെടും. ഏത് പെരുങ്കള്ളനായാലും ഈ തിളച്ച എണ്ണ കാണുമ്പോൾ സത്യം വിളിച്ചു പറഞ്ഞു പോകും. ഇന്നത്തെ ഈ പെരുങ്കള്ളന്മാരുടെ കാര്യത്തിൽ - ഈ തെളിവെടുപ്പ് പോലും പ്രാകൃതമല്ല എന്ന് പറയേണ്ടി വരും. എന്തായാലും പത്തോളം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട് സത്യം പുറത്ത് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.
"
https://www.facebook.com/Malayalivartha


























