Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയിലെ പുതിയ പടയൊരുക്കം.... കുമ്മനത്തെ ബിജെപി തള്ളുമോ? ഇപ്പോഴുള്ള സുവര്‍ണാവസരം കളഞ്ഞുകുളിക്കുന്നതിങ്ങനെ...

02 OCTOBER 2020 10:40 AM IST
മലയാളി വാര്‍ത്ത

അദ്വാനിയെയും ജോഷിയെയും പാർട്ടി നട തള്ളി എന്നുള്ള ഒരു വാർത്ത നിങ്ങൾ വായിച്ചു കാണുമല്ലോ? ഈ വാർത്ത എന്തുകൊണ്ടും കൊള്ളാം ലോക വയോജന ദിനത്തിൽ തന്നെ ഈ വയോജനങ്ങളെ ബി ജെ പിയുടെ ദേശീയ സമിതി അംഗം സി.കെ.പത്മനാഭൻ ഓർമ്മിച്ചിരിക്കുന്നു. ഈ ദിനത്തിൽ അഥവാ ഓർക്കാൻ കഴിഞ്ഞില്ലെങ്കിലും ഇന്ന് പത്രമാധ്യമങ്ങളിൽ എല്ലാം നിറഞ്ഞു നിന്നത് അദ്വാനിയും മുരളി മനോഹർ ജോഷിയുമാണ്.ബാബറി മസ്ജിദ് പ്രശ്നത്തിൽ ഇവർ ആരും തന്നെ കുറ്റക്കാരല്ല എല്ലാവരെയും വെറുതെ വിട്ടിരിക്കുന്നു 'അങ്ങനെ കോടതി പോലും കുറ്റക്കാരല്ല എന്ന് വിധി വന്നിരിക്കുന്നവരെയാണ് കൊണ്ടുപോയി നട തള്ളിയിരിക്കുന്നു എന്ന് സി.കെ.പി. പറയുന്നത്.

 

പാർട്ടിയെ കെട്ടിപ്പടുക്കാൻ കഠിനാധ്യാനം ചെയ്ത ഈ നേതാക്കളെ ഇന്ന് മക്കൾ വൃദ്ധസദനത്തിലാക്കിയ മാതാപിതാക്കളുടെ അവസ്ഥയിലാണെന്നും സി.കെ. പി. പറയുന്നുണ്ട്. ഈ പാർട്ടി ഒന്നുമില്ലാതിരുന്ന കാലത്ത് അതിനെ വളർത്തിയെടുക്കാൻ കഷ്ടപ്പെട്ടവർ അനാഥരായിത്തീരുന്ന സ്ഥിതി ഇന്നുണ്ട്. അല്ലേ CI KP ചോദിച്ചോട്ടെ? ഈ കോൺഗ്രസ്സ് കാരെപ്പോലെയാണോBJP ?കോൺഗ്രസ്സിൽ കടൽ കിഴവന്മാർ വരെ സ്ഥാനം ഒഴിയാതെ തൂങ്ങി പിടിച്ചു നിൽക്കുകയാണ്. അവർ ഒരേ സമയം ഒന്നിലധികം പദവികളും ഏറ്റെടുക്കും.ഓരോ തവണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴും പറയും ഒരിക്കൽ കൂടി മത്സരിക്കുന്നു എന്ന്. വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ ഈ വാക്കുകളുടെ ആവർത്തനമാണ്. പുതിയ നേതൃത്വനിര രംഗത്തേക്ക് വരണം എന്നു പറയുകയും ചെയ്യുന്നുണ്ട്. അല്ലെങ്കിൽ സി പി എം നെപ്പോലെ ആകണം.

പ്രായമായാലും ഇല്ലാത്ത പദവികൾ ഉണ്ടാക്കി ഒരിടത്ത് അവരോധിക്കുമല്ലോ? വി.എസിനെ CPM വൃദ്ധസദനത്തിലാണോ തളളിയിട്ടിരിക്കുന്നത്? അല്ലല്ലോ? 56 കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് രംഗത്ത് വിരമിക്കൽ പ്രായം വേണം എന്നു പറഞ്ഞ മുല്ലക്കര രത്നാകരനും 2021-ൽ മത്സരിക്കാൻ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.നരേന്ദ്ര മോദിക്ക് ഭരണത്തിലേറാൻ സഹായമായ 2 പേരുടെയും പാദങ്ങളിൽ മോദി ജിദണ്ഡനമസ്ക്കാരം നടത്തണം എന്നാണല്ലോ പറയുന്നത്.മുതിർന്ന നേതാക്കന്മാർക്ക് വൃദ്ധസദനം കൊടുത്തു എന്നു പറയുമ്പോൾ BJP യുടെ കേരള ഘടകത്തിൽ എന്താണ് നടക്കുന്നത്? വെട്ടിനിരത്തലും അതിനെതിരെ പടയൊരുക്കത്തിലും '

ശബരിമല പ്രക്ഷോഭം നടന്ന സമയത്ത് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിളള പറഞ്ഞ കാര്യം ഓർക്കണം നമ്മൾക്ക് ഇപ്പോൾ സുവർണ്ണാവസരം കൈവന്നിരിക്കുകയാണ്.അത് മുതലെടുക്കണം' അന്ന് അതിൻ്റെ പേരിൽ ശ്രീധരൻ പിള്ളയെ പാർട്ടിയിലുള്ളവരും എതിരാളികളും കുരിശിൽ ഏറ്റിയില്ലേ? 2019 -ൽ എന്തായിരുന്നു പ്രതീക്ഷ തിരു, പത്തനംതിട്ട, തൃശൂരും പിടിക്കുമെന്നുള്ള കണക്കുകൂട്ടൽ അല്ലെ ഉണ്ടായിരുന്നത്? അതു കൊണ്ട് ഇക്കുറിയും സുവർണ്ണാവസരം തന്നെയാണ് കൈവന്നിരിക്കുന്നത്.ദേശീയ തലത്തിൽ ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണല്ലോ ഇവിടുത്തെ പ്രധാന പ്രതിപക്ഷം' അവർ ഭരണം കൈയ്യിൽ കിട്ടിയ മാതിരിയാണ് ഇപ്പോൾ നിൽക്കുന്നത്. അവിടെയും ഗ്രൂപ്പുകളി ഉഷാറായി തീർന്നിരിക്കുകയാണ് ഈ അവസരത്തിൽ ബിജെപി മുരളീധര വിഭാഗത്തിനെതിരെ പടയൊരുക്കവുമായി നിന്നാൽ കേരളത്തിൽ ബിജെപിയുടെ ഭാവി എന്ത്? എന്ന ചോദ്യം ഉയരും. അപ്പോഴും വഞ്ചി തിരുനക്കരയിൽ തന്നെ ആകും. ഇപ്പോൾ കാണാമറയത്ത് നിൽക്കുന്ന ശോഭാ സുരേന്ദ്രൻ അവഗണനയക്ക് എതിരെ പ്രതികരിക്കാൻ പടയൊരുക്കി കൊണ്ടിരിക്കുകയാണ്.

സംസ്ഥാന അദ്ധഷ്യൻ കെ.സുരേന്ദ്രന് ഇപ്പോൾ എടുപ്പത് പണി ആയിരിക്കുന്നു.സംസ്ഥാന സർക്കാരിൻ്റെ അഴിമതിക്ക് എതിരെ പേരാടണം. ഒപ്പം സ്വന്തം പ്രസ്ഥാനത്തിൽ പടയൊരുക്കവുമായി നിൽക്കുന്നവരെയും നേരിടണം' 2019-ലെ അവസ്ഥ ഉണ്ടാകരുത്.ഗ്യാലറിയിൽ കളി കണ്ടു കൊണ്ടിരുന്നവരാണല്ലോ കോൺസ്സുകാർ ' 19 സീറ്റ് കിട്ടിയ അവർ എല്ലാം കേരളത്തിൽ ഭരണം കിട്ടിയെന്ന് ധരിച്ച് കേന്ദ്രത്തിൽ നിന്ന് പായും തെറുത്തു കെട്ടി വരാൻ തയ്യാറായിരിക്കുന്നു. BJP സ്വന്തം പ്രസ്ഥാനത്തിനോടുള്ള പടയൊരുക്കം മാറ്റി വെച്ച് സുവർണ്ണാവസരം മുതലെടുക്കാൻ ശ്രമിക്കുക

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (48 minutes ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends