ഫെമിനിസ്റ്റിന്റെ പരാതിയില്‍ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസില്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും: ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഫെമിനിസ്റ്റുകളുടെ സ്വാധീനത്താല്‍ മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ത്ത് അഡീ. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത് ,സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയിലുള്ള കേസില്‍ ജാമ്യമില്ലാ വകുപ്പായ 67 എ കുറവ് ചെയ്ത് സൈബര്‍ ക്രൈം പോലീസ് അഡീഷണല്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു

ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലി പരാതിയില്‍ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് ചെയ്ത വിജയ്.പി.നായരുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് (ചൊവ്വാഴ്ച) വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് വാദം കേട്ട ശേഷം ഇന്ന് വിധി പ്രസ്താവിക്കുന്നത്. അതേ സമയം സൈനികരെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമില്ലാ വകുപ്പായ ഐ റ്റി നിയമത്തിലെ 67 എ വകുപ്പ് കുറവ് ചെയ്ത് സൈബര്‍ ക്രൈം പോലീസ് അഡീഷണല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ലൈംഗിക ബന്ധ രംഗങ്ങള്‍ , അശ്ലീല പ്രവൃത്തികള്‍ , സ്ത്രീ പുരുഷ ലൈംഗിക അവയങ്ങള്‍ എന്നിവ ഇലക്ട്രോണിക് രൂപത്തില്‍ പരസ്യപ്പെടുത്തുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താല്‍ മാത്രമേ ജാമ്യമില്ലാ വകുപ്പായ 67 എ നിലനില്‍ക്കുകയുള്ളു.
ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലുള്ള സ്വാധീനത്താല്‍ വിജയിനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വയ്ക്കാനായി ഡി വൈ എസ് പി ബിജുമോനാണ് മ്യൂസിയം പോലീസിനോട് 67 എ വകുപ്പ് അഡീ. റിപ്പോര്‍ട്ടാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ നിയമോപദേശം നല്‍കിയത്. തുടര്‍ന്ന് മ്യൂസിയം പോലീസ് കേസില്‍ നിലനില്‍ക്കാത്ത 67 എ വകുപ്പ് ചേര്‍ത്ത് അഡീ. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിജയിനെ അറസ്റ്റ് ചെയ്ത് റിമാന്റ് റിപ്പോര്‍ട്ട് സഹിതം കോടതിയില്‍ ഹാജരാക്കിയത്. വിജയിന്റെ വീഡിയോയില്‍ ഒരിടത്തും ലൈംഗിക രംഗങ്ങളില്ലാത്തതാണ് പോലീസിനെ വെട്ടിലാക്കിയത്. കൂടാതെ ആരെയും വ്യക്തിപരമായി പേരെടുത്ത് പറയുന്നുമില്ല. ആരെയും ലൈംഗിക കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ ഉത്സാഹിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നുമില്ല. നിലനില്‍ക്കാത്ത വകുപ്പിട്ട് ഒരു വ്യക്തിയെ 14 ദിവസം റിമാന്റ് ചെയ്യിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതി നടപടിയുണ്ടാകുമെന്ന് ഭയന്ന് പുനര്‍ചിന്തനയാലാണ് 67 എ വകുപ്പ് കുറവ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് കാട്ടി ലക്ഷ്മി അറക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് ആദ്യം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 509 ( സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചുള്ള പ്രവര്‍ത്തി) , കേരള പോലീസ് നിയമത്തിലെ വകുപ്പ് 120 (ഒ) എന്നീ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് മ്യൂസിയം ക്രൈം 725/2020 നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആര്‍ സെപ്റ്റംബര്‍ 28 ന് രാവിലെ കോടതിയില്‍ സമര്‍പ്പിച്ചത്. എഫ് ഐ ആറിലെ രണ്ട് വകുപ്പുകളും പ്രതിക്ക് ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.
എന്നാല്‍ വിജയിനെ ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ സ്വാധീനത്താല്‍ പോലീസ് വകുപ്പുകള്‍ മാറ്റിമറിച്ച് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലെന്ന കാരണം കാട്ടിയാണ് ഉച്ച തിരിഞ്ഞ് കോടതിയില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ റ്റി നിയമത്തിലെ 66 , 67 (എ) എന്നീ വകുപ്പുകളാണ് അഡീ. റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത്. പരാതി വായിച്ച് പരാതിയിലെ വസ്തുതകളുടെ വിശദാംശങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് എഫ്‌ഐആറില്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളുടെ വകുപ്പുകളിടുന്നത്. ഇവിടെയും അപ്രകാരം ചെയ്ത മ്യൂസിയം പോലീസ് ആള്‍ക്കൂട്ടത്തിന്റെ ഇംഗിതത്തിന് അനുസൃതമായും സര്‍ക്കാരിന്റെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദേശത്താല്‍ നിയമ വ്യവസ്ഥ ദുരുപയോഗം ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. അതേ സമയം വിദേശത്ത് നിന്നു പോലും ഫെമിനിസ്റ്റുകളുടെ നിയമം കൈയ്യിലെടുത്തുള്ള അക്രമത്തിനെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഇരമ്പിയെത്തുകയായിരുന്നു. ഫെമിനിസ്റ്റുകളുടെ ചരിത്ര ശുദ്ധിയെക്കുറിച്ചു പോലും കമന്റുകള്‍ വന്നു.
അതേ സമയം യൂട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് യൂട്യൂബറെ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ ഫെമിനിസ്റ്റുകള്‍ കൈയ്യേറ്റം ചെയ്ത കേസില്‍ അറസ്റ്റ് ഭയന്ന് ഭാഗ്യലക്ഷ്മിയടക്കം മൂന്നു ഫെമിനിസ്റ്റുകള്‍ വെവ്വേറെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ സെപ്റ്റംബര്‍ 28 ന് സമര്‍പ്പിച്ചു. അതോടൊപ്പം യൂട്യൂബര്‍ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തിയെന്ന് കാട്ടി തമ്പാനൂര്‍ പോലിസിനെക്കൊണ്ട് ഫെമിനിസ്റ്റുകള്‍ എടുപ്പിച്ച മാനഭംഗക്കേസില്‍ യൂട്യൂബറും അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമുള്ള ഇരുഭാഗത്തെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.ബാബു ഉത്തരവിട്ടു.
സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനമൊട്ടുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായ കേരളക്കരയെ ഞെട്ടിച്ച അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. യൂ ട്യൂബ് ചാനലില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശങ്ങളുമായി വീഡിയോ പോസ്റ്റ് ചെയ്തുവെന്നാരോപിച്ച് ഫെമിനിസ്റ്റുകളായ ബിഗ് ബോസ് മത്സരാര്‍ത്ഥി ദിയസന , സിനിമ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ സംഘം ചേര്‍ന്ന് യൂട്യൂബര്‍ നേമം തെന്നൂര്‍ സ്വദേശി വിജയ്.പി.നായരെ മര്‍ദിക്കുകയും കറുത്ത മഷി ദേഹത്തൊഴിക്കുകയും ചെയ്തത്. സംഭവം മുഴുവന്‍ ഫെമിനിസ്റ്റുകള്‍ വീഡിയോയില്‍ പകര്‍ത്തുകയും ഇതിന്റെ ഫെയ്‌സ് ബുക്ക് ലൈവ് ദിയ തന്റെ അക്കൗണ്ടിലൂടെ പങ്ക് വക്കുകയും ചെയ്തു. യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. വിജയ് താമസിക്കുന്ന തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍കോവില്‍ റോഡിലുള്ള ലോഡ്ജ് മുറിയില്‍ അതിക്രമിച്ചു കടന്ന് കയറിയാണ് ആക്ടിവിസ്റ്റുകള്‍ അരങ്ങ് തകര്‍ത്തത്. തുടര്‍ന്ന് വിജയിന്റെ ലാപ്‌ടോപ്പ് , മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചുപറിച്ചു കൊണ്ടു പോവുകയായിരുന്നു.
തുടര്‍ന്ന് തമ്പാനൂര്‍ പോലീസില്‍ വിജയ് തങ്ങളെ മാനഭംഗപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി കൈയ്യേറ്റവും ബലപ്രയോഗവും ചെയ്‌തെന്ന് കാട്ടി പരാതി നല്‍കി. പരാതിയില്‍ തമ്പാനൂര്‍ പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 354 ചുമത്തി തമ്പാനൂര്‍ ക്രൈം 1764/2020 നമ്പരായി കേസ് എടുക്കുകയായിരുന്നു. അന്ന് തന്നെ വിജയ്.പി. നായരുടെ പരാതിയില്‍ ഭാഗ്യലക്ഷ്മിയടക്കം 3 ആക്ടിവിസ്റ്റുകളുടെ പേരില്‍ തമ്പാനൂര്‍ പോലീസ് ക്രൈം 1765/2020 നമ്പരായി ജാമ്യമില്ലാ വകുപ്പുപുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 452 ( ദേഹോപദ്രവം ഏല്‍പ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ ഒരുക്കം കൂട്ടിയുള്ള ഭവനഭേദനം) , 294 (ബി) (അശ്ലീല പദപ്രയോഗം നടത്തല്‍) , 323 (ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 506 ( ഭീഷണിപ്പെടുത്തല്‍) , 392 ( പിടിച്ചുപറിക്കല്‍) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ 3 ഫെമിനിസ്റ്റുകള്‍ക്കുമെതിരെ ചുമത്തിയാണ് കേസെടുത്തത്.
തങ്ങള്‍ നിരപരാധികളാണെന്നും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലായെന്ന് ആക്ടിവിസ്റ്റുകള്‍ വെവ്വേറെ സമര്‍പ്പിച്ച തങ്ങളുടെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജാമ്യമില്ലാ കേസില്‍ തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. തങ്ങളെ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ തമ്പാനൂര്‍ പോലീസിന് നിര്‍ദേശം കൊടുത്ത് ഉത്തരവുണ്ടാകണമെന്നാണ് ഫെമിനിസ്റ്റുകളുടെ ജാമ്യഹര്‍ജിയിലെ ആവശ്യം. തങ്ങള്‍ സംഘടിച്ചല്ല കൃത്യ സ്ഥലത്ത് ചെന്നതെന്ന് കാട്ടാനായാണ് വെവ്വേറെ ജാമ്യഹര്‍ജികള്‍ സമര്‍പ്പിച്ചത്. കൃത്യത്തില്‍ കൂടുതല്‍ പങ്കാളിത്തമുള്ള പ്രതിയുടെ ജാമ്യ ഹര്‍ജി തള്ളുന്ന പക്ഷം ആ പ്രതിക്ക് മാത്രമായി മേല്‍ക്കോടതിയെ സമീപിക്കാമെന്ന കരുതലോടെയാണ് അപ്രകാരം ചെയ്യുന്നത്.
അതേ സമയം താന്‍ യാതൊരു ബലപ്രയോഗമോ കൈയ്യേറ്റമോ മാനഭംഗശ്രമമോ നടത്തിയിട്ടില്ലെന്ന് വിജയ് തന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. താന്‍ യാതൊരു പ്രകോപനവും നടത്താതെ ഭവ്യതയോടെ മാഡം എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. വകുപ്പ് 354 പ്രകാരമുള്ള കുറ്റം ചുമത്തിയത് ന്യായീകരിക്കാനുള്ള യാതൊരു തെളിവോ സംഗതിയോ ഇല്ല. അക്രമം അഴിച്ചു വിട്ട ഫെമിനിസ്റ്റുകള്‍ക്ക് ഭരണകക്ഷിയിലും അച്ചടി - ദൃശ്യ മീഡിയകളില്‍ ഉയര്‍ന്ന സ്വാധീനമുണ്ട്. ഫെമിനിസ്റ്റുകള്‍ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ട മുഴുനീള വീഡിയോ പരിശോധിച്ചാല്‍ തന്നെ വകുപ്പു 354 ചുമത്താന്‍ തക്ക യാതൊരു കൃത്യവും താന്‍ ചെയ്തിട്ടില്ലായെന്ന് വ്യക്തമാകുന്നതാണ്. താന്‍ ഉന്നത സ്വാധീനത്താല്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് ഉപദ്രവിക്കാന്‍ സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. അതില്‍ ഇടപെടുകയോ തടസ്സപ്പെടുത്തുകയോ ചെയ്യില്ല. മേല്‍ സാഹചര്യങ്ങളാല്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തില്‍ വിട്ടയക്കാന്‍ പോലീസിന് നിര്‍ദേശം കൊടുത്തുത്തരവുണ്ടാകണമെന്ന് വിജയിന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
അതേ സമയം ഭാഗ്യലക്ഷ്മിയുടെ പേര് വിജയിന്റെ യൂടൂബില്‍ ഒരിടത്തും പറയുന്നില്ല. പി.ജി.വിശ്വംഭരന്‍ എന്ന സിനിമാ സംവിധായകനോടൊപ്പം ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഒരാള്‍ കണ്ടതായാണ് വീഡിയോയില്‍ പറയുന്നത്. ഇക്കാര്യം ഭാര്യ ലക്ഷ്മിയോട് നേരിട്ട് വിജയ് പറയുന്നതായും ഫെമിനിസ്റ്റുകള്‍ തന്നെ പുറത്തുവിട്ട വിജയിനെ ആക്രമിക്കുന്ന വീഡിയോയിലുണ്ട്. ഒരാളെ വ്യക്തിപരമായി പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചാല്‍ മാത്രമേ അപകീര്‍ത്തി കേസ് നിലനില്‍ക്കൂവെന്ന് സുപ്രീം കോടതി വിധിന്യായവുമുണ്ട്.
https://www.facebook.com/Malayalivartha


























