Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

എനക്കൊന്നുമേ തെരിയാത്... വിജയ് പി നായരെ കൈയ്യറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; ജാമ്യം കിട്ടാതിരിക്കാന്‍ വേറെ ചില വകുപ്പുകള്‍ കൂടി ചേര്‍ത്ത് തമ്പാനൂര്‍ പോലീസ്; ഹൈക്കോടതിയും കൈവിട്ടാല്‍ ഒളിവില്‍ കഴിയുന്നവരെ ചെന്നൈയില്‍ പോയി പൊക്കാനൊരുങ്ങി പോലീസ്

13 OCTOBER 2020 08:17 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ

ഇന്നറിയാം... മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .

സ്ത്രീകളെ അധിഷേപിച്ച വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി മാന്യമായി കൈകാര്യം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ഭാവി ഹൈക്കോടതിലാണ്. കേസെടുത്താല്‍ അഭിമാനത്തോടെ ജയിലില്‍ കിടക്കുമെന്ന് വീമ്പിളക്കിയവരെ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. അവര്‍ അഭിമാന പൂര്‍വം മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ എത്തിയിരിക്കുകയാണ്. ഹൈക്കോടതി വിധി വരെ ഇവരെ തൊടേണ്ട എന്നാണ് തമ്പാനൂര്‍ പോലീസിന് കിട്ടിയ നിര്‍ദേശം.

അതേസമയം സര്‍ക്കാരിന്റേയും പോലീസിന്റേയും മുഖത്തുള്ള അടിയെന്ന് പറഞ്ഞ ഇവര്‍ക്കെതിരെ കോടതിയില്‍ ശക്തമായി വാദിക്കാനും തമ്പാനൂര്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജാമ്യം ലഭിക്കാനായി ഇവര്‍ നടത്തുന്ന നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് മറ്റ് ചില വകുപ്പുകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിയ്ക്ക് നീങ്ങട്ടെയെന്നാണ് സര്‍ക്കാരും കരുതുന്നത്.

വിജയ് പി നായരുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പൊലീസില്‍ ഏല്‍പ്പിച്ചുവെന്നിരിക്കെ മോഷണക്കുറ്റം ചുമത്തിയ നടപടിയും കൈയേറ്റവും നിലനില്‍ക്കില്ലെന്നാകും പ്രധാനമായും ഹര്‍ജിക്കാര്‍ വാദിക്കുക. അതേസമയം വീഡിയോ തെളിവുള്ളതിനാല്‍ ദേഹോപദ്രവമേല്‍പ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്കാണ് തമ്പാനൂര്‍ പോലീസ് നിലപാട് കടുപ്പിക്കുന്നത്. കൈയേറ്റം നടന്നുവെന്ന് വീഡിയോയില്‍ വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍ പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു. നിയമം കൈയിലെടുത്ത നടപടിയെ കോടതിയും വിമര്‍ശിച്ചിരുന്നു.

വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. പ്രശ്‌നം സംസാരിച്ച് തീര്‍ക്കാന്‍ എത്തിയ തങ്ങളോട് പ്രകോപനപരമായി പെരുമാറുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. വിജയ് പി നായരുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ആവശ്യം.

സെഷന്‍സ് കോടതി നേരത്തെ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നിലപാട് കൂടി നോക്കിയ ശേഷം മതി തുടര്‍നടപടികളെന്ന നിലപാടിലാണ് പോലീസ്. അതേസമയം ഹൈക്കോടതി കൂടി ജാമ്യപേക്ഷ തള്ളിയാല്‍ പോലീസ് നിലപാട് കടുപ്പിക്കും. പോലീസിന് മുമ്പില്‍ കീഴടങ്ങാന്‍ ആവശ്യപ്പെടും. അതിന് തയ്യാറായില്ലെങ്കില്‍ ഭൂലോകത്ത് എവിടെയുണ്ടെങ്കിലും പൊക്കാനായിരിക്കും പോലീസ് നോക്കുക.

ഭാഗ്യലക്ഷ്മിയും കൂട്ടരും ഇപ്പോള്‍ തന്നെ പോലീസിന്റെ നിരീക്ഷണത്തില്‍ ഉണ്ടെന്നാണ് സൂചന. ഇവരുടെ നീക്കങ്ങള്‍ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നു. ചൈന്നൈയിലെ ഫ്‌ളാറ്റില്‍ ഇവര്‍ ഉണ്ടെന്നാണ് കരുതുന്നത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ വീണ്ടുമിവര്‍ കേരളത്തിലെത്തും. മാധ്യമങ്ങളെ കണ്ട് നാല് വര്‍ത്തമാനം പറയും. അതേസമയം ജാമ്യം ലഭിച്ചില്ലെങ്കില്‍ പിന്നെ മഷിയിട്ട് നോക്കിയാലും കാണില്ല. സുപ്രീം കോടതി വരെ മുന്‍ കൂര്‍ ജാമ്യത്തിന് പോകാമെന്നിരിക്കെ അതിനുള്ള സാധ്യത വിദുരമാണ്.

സുപ്രീം കോടതിയില്‍ ജാമ്യത്തിന് പോയാല്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനായിരിക്കും പറയുക. മാത്രമല്ല സുപ്രീം കോടതിവരെ പോകുന്നത് വലിയ പണചെലവുള്ള കാര്യമാണ്. നല്ല വക്കീലിനെ വയ്ക്കണമെങ്കില്‍ കീശ കാലിയാകും. സുപ്രീം കോടതിയില്‍ നിന്നും എന്ത് പ്രതികരണം ഉണ്ടാകുമെന്നും അറിയില്ല. അതിനാല്‍ തന്നെ ഹൈക്കോടതി വിധിയോടെ ഭാഗ്യ ലക്ഷ്മിയുടേയും കൂട്ടരുടേയും അവസ്ഥ എന്താണെന്നറിയാം. ജാമ്യം കിട്ടുമെന്ന് തന്നെയാണ് ഇവരുടെ ശുഭ പ്രതീക്ഷ. പക്ഷെ അതില്‍ തമ്പാനൂര്‍ പോലീസിന്റെ നിലപാടായിരിക്കും നിര്‍ണായകം. എന്തായാലും കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (26 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (47 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (51 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends