സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശമിച്ച ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രണ്ട് ഷിഫ്റ്റായി പ്രതിദിനം 100 കുട്ടികളെ വീതം പ്രവേശിപ്പിച്ചേക്കും

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും, സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശമിച്ച ശേഷം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ രണ്ട് ഷിഫ്റ്റായി പ്രതിദിനം 100 കുട്ടികളെ വീതം പ്രവേശിപ്പിച്ചേക്കും ആദ്യഘട്ടത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലെ 25 വീതം 50 കുട്ടികള്‍ രാവിലെയും 50പേര്‍ ഉച്ചയ്ക്ക് ശേഷവും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളിലെത്തണം. ഒരു കുട്ടി മൂന്നു മണിക്കൂറില്‍ കൂടുതല്‍ സ്‌കൂളില്‍ ചെലവഴിക്കരുതെന്നും വിദഗ്ദ്ധസമിതി ശുപാര്‍ശ ചെയ്യുമെന്നറിയുന്നു.എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജെ.പ്രസാദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കും.
രണ്ടാം ഘട്ടത്തില്‍ ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകാര്‍ക്കും, തുടര്‍ന്ന് എട്ട് മുതല്‍ താഴോട്ടുള്ളക്ലാസുകാര്‍ക്കും സ്‌കൂളിലെത്താം. വാട്‌സ് ആപ് ഗ്രൂപ്പുവഴിയോ,മൊബൈല്‍ ഫോണ്‍ വഴിയോ അദ്ധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസില്ലാത്ത സമയങ്ങളില്‍ കുട്ടികളെ ബന്ധപ്പെട്ട് സംശയങ്ങള്‍ തീര്‍ക്കണം. എല്ലാ അദ്ധ്യാപകരും ആഴ്ചയില്‍ ഒരു ദിവസം യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യണം.
ഒമ്പത് മുതല്‍ പ്ലസ് ടു വരെ ക്ലാസുകാരുടെ സംശയ നിവാരണത്തിന് ഈ മാസം 15 മുതല്‍ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര നിര്‍ദ്ദേശമുണ്ടെങ്കിലും, കേരളത്തില്‍ ജനുവരി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ വരെ ഞായറാഴ്ച ദിവസങ്ങളിലൊഴികെ പഠനവും, മേയില്‍ വാര്‍ഷിക പരീക്ഷകളും നടത്തേണ്ടി വന്നേക്കും.
"
https://www.facebook.com/Malayalivartha


























