റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും

റിമാന്റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്റെ കൊവിഡ് കെയര്‍ സെന്ററായ 'അമ്പിളിക്കല' സന്ദര്‍ശിക്കും. കൂടാതെ തൃശ്ശൂര്‍ ജയിലിലും, കൊവിഡ് സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും. കൊവിഡ് സെന്ററില്‍ പതിനേഴുകാരന് മര്‍ദനമേറ്റെന്ന പരാതിയും ഋഷിരാജ് സിംഗ് പരിശോധിക്കും.മരിച്ച ഷെമീറിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കൂട്ടുപ്രതികളുടെ വിശദമായ മൊഴി മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഇന്ന് രേഖപ്പെടുത്തും.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഷെമീറിന് ക്രൂരമര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാല് ജയില്‍ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പത്തു കിലോ കഞ്ചാവുമായി ഷെമീറും ഭാര്യയും മറ്റു രണ്ടു പേരും കഴിഞ്ഞമാസം 29ന് ശക്തന്‍ സ്റ്റാന്‍ഡില്‍ വച്ചാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു
https://www.facebook.com/Malayalivartha


























