അതും കൊണ്ടുപോയി... തിരുവനന്തപുരത്തെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഹൈദരാബാദിലേക്ക് മാറ്റാന്‍ യുഎഇ ആലോചന; സ്വപ്ന സുരേഷിനെ പോലൊരു നാലം തരം ജീവനക്കാരിയുടെ കൈയിലെ കളിപ്പാവയായി യുഎഇ കോണ്‍സുലേറ്റ് മാറിയതില്‍ വലിയ അതൃപ്തി

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത് യുഎഇ സര്‍ക്കാരിന്റെ നിരദ്ദേശപ്രകാരമാണെന്ന് സൂചന. തിരുവനന്തപുരത്തെ കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഹൈദരാബാദിലേക്ക് മാറ്റാനാണ് യു എ ഇ ആലോചിക്കുന്നത്.
കോണ്‍സുലേറ്റിനെ മറയാക്കി ചിലര്‍ സ്വര്‍ണ്ണക്കള്ളകടത്ത് നടത്തിയതില്‍ യു എ ഇ എന്ന ഇന്ത്യയുടെ സുഹ്യദ് രാജ്യം വല്ലാതെ മുറിപ്പെട്ടിരുന്നു. ഇന്ത്യയില്‍ തങ്ങള്‍ കാരണം എന്‍ ഐ എ അന്വേഷണം നടക്കുന്നതിലും യുഎ ഇ വല്ലാത്ത അപമാനമാണ് അനുഭവിച്ചത്. സ്വര്‍ണക്കടത്ത് ഉണ്ടായപ്പോള്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരായ അറബികളെ സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ യു എ ഇ നിര്‍ദ്ദേശിച്ചിരുന്നു. കേരളത്തില്‍ നിന്നാല്‍ ഉന്നത അധികൃതരെ ചോദ്യം ചെയ്യേണ്ടി വരുമെന്ന കാര്യം ഇന്ത്യ അറിയിച്ചപ്പോഴാണ് ഇന്ത്യാ ഗവണ്‍മെന്റിന്റെ അറിവോടെ ഉന്നതരെ സ്വന്തം രാജ്യത്തിലേക്ക് കടത്തിയത്. എന്നാല്‍ ഇന്ത്യ യു എ ഇയോടുള്ള മാന്യത കാത്തു സൂക്ഷിച്ചു. കള്ള കടത്തിന്റെ അന്വേഷണം യു എ ഇയിലേക്ക് വ്യാപിപ്പിച്ചതേയില്ല.
സ്വപ്ന സുരേഷിനെ പോലൊരു നാലം തരം ജീവനക്കാരിയുടെ കൈയിലെ കളിപ്പാവയായി യു എ ഇ കോണ്‍സുലേറ്റ് മാറിയതില്‍ യു എ ക്ക് വലിയ നാണക്കേടുണ്ടാക്കി. ഇക്കാര്യം യു എ ഇ അധിക്യതര്‍ സമ്മതിക്കുന്നുമുണ്ട്. യു എ ഇ കോണ്‍സുലേറ്റ് കേരളത്തില്‍ വേണമെന്നത് കേരളത്തിന്റെ ആവശ്യമായിരുന്നു. 33 ലക്ഷത്തിലധികം ഇന്ത്യാക്കാരാണ് യു എ ഇയില്‍ ജോലിചെയ്യുന്നത്. ഇതില്‍ 75 ശതമാനവും മലയാളികളാണ്. യു എ ഇയും കേരളവും തമ്മില്‍ അടുത്ത ബന്ധമാണ് ഉണായിരുന്നത്. കേരളത്തില്‍ മാറിമാറി വരുന്ന എല്ലാ ഭരണാധികാരികളും യു എ ഇയുടെ ആതിഥ്യം സ്വീകരിച്ചിരുന്നു. ഇന്ത്യാഗവണ്‍മെന്റിനോളം ബന്ധം യു എ ഇക്ക് കേരളവുമായുണ്ട്. അതിനാണ് പോറലേറ്റിരിക്കുന്നത്.
ചില തട്ടിപ്പുകാരുടെ പ്രവര്‍ത്തനഫലമായി ദക്ഷിണേന്ത്യകാര്‍ക്കെല്ലാം പ്രയാജനപ്പെട്ടിരുന്ന യു എ ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് നിന്നും അടച്ചുപൂട്ടുമ്പോള്‍ നഷ്ടം സംഭവിച്ചിരിക്കുന്നത് ലക്ഷകണക്കിന് മലയാളികള്‍ക്കാണ്. വിവാദങ്ങളെ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം മുമ്പേ ഭാഗികമാക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ച സ്ഥാപനം അടച്ചിടുകയും ചെയ്തു. യു എ ഇ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്വദേശത്തേക്ക് മടങ്ങിയതോടെ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ചു.
രാജ്യത്തെ മൂന്നാമത്തെ യു എ ഇ കോണ്‍സുലേറ്റാണ് തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. മുംബയിലാണ് ആദ്യത്തെ കോണ്‍സുലേറ്റ് സ്ഥാപിതമായത്. രണ്ടാമത്തേത് ഡല്‍ഹിയിലായിരുന്നു. പ്രവാസി വ്യവസായി എം എ യൂസഫലിയുടെ താല്‍പര്യ പ്രകാരമാണ് തിരുവനന്തപുരത്ത് കോണ്‍സുലേറ്റ് സ്ഥാപിതമായത്. 2016 ഒക്ടോബര്‍ 19 നായിരുന്നു കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തത് .പിണറായി വിജയന്‍ സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലായാണ് കോണ്‍സുലേറ്റ് വിശേഷിക്കപ്പെട്ടത്.
കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നു ഗവര്‍ണര്‍ അന്ന് പറഞ്ഞിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ. രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്. സാംസ്‌കാരികവും സാമ്പത്തികവുമായ നിരന്തര കൈമാറ്റത്തിലൂടെ വളര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം വഴി കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും. കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തിന്റെയും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെയും വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റില്‍നിന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. യു.എ.ഇ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍റൈസി, അസി. അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ദേരി, യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന, കോണ്‍സുേലറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ശശി തരൂര്‍ എം.പി., നോര്‍ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവര്‍ സംബന്ധിച്ചു.
സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ മാത്രമാണ് ഈ പ്രതിസന്ധിക്കിടെ അവിടെ നടക്കുന്നത്. ഏതാണ്ട് അവിടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലച്ച മട്ടാണ്. അതിനിടെയാണ് വീണ്ടും അടയ്ക്കുന്നത്.
കോവിഡ് വ്യാപനത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കോണ്‍സുലേറ്റ് അടക്കുന്നത്. കഴിഞ്ഞ മാസവും യു.എ.ഇ കോണ്‍സുലേറ്റ് ഇതുപോലെ കോവിഡ് വ്യാപനത്തെതുടര്‍ന്ന് അടച്ചിരുന്നു. പിന്നീട് 28നാണ് തുറന്നത്. എന്നാല്‍ ഇപ്പോഴത്തെ നീക്കം അടച്ചുപൂട്ടലാണ് .
അതേസായം കോണ്‍സുലേറ്റ് അടച്ചുപൂട്ടുകയാണെന്ന് അറിഞ്ഞിട്ടും സര്‍ക്കാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. കോണ്‍സുലേറ്റിന് താഴുവീഴും എന്ന കാര്യം മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അറിവുള്ളതായിരുന്നു. സംസ്ഥാനത്തിന്റെ വികസന ചക്രവാളത്തില്‍ കോടി കണക്കിന് രൂപയുടെ സഹായമാണ് യു എ ഇയില്‍ നിന്ന് കേരളത്തിന് കിട്ടിയത്. പ്രളയത്തെ തുടര്‍ന്ന് തകരാറിലായ കേരളത്തെ സഹായിക്കാനും യു എ ഇ തയ്യാറായിരുന്നു. എന്നാല്‍ കേന്ദ്രം അറിയാതെ സഹായം സ്വീകരിക്കാനുള്ള കേരളത്തിന്റെ നീക്കം കേന്ദ്ര സര്‍ക്കാര്‍ ഇടപ്പെട്ട് അട്ടിമറിച്ചിരുന്നു. എന്നിട്ടും റെഡ് ക്രസന്റ് വഴി സഹായം നല്‍കാന്‍ യു എ ഇ ശ്രമിച്ചു. അതിലാണ് അഴിമതിയുടെ മന്ദാരം പൂത്തുലഞ്ഞത്. കോണ്‍സുലേറ്റില്‍ അഴിമതി നടക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ വിദേശ സഹായത്തില്‍ നിന്നും കൈയിലിട്ട് വാരിയാല്‍ ആരും അറിയില്ലെന്ന് കേരളം കരുതി. ചുരുക്കത്തില്‍ സ്വപ്നയും കോളസര്‍ക്കാരും ചേര്‍ന്ന് കവര്‍ന്നെടുത്തത് മലയാളികളുടെ ആത്മാഭിമാനമാണ്.
"
https://www.facebook.com/Malayalivartha


























