സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ ഇന്ന് ചോദ്യം ചെയ്യും എന്ന് നേരത്തെ അറിയിച്ചിരുന്നു... എന്നാൽ അവസാന നിമിഷം ആ തീരുമാനം മാറ്റി...

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരൻ ഇന്ന് ചോദ്യം ചെയ്യും എന്ന് നേരത്തെ അറിയിച്ചിരുന്നു... എന്നാൽ അവസാന നിമിഷം ആ തീരുമാനം മാറ്റി... കസ്റ്റംസ് ആയിരുന്നു എം ശിവശങ്കരനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നത്...
എന്നാൽ അവസാന നിമിഷം ആ തീരുമാനം മാറ്റുകയായിരുന്നു.... അത്തരത്തിൽ ഒരു തീരുമാനം മാറ്റത്തിന് പിന്നിലും ഒരു സുപ്രധാനമായ കാര്യം ഉണ്ട്...
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം ചോദ്യംചെയ്യൽ മതി എന്നാണ് ഇപ്പോഴത്തെ തീരുമാനം..... ഈ തീരുമാനത്തിന് അടിസ്ഥാനത്തിൽ എം ശിവശങ്കറിനെ ചൊവ്വാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യില്ല
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചൊവ്വാഴ്ച ചോദ്യം ചെയ്യില്ല എന്നത് എം ശിവശങ്കര സംബന്ധിച്ച് അൽപം ആശ്വാസം നൽകുന്ന വിവരം കൂടിയാണ്. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന് സമയം ആവശ്യമുള്ളതിനാലാണ് ചോദ്യംചെയ്യൽ നീട്ടി വയ്ക്കുക എന്ന തീരുമാനത്തിലേക്ക് കസ്റ്റംസ് എത്തിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ ഉറപ്പായിട്ടും ചോദ്യംചെയ്യൽ കടുക്കും എന്ന കാര്യത്തിൽ സംശയമില്ല...
വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി ശിവശങ്കറെ വിട്ടയച്ചിരുന്നു. ദുബായിൽനിന്നുള്ള ഈന്തപ്പഴം ഇറക്കുമതി സംബന്ധിച്ച വിവരങ്ങളാണ് കഴിഞ്ഞ വെള്ളിയാഴ്ച കസ്റ്റംസ് ശിവശങ്കറിൽനിന്ന് ആരാഞ്ഞത്. ശനിയാഴ്ച ചോദിച്ചറിഞ്ഞത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങളും. അതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശിച്ചിരുന്നത്.എന്നാൽ ആ തീരുമാനം മാറ്റിയതോടെ അടുത്ത ചോദ്യം ചെയ്യുന്ന ശിവശങ്കർ എത്തുമ്പോൾ ആ ചോദ്യങ്ങൾ കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയതുകൊണ്ട് തന്നെ വളരെയധികം നിർണായകമാകും എന്ന കാര്യത്തിൽ സംശയമില്ല.....
അതു ഞാൻ ഓർക്കുന്നില്ല, മറന്നുപോയി, അതിനെക്കുറിച്ച് അറിയില്ല...’’ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഏറ്റവും കൂടുതൽ തവണ പറഞ്ഞ വാചകങ്ങളാണിത്. ശിവശങ്കറിൽനിന്ന് കിട്ടിയ ഉത്തരങ്ങളിലെ ‘മറന്നും’ ‘അറിയാതെ’യും പോയ ഭാഗങ്ങൾ പൂരിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എയുടെ തീവ്ര ശ്രമം.. ആ ഭാഗങ്ങൾ പൂരിപ്പിച്ച് എടുക്കുക എന്നതും വളരെ നിർണായകമായ അതുകൊണ്ടുതന്നെയാണ് ഈ നീട്ടിവെക്കൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെകേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായരുടെ രഹസ്യ കുറ്റസമ്മതമൊഴി കോടതി പരിശോധിച്ചിരുന്നു... അന്വേഷണത്തിന്റെ ഭാവി വ്യക്തമാകുമെന്നാണ് നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.
യു.എ.ഇ. കോൺസുലേറ്റിൽനിന്നു 17,000 കിലോഗ്രാം ഈന്തപ്പഴം എത്തിയെന്ന് ശിവശങ്കർ സമ്മതിച്ചിരുന്നു. എന്നാൽ, ഇതിൽ 7000 കിലോ ഈന്തപ്പഴം എവിടേക്കു പോയെന്ന ചോദ്യത്തിന് ‘അറിയില്ല’ എന്ന ഉത്തരമാണ് ശിവശങ്കർ ഇ.ഡി.ക്കു നൽകിയത്. എൻ.ഐ.എ.യുടെ ചോദ്യംചെയ്യലിൽ ലൈഫ് മിഷൻ ഇടപാടിലെ സ്വപ്‌നയുടെ കമ്മിഷനെക്കുറിച്ച് ചോദിച്ചപ്പോഴും ‘അറിയില്ല’ എന്നായിരുന്നു ശിവശങ്കറിന്റെ ഉത്തരം. ഇതിനു മറുപടിയായി സ്വപ്നയ്ക്ക് ശിവശങ്കർ അയച്ച വാട്സാപ്പ് സന്ദേശങ്ങൾ കാണിച്ചുകൊടുത്തപ്പോൾ ‘അതു ഞാൻ ഓർക്കുന്നില്ല’ എന്നായിരുന്നു മറുപടി.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ ഇടക്കാല കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴികളാണ് എൻ.ഐ.എ. ഇപ്പോൾ പരിശോധിക്കുന്നത്. സ്വപ്‌നയുടെ മൊഴികളിലുള്ള ചില കാര്യങ്ങളിൽ ശിവശങ്കർ പറഞ്ഞ ഉത്തരങ്ങൾ കസ്റ്റംസിൽനിന്ന് എൻ.ഐ.എ. ശേഖരിച്ചിട്ടുണ്ട്.സ്വപ്നയും ശിവശങ്കറും തമ്മിലുള്ള ടെലിഗ്രാം, വാട്‌സ് അപ്പ് ചാറ്റുകളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസിന് ് ലഭിക്കും. സി ഡാക്കിൽ നിന്നാണ് കൂടുതൽ ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നത്.തിരുവനന്തപുരം സ്വർണ കടത്ത് കേസിൽ പല ഘട്ടങ്ങളിലായി 50 മണിക്കൂറോളമാണ് എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. .
സ്വപ്നയുടെ 4 മൊബൈൽ ഫോണുകളുടെ നശിപ്പിച്ച് കളഞ്ഞ വിവരങ്ങൾ സിഡാക്ക് തിരികെയെടുത്തിട്ടുണ്ട്.ഇതിനായി കസ്റ്റംസ് നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വിവരങ്ങൾ ശിവശങ്കറിനെതിരെയുള്ള തെളിവാക്കി മാറ്റാൻ കഴിയുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.അതേ സമയം, സ്വപ്നയുമൊത്തുള്ള വിദേശ യാത്രകൾ സംബന്ധിച്ച് ക്യത്യമായ മറുപടി നൽകാൻ ശിവശങ്കറിന് കഴിഞ്ഞിട്ടില്ല. ശിവശങ്കർ സ്വപ്പനയ്ക്ക് വഴിവിട്ട സഹായം ചെയ്ത് നൽകിയെന്ന നിഗമനത്തിലാണ് കസ്റ്റംസ് സംഘം.
https://www.facebook.com/Malayalivartha


























