ചട്ടം ലംഘിച്ചുള്ള ഫയലുകളില്‍ തല്‍ക്കാലം ഒപ്പു വയ്ക്കരുതെന്നും നിയമക്കുരുക്കില്‍ പെടരുതെന്നും ഐഎഎസുകാര്‍

ചട്ടം ലംഘിച്ചുള്ള ഫയലുകളില്‍ തല്‍ക്കാലം ഒപ്പു വയ്ക്കരുതെന്നും നിയമക്കുരുക്കില്‍ പെടരുതെന്നും ഐഎഎസുകാരുടെ വാട്‌സാപ് ഗ്രൂപ്പുകളില്‍ നിര്‍ദേശം. ക്രമവിരുദ്ധ നിയമനങ്ങളും സ്ഥിരപ്പെടുത്തലും വര്‍ധിച്ച സാഹചര്യത്തിലാണ് വാട്‌സാപ് ഗ്രൂപ്പുകളില്‍ ഇങ്ങനെയുള്ള നിര്‍ദ്ദേശം.
അഡീഷനല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാട്‌സാപ് സന്ദേശത്തിലാണ്, ക്രമവിരുദ്ധമായ ഫയലുകളില്‍ ഒപ്പു വയ്ക്കുന്നവര്‍ ഭാവിയില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നതിനാല്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും നിയമന നിര്‍ദേശങ്ങളുമടങ്ങിയ ഒട്ടേറെ ഫയലുകള്‍ തന്റെ മുന്നിലുണ്ട്. നിയമവിരുദ്ധ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുതെന്ന് അദ്ദേഹം പറയുന്നു. നടപടി നേരിടുന്ന ചില ഉദ്യോഗസ്ഥരുടെ അനുഭവം മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.
ഇടത് അനുഭാവികളെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താനുള്ള നീക്കം, സര്‍ക്കാരിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തില്‍ സജീവമാണ്. ഇതില്‍ പിഎസ്സി വഴിയുള്ള സ്ഥിരം നിയമനങ്ങള്‍ക്കുള്ള ഫയലുകളില്‍ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണു നിര്‍ദേശം. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ അംഗമായ ഗ്രൂപ്പിലാണ് ഇതു സംബന്ധിച്ച ചര്‍ച്ച.
https://www.facebook.com/Malayalivartha


























