ഷംസീറും കൂട്ടരും എ. കെ.ജി സെന്ററില്‍ ഓടിക്കയറി... പിണറായിയുടെ ആ 4 ചാവേറുകളെയും പൂട്ടിയിട്ടു ഏറുവാങ്ങാന്‍ ഇനി ത്രാണിയില്ല

അങ്ങനെ തോറ്റു മടങ്ങി അടങ്ങി CPM എന്നു പറയുന്നതായിരിക്കും ശരി.അരി തിന്നും ആശാരിച്ചിയെയും കടിച്ചു പിന്നെയും നായ്ക്കാണ് മുറുമുറുപ്പ് എന്നാണല്ലോ പഴഞ്ചൊല്ല്. ഇതല്ലേ ഇത്രയും കാലം നടന്നത്.കഴിഞ്ഞ മൂന്ന് മാസമായി ഈ മുറുമുറുപ്പല്ലേ കണ്ടത്.കോവിഡിൻ്റെ വ്യാപനംപോലെ സ്വർണ്ണക്കടത്തിൽ നിന്ന് തുടങ്ങി എല്ലാ മേഖലകളിലേക്കും സ്വപ്നയും ശിവശങ്കറും ജലീലും ഈന്തപ്പഴവും വ്യാപിച്ചു ഇറങ്ങി. കോ വിഡ് വ്യാപനംസമൂഹ വ്യാപനമായി നിൽക്കുമ്പോഴും ചാനലുകളും നാലാൾ കൂടുന്നിടത്തും ചർച്ച സ്വർണ്ണവും സ്വപ്നയും ഈന്തപ്പഴവും ആയി.ചാനലുകളിൽ രാവെളുക്കുവോളം ചർച്ച 'CPM-ലെ മുതിർന്ന സഖാക്കന്മാർക്കും കുട്ടി സഖാക്കന്മാർക്കും നേരം വെളുത്താൽ തുടങ്ങുന്ന തിരക്ക് പാതിരാ വരെ നീളും. ചർച്ചകളിൽ CPM ലെ എല്ലാ വർക്കും പോയി എന്തും പറയാം എന്നു വിചാരിക്കണ്ട. അതിന് ഏ കെ ജി സെൻ്ററിൽ നിന്ന് അംഗീകൃത തുള്ളൽ കലാകാരന്മാരുടെ ലിസ്റ്റ് ഉണ്ട്. ആ ലിസ്റ്റ് അനുസരിച്ച് മാത്രമേ പോയി തുള്ളാൻ സാധിക്കുകയുള്ളൂ.എന്നാൽ ഇതൊന്നും കൂടാതെ മറ്റു ചില തുള്ളൽ കലാകാരന്മാരും ഉണ്ട്.
ഇടതുപക്ഷ നിരീക്ഷകൻ, ഇടതുപക്ഷ സഹയാത്രികൻ എന്നൊക്കെ സ്വയം പ്രഖ്യാതരായി രംഗത്ത് നിൽക്കുന്നവർ ' ഇവർക്ക് ഏ കെ ജി സെൻ്ററിൽ നിന്നുള്ള അനുമതി ഇല്ലാതെ പോയി തുള്ളാം. അവർ സ്വയം പ്രഖ്യാപിതരായി വന്ന് വീറും വാശിയും കാണിച്ച് പാർട്ടിയുടെ മാനസപുത്രന്മാരായി മാറും. പിന്നീട് അവർക്ക് ഏ കെ ജി സെൻ്ററിലേക്കുള്ള വാതിൽ തനെ തുറക്കുകയും ചെയ്യും. ഇപ്പോൾ ഇതാ അംഗീകൃത തുള്ളൽ കലാകാരന്മാർ തൽക്കാലം സ്വർണ്ണക്കടത്ത്, ലൈഫ്മിഷൻ, ശിവശങ്കർ, ജലീൽ, ഈന്തപ്പഴം എന്നീ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കും.ഇത് പാർട്ടി തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നു എന്നാണ് CPM സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരിക്കുന്നത്. ഒരേ വിഷയം തന്നെ ആവർത്തിച്ചു ചർച്ച ചെയ്യുമ്പോൾ അതിൽ പങ്കെടുക്കേണ്ടെന്നാണ് തീരുമാനം എന്നു നേതാക്കൾ വ്യക്തമാക്കുന്നു.
അപ്പോൾ അഴിമതിയും കള്ളക്കടത്തും ഒരേ വസ്തുവിലൂടെ തന്നെ ആക്കാതിരുന്നാൽ മതിയല്ലോ? മറ്റു പല അഴിമതി കഥകളും പുറത്തേക്ക് വന്നാൽ ചർച്ച അതിലാക്കാമായിരുന്നു. അഴിമതിയുടെ ശൃംഖല നീണ്ടുപോകുകയാണ്. അതിൻ്റെ കണ്ണി തുടരാം, ആവർത്തിക്കപ്പെടാം - ചർച്ച ആകാൻ പാടില്ല. ഇത് എവിടുത്തെ നിയമമാണ് സഖാക്കന്മാരെ? എന്നാൽ ചാനലുകളിലെ മറ്റു ചർച്ചകളിൽ പങ്കെടുക്കാം - അങ്ങനെ എങ്കിൽ ചർച്ചയുടെ വിഷയം കൂടി ഏ കെ ജി സെൻററിൽ നിന്ന് വൈകുന്നേരം തരുമായിരിക്കും അത് കൈരളി ടിവിയിൽ കൊടുക്കുന്നത് അല്ലേ നല്ലത്? കാലാവസ്ഥാ വ്യതിയാന മോ, ട്രം പ്മാസ്ക് ധരിക്കാത്തതിനെപ്പറ്റിയോ ആണെങ്കിൽ ഏ കെ ജി സെൻ്ററിലെ തുള്ളൽ കലാകാരന്മാർ പങ്കെടുക്കാൻ തയ്യാറാകും.
കേസുകളിൽ വഴിത്തിരിവുകൾ ഉണ്ടാകുമ്പോൾ എന്ന ചോദ്യത്തിന് - അത് ആ ഘട്ടത്തിൽ ആലോചിക്കാം എന്നാണ് മൂത്ത സഖാക്കന്മാർ പറയുന്നത്. അപ്പോൾ ഉത്തരം മുട്ടാതെ പറയാൻ കഴിയുമെങ്കിൽ വരും എന്ന്. മൂത്ത സഖാക്കന്മാർ ആസ്ഥാന കേന്ദ്രത്തിൽ ഇരുന്ന് കൊണ്ട് കുട്ടി സഖാക്കന്മാരെ കൊണ്ടു സ്റ്റുഡിയോയിൽ ഇരുത്തി വെള്ളം കുടിപ്പിക്കുകയല്ലേ? വെള്ളം കുടിക്കാതെയും കൈ നനയാതെയും കാര്യങ്ങൾ നേടാൻ പറ്റില്ലല്ലോ? എന്തായാലും അവരുടെ ബുദ്ധിമുട്ടും വിയർക്കുന്നതും മൂത്ത സഖാക്കന്മാർക്ക് മനസ്സിലായി. ഈ പോക്ക് പോയാൽ നാണകേടിൻ്റെ അങ്ങേ അറ്റത്ത് എത്തുമെന്ന് അവർക്ക് മനസ്സിലായി.
ഷംസീറും റഹിമും റിയാസും സ്വരാജും കുറെ അനുഭവിച്ചു. കഷ്ടപ്പെടുത്തുന്നതിനും ഒരു പരിധി ഉണ്ടല്ലോ? പിടിച്ചു നിൽക്കാൻ കഴിയാതെ ആയപ്പോൾ വാർത്താ അവതാരകരുടെ മേൽ കുതിര കയറി. വിഷയം മാറ്റാനായി കോ വിഡിൻ്റെ തീവ്ര വ്യാപനത്തെക്കുറിച്ചും സംസാരിച്ചു നോക്കി. പിടിച്ചു നിൽക്കാൻ കഴിയാതായി.നമ്പ്യാർ പറഞ്ഞതുപോലെ ഒടുവിൽ അതു കൊണ്ട് അരിശം തീരാഞ്ഞവൻ ആ പുരയുടെ ചുറ്റും മണ്ടി നടന്നു. ഇപ്പോൾ ഏതായാലും തൽക്കാലത്തേക്ക് ഈ സഖാക്കന്മാർ രക്ഷപ്പെട്ടു. ഇനി കൈരളി ടിവിയിൽ പോയി കേന്ദ്രത്തിൻ്റെ കർഷക ബില്ലിനെ കുറിച്ചോ (അതിനെ കുറിച്ച് വല്ലതും പഠിച്ചിട്ടുണ്ടെങ്കിൽ) ബീഹാർ തെരഞ്ഞെടുപ്പിനെ കുറിച്ചോ സംസാരിക്കാം. ബ്രിട്ടാസ് നേരത്തെ തരുന്ന ചോദ്യവും ഉത്തരവും എല്ലാം അതെ പോലെ പറയാം.
https://www.facebook.com/Malayalivartha


























