പൊട്ടിച്ചിരിച്ച് അമിത്ഷാ... കോണ്‍ഗ്രസിന്റെ പ്രതീക്ഷയായിരുന്ന ഗ്ലാമര്‍ താരം വക്താവ് ഖുശ്ബു രാഹുല്‍ ഗാന്ധി പോലും അറിയാതെ ബിജെപിയിലെത്തിയപ്പോള്‍ സങ്കടം മാറ്റാന്‍ കളിയാക്കി കോണ്‍ഗ്രസ് അണികള്‍; ഉരുളയ്ക്ക് ഉപ്പേരി പോലെ ആഞ്ഞടിച്ച് ഖുശ്ബു

മലയാളികള്‍ക്കും തമിഴര്‍ക്കും ഒരു പോലെ പ്രിയങ്കരിയാണ് സിനിമാതാരം ഖുശ്ബു. 1980 കളില്‍ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ച ചിത്രം. 1981 ല്‍ ലാവാരിസ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. തമിഴില്‍ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസന്‍, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, എന്നിവരോടൊപ്പം ധാരാളം വേഷങ്ങള്‍ ചെയ്തു.
തിരുച്ചിറപ്പള്ളിയില്‍ ഖുശ്ബുവിന്റെ ആരാധകര്‍ അവര്‍ക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. ഖുശ്ബുവിന്റെ പേരില്‍ തമിഴ് നാട്ടില്‍ ഖുശ്ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അത് പോലെ ഖുശ്ബു എന്ന പേരില്‍ സാരി ബ്രാന്‍ഡും നില നില്‍ക്കുന്നു. ഇത്രയും ഫേമസായ ഖുശ്ബു കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിന്റെ വക്താവായിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയെപ്പോലും ഞെട്ടിച്ച് ഖുശ്ബു വക്താവ് സ്ഥാനം വലിച്ചെറിഞ്ഞ് ബിജെപിയിലേക്ക് പോയി. ഇത് കണ്ട് രാഹുല്‍ഗാന്ധിക്ക് തലകറക്കം വന്നതോടെ പ്രവര്‍ത്തകര്‍ ഖുശ്ബുവിനെ കളിയാക്കി രംഗത്തെത്തി.
ഖുശ്ബുവിനോടാ കളി എന്ന പോലെ ആഞ്ഞടിക്കുകയാണ് അവര്‍. വിവേകമുളള സ്ത്രീകളെ കോണ്‍ഗ്രസിന് വേണ്ട, സത്യം പറയാന്‍ പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്ര്യം ഇല്ലെന്നും ഖുശ്ബു കുറ്റപ്പെടുത്തി. തന്റെ ബിജെപി പ്രവേശനത്തെക്കുറിച്ചുള്ള ചില നേതാക്കളുടെ അഭിപ്രായ പ്രകടനത്തെ മാനസിക വൈകല്യമാണെന്നാണ് ഖുശ്ബു വിശേഷിപ്പിച്ചത്.
ചില നേതാക്കള്‍ തന്നെ അടിച്ചമര്‍ത്തുകയാണെന്നും അനാവശ്യമായ അധികാരം സ്ഥാപിക്കുന്നുവെന്നും നേരത്തേയും ഖുശ്ബു ആരോപിച്ചിരുന്നു. കോണ്‍ഗ്രസില്‍ നീതിപൂര്‍വമാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ പാര്‍ട്ടി തന്നോട് ബഹുമാനം കാണിച്ചില്ല. കോണ്‍ഗ്രസിന് വിവേകമുള്ള സ്ത്രീകളെ വേണ്ട. തന്നെ ഒരു താരം എന്ന നിലയില്‍ മാത്രമാണ് കാണുന്നത് എന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഇത് തന്നെ പാര്‍ട്ടിയുടെ മോശം മനസ്ഥിതിയെ വെളിപ്പെടുത്തുന്നു. സത്യം പറയാന്‍ പോലും അവസരമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത്തരമൊരു പാര്‍ട്ടിക്ക് എങ്ങന സമൂഹത്തിന് വേണ്ടി നല്ലത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഖുശ്ബു ചോദിച്ചു.
പ്രതിപക്ഷമെന്ന നിലയില്‍ താന്‍ ബിജെപിയെ പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ അത് എതിര്‍ക്കാന്‍ വേണ്ടി മാത്രമുള്ള എതിര്‍പ്പായിരുന്നില്ല. പ്രധാനമന്ത്രി ചെയ്തിരുന്ന ചില കാര്യങ്ങളെ താന്‍ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ വിദ്യാഭ്യാസ നയത്തെ താന്‍ പിന്തുണച്ച് ട്വീറ്റ് ചെയ്തിരുന്നു. അത് പാര്‍ട്ടിയുടെ നിലപാടില്‍ നിന്നും വ്യത്യസ്തമായിരുന്നു. അതിന് താന്‍ രാഹുല്‍ ഗാന്ധിയോട് ക്ഷമ ചോദിച്ചിരുന്നു. വെറും കളിപ്പാവയായി നില്‍ക്കുകയെ എല്ലാത്തിനും തലകുലുക്കുന്ന റോബോട്ടോ ആയി നില്‍ക്കാതെ വാസ്തവമാണ് താന്‍ എപ്പോഴും പറഞ്ഞിരുന്നത് എന്നും ഖുശ്ബു പ്രതികരിച്ചു.
അതേസമയം കോണ്‍ഗ്രസില്‍ നിന്നും ഖുശ്ബു പുറത്തേക്ക് പോയത് പാര്‍ട്ടിയേയോ തമിഴ്‌നാട്ടില്‍ അടുത്തവര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിനേയോ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പ്രതികരിച്ചത്.
2014ലാണ് ഡിഎംകെ വിട്ട് ഖുശ്ബു കോണ്‍ഗ്രസിലെത്തിയത്. സ്വന്തം വീട്ടിലെത്തിയ പ്രതീതി എന്നായിരുന്നു ഖുശ്ബു എന്ന് പ്രതികരിച്ചത്. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുകയും ജനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയും കോണ്‍ഗ്രസ് ആണെന്നായിരുന്നു കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ ഖുശ്ബു പ്രതികരിച്ചത്. ഏതായാലും മുങ്ങുന്ന കപ്പലില്‍ നിന്നും വക്താക്കള്‍ ചാടുന്നതില്‍ ചങ്കിടിക്കുന്നത് പ്രധാനമന്ത്രി പദം സ്വപ്നം കാണുന്ന രാഹുല്‍ജീക്ക് തന്നെയാണ്. പൊട്ടിച്ചിരിക്കുന്നതോ അമിത്ഷായും.
"
https://www.facebook.com/Malayalivartha

























