ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ച് നന്ദന വീട്ടില്‍ നിന്നും ഇറങ്ങി... തൃശൂരിൽ കാണാതായ പത്താം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത് കടല്‍ തീരത്ത്... പെൺകുട്ടിയുടെ ഡയറികുറിപ്പ് പുറത്ത്... ആത്മഹത്യയ്ക്ക് പിന്നിൽ പിതാവിന്റെ ദുശീലം...

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കടല്‍ തീരത്ത് നിന്ന് കണ്ടെത്തി. തളിക്കുളം തമ്ബാന്‍ കടവ് ഇസ്‌കാക്കിരി ഗണേശന്റെ മകള്‍ നന്ദന(15)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തളിക്കുളം സ്‌നേഹതീരം പാര്‍ക്കിന് സമീപത്തെ കടല്‍ഭിത്തിക്ക് ഇടയില്‍ നിന്നാണ് ബുധനാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളാണ് രാവിലെ മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ വീട്ടില്‍ നിന്നും നന്ദനയെ കാണാതാവുകയായിരുന്നു.
ആഭരണങ്ങള്‍ മുഴുവന്‍ അഴിച്ചുവെച്ചാണ് നന്ദന വീട്ടില്‍ നിന്ന് പോയത്. പിതാവിന്റെ മദ്യപാനത്തെ തുടര്‍ന്നാണ് മരിക്കുന്നത് എന്ന് എഴുതി വെച്ച കുറിപ്പ് ഡയറിയില്‍ നിന്ന് പൊലീസ് കണ്ടെത്തി.
തൃത്തല്ലൂര്‍ കമലാ നെഹ്‌റു മെമ്മോറിയല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന.
https://www.facebook.com/Malayalivartha

























