Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

'അപ്പോഴും ‘ബ്രിട്ടോ പറഞ്ഞു ‘തോമസെ ഇനിയും പക തീര്‍ന്നില്ലെങ്കില്‍, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ… മരിക്കാന്‍ എനിക്ക് ഭയമില്ല; താങ്കള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം …' ബ്രിട്ടോയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാര്യ സീനാ ഭാസ്‌കറിന്റെ കുറിപ്പ്

14 OCTOBER 2020 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍

അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...

ആദ്യകാല എസ്.എഫ്.ഐ നേതാവും മുന്‍ എം.എല്‍.എയുമായ സൈമണ്‍ ബ്രിട്ടോയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാര്യ സീനാ ഭാസ്‌കറിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാകുന്നു. പി.ടി തോമസ് എം.എല്‍.എ ഉള്‍പ്പെടെയുള്ള നേതാക്കളെ വിമര്‍ശിച്ചു കൊണ്ടാണ് പോസ്റ്റ് കുറിച്ചിരിക്കുന്നത്. ബ്രിട്ടോയ്ക്ക് കുത്തുകൊള്ളുന്നതിനു മൂന്ന് ദിവസം മുമ്പ് പി.ടി തോമസ് ബ്രിട്ടോയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ തനിയ്‌ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കില്‍ അത് നിന്റെ പാര്‍ട്ടിക്കാരായിരിക്കും, അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ലെന്നാണ് ബ്രിട്ടോ പി.ടി തോമസിനോട് പറഞ്ഞതെന്ന് സീനാ ഭാസ്‌കര്‍ വ്യക്തമാക്കുകയുണ്ടായി.

കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

സഖാവ് സൈമണ്‍ ബ്രിട്ടോക്ക് കുത്തേറ്റിട്ട് 37 വര്‍ഷം. മതിയാവോളം ഈ ഭൂമിയില്‍ ബ്രിട്ടോ ജീവിച്ചില്ല. ഒരു പാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി. ഇതിനിടയില്‍ രണ്ട് സിനിമയില്‍ അഭിനയിച്ചു. ഒരെണ്ണം ”നാനി ‘ എന്ന കുട്ടികളുടെ ചിത്രത്തിലായിരുന്നു. അതിനിപ്പോള്‍ സംസ്ഥാന അവാര്‍ഡും….

സഖാവ് ബ്രിട്ടോക്ക് എന്താണ് സംഭവിച്ചത്?

1983 ഒക്ടോബര്‍ 14-ാം തീയതി നട്ടെല്ലിനും, കരളിനും, ഹൃദയത്തിനും, ശ്വാസകോശത്തിനും മാരകമായി കുത്തേറ്റു. എതിരാളികള്‍ കൊല്ലാനാണ് ശ്രമിച്ചത്. അത് നന്നായി അറിയാമായിരുന്ന ബ്രിട്ടോ പതിനഞ്ച് ശതമാനം ചലനശേഷിയോടെ അല്ലെങ്കില്‍ ജീവനോടെ തിരിച്ചു വന്നു.

ഒരു പക്ഷേ ഈ തിരിച്ചുവരവ് നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കൊരു നിരാശയായിരുന്നിരിക്കാം. കാരണം ബ്രിട്ടോക്ക് കുത്തു കൊള്ളുന്നതിന് മൂന്ന് ദിവസം മുന്നേ അന്നത്തെ KSU നേതാവായിരുന്ന ഇന്നത്തെ എം.എല്‍.എ ശ്രീ. P.T തോമസ് ബ്രിട്ടോയോട് പറഞ്ഞു
‘ബ്രിട്ടോ നിന്നെ ആരെങ്കിലും കൊന്നേയ്ക്കാം… സൂക്ഷിച്ചോളൂ’

ബ്രിട്ടോ ‘ തോമസെ എനിയ്‌ക്കെതിരെ അങ്ങനെയൊരു ഗൂഢാലോചനയുണ്ടെങ്കില്‍ അത് നിന്റെ പാര്‍ട്ടിക്കാരായിരിക്കും. അല്ലാതെ എനിക്ക് മറ്റു ശത്രുക്കളൊന്നുമില്ല’…

കൃത്യം മൂന്നാം ദിവസം അതു സംഭവിച്ചുവെന്ന് ബ്രിട്ടോ പറയുമ്പോഴും ആരോടും ഒരു പകയുണ്ടായിരുന്നില്ല. ഞാന്‍ പലപ്പോഴും ചോദിക്കും ബ്രിട്ടോക്ക് ഇത് ചെയ്തവരോട് ദേഷ്യമില്ലെ? എന്തിനാ സീനേ അതിനെ കുറിച്ച് ആലോചിച്ച് നമ്മുടെ ജീവിതം പാഴാക്കുന്നത്.
ചെയ്തവര്‍ എനിക്ക് പരിചയമില്ലാത്ത ആള്‍ക്കൂട്ടത്തിലെ ചിലര്‍ മാത്രമാണ് ‘ ഇതായിരുന്നു ബ്രിട്ടോ.

എന്നാല്‍ ഒരിക്കല്‍ മുളന്തുരുത്തി വായനശാലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധന സെമിനാറില്‍ പങ്കെടുക്കാന്‍ ബ്രിട്ടോയും P.T തോമസും ഒരേ വേദിയില്‍ വന്നു. അന്ന് P.T തോമസ് പറഞ്ഞു ‘ ഞങ്ങളുടെ കലാലയ അന്തരീക്ഷം പരസ്പരം സംഗീതം പോലെ സ്‌നേഹിച്ചിരുന്ന കാലഘട്ടമായിരുന്നു.’

അന്ന് സദസിലുണ്ടായിരുന്ന ഞാന്‍ എണീറ്റ് ചോദിച്ചു. ‘ആ സംഗീത സ്‌നേഹമായിരുന്നൊ പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ജീവിതകാലം മുഴുവന്‍ ചക്രക്കസേരയില്‍ ജീവിക്കേണ്ടുന്ന ദുരന്തം വിതച്ചത്?’ പിന്നെ ആ ഹാളില്‍ P.T തോമസ് പറഞ്ഞതും പ്രവര്‍ത്തിച്ചതും കണ്ട് അവിടുണ്ടായിരുന്നവര്‍ ഭയപ്പെട്ടു പോയി…

അപ്പോഴും ‘ബ്രിട്ടോ പറഞ്ഞു ‘തോമസെ ഇനിയും പക തീര്‍ന്നില്ലെങ്കില്‍, എനിക്കിനി പതിനഞ്ചു ശതമാനം മാത്രം ചലനശേഷിയുള്ള ശരീരത്തിലെ ഈ ജീവനെടുത്തോളൂ… മരിക്കാന്‍ എനിക്ക് ഭയമില്ല; താങ്കള്‍ക്ക് എന്തു വേണമെങ്കിലും ചെയ്യാം ‘…
P.T ആക്രോശിച്ചു കൊണ്ട് എന്റടുത്തേക്ക് വന്നിട്ട് ‘ നിങ്ങള്‍ ആരാണ്? ആരോ പറഞ്ഞു ബ്രിട്ടോയുടെ ഭാര്യയാണത്…

പിന്നീട് എസ്.എഫ്.ഐ സംസ്ഥാന പഠന ക്യാമ്പിലും ഇത്തരത്തിലുള്ള ആക്രോശം ഉയര്‍ന്നപ്പോള്‍ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ടായ PM ആതിര P.T തോമസിന് മറുപടി കൊടുത്തപ്പോഴും , എന്റെ അനിയത്തിയായിരിക്കുമെന്ന ധാരണയില്‍ ആതിരയോടും എന്തൊ പറഞ്ഞിറങ്ങിപ്പോയി.

തീര്‍ന്നില്ല. വീണ്ടുമുണ്ട് സംഭവ വികാസങ്ങള്‍…

ഞാനിപ്പോള്‍ ഇതെഴുതാനുള്ള സന്ദര്‍ഭം രണ്ടു ദിവസം മുന്നേ ഞാനേറ്റവും കൂടുതല്‍ ഭയഭക്തി ബഹുമാനത്തോടെ കാണുന്ന സഖാവ് ജി.ശക്തിധരന്റെ കുറിപ്പ് കണ്ടു. അപ്പോള്‍ ഞാനോര്‍ത്തു കഴിഞ്ഞ സംഭവങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നതിന്റെ ആവശ്യകത…

പുണ്യാളന്മാരുടെ സൃഷ്ടി കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തില്‍ കടന്നു പോയ വഴികള്‍ തെളിമയോടെ നില്‍ക്കും….
ഇപ്പോഴും ബ്രിട്ടോ എന്നെ ഓരോന്നും ഓര്‍മ്മിപ്പിച്ചുക്കൊണ്ടിരിക്കുന്നു… എല്ലാം വഴിയെ…
ലാല്‍സലാം പ്രിയ സഖാവേ…

സീനാ ഭാസ്‌കര്‍…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (32 minutes ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (34 minutes ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (39 minutes ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (43 minutes ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (51 minutes ago)

മന്ത്രിക്കുള്ള മറുപടി പാട്ടിലൂടെ; മന്ത്രി സജി ചെറിയാന് വേടന്റെ മുന്നറിയിപ്പ്  (53 minutes ago)

മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് ഇനി പാര്‍ക്കിങ് ഫീസും ഈടാക്കും  (53 minutes ago)

ആരോഗ്യ വകുപ്പില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകള്‍  (54 minutes ago)

55കാരനായ സഹോദരിയുടെ ഭര്‍ത്താവിനെ വിവാഹം കഴിച്ച് 18കാരി  (55 minutes ago)

'നമ്പർ പ്ലേറ്റ് മാത്രം മതി, എംപി ബോർഡ് വണ്ടിയിൽ വെച്ചിട്ട് ഓടേണ്ട' ; വടകരയിലെ ഭിന്നശേഷിക്കാർക്കായി നൽകുന്ന സ്കൂട്ടറിൽ എംപി ബോർഡ് വച്ചതിനെതിരെ ഷാഫി പറമ്പിൽ എം പി  (1 hour ago)

വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ടിവികെ  (1 hour ago)

ഇതുപോലെ ഒരു സംരംഭവുമായി മുന്നോട്ട് വന്ന രാഹുലിന് ഞാൻ നന്ദി പറയുന്നു; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പൊതു വേദിയിൽ നടി തൻവി റാം; വിമർശകരെ ഞെട്ടിച്ച് ആ വാക്ക്  (1 hour ago)

അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശ  (1 hour ago)

സെലിബ്രിറ്റികളോട് ആരാധകരുടെ മനോഭാവം വേറിട്ടതാണ്:ആരാധകര്‍ തന്റെ കയ്യില്‍ മുറിവുണ്ടാക്കിയിട്ടുണ്ടെന്ന് നടന്‍ അജിത്ത്  (1 hour ago)

പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...  (1 hour ago)

Malayali Vartha Recommends