ജോസ് കെ മാണി രാജി വച്ചു.... കേരള കോണ്‍ഗ്രസ് ഇനി ഇടതില്‍... 38 വര്‍ഷത്തെ യുഡിഎഫ് ബന്ധം വേര്‍പെടുത്തി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്

38 വര്‍ഷത്തെ യുഡിഎഫ് ബന്ധം വേര്‍പെടുത്തി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. മുന്നണി പ്രവേശനത്തിനു മുന്നോടിയായി യുഡിഎഫ് നല്‍കിയ രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കുന്നതായി പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ തോമസ് ചാഴികാടന്‍ എംപി സ്ഥാനം രാജിവയ്ക്കില്ല. റോഷി അഗ്സ്റ്റിനും എന്‍ ജയരാജും എംഎല്‍എ സ്ഥാനത്ത് തുടരും.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കൂടി വോട്ടു വാങ്ങി ജയിച്ച യുഡിഎഫുകാരും കോണ്‍ഗ്രസുകാരും സ്ഥാനപദവികള്‍ രാജി വച്ചാല്‍ റോഷിയും ജയരാജും രാജിവയ്ക്കാന്‍ ഒരുക്കമാണെന്നും ജോസ് കെ മാണി പ്രഖ്യാപിച്ചിരിക്കുന്നു. ഒരു മാസമായി എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനുമായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ജോസ് വിഭാഗം ഇടതിലേക്ക് ചേരാന്‍ അന്തിമ തീരുമാനമെടുത്തിരിക്കുന്നത്.
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍ അഞ്ചു സീറ്റുകളും ആകെ പന്ത്രണ്ട് നിയമസഭാ സീറ്റുകളും ജോസ് വിഭാഗത്തിനു നല്‍കുമെന്ന ധാരണയിലാണ് ജോസ് മുന്നണി വിടുന്നത്. കോട്ടയം ജില്ലയില്‍ ചങ്ങനാശേരി, കടുത്തുരുത്തി സീറ്റുകളും ഉറപ്പാക്കിയിട്ടുണ്ട്. കോട്ടയം, ഏറ്റുമാനൂര്‍ സീറ്റുകളില്‍ ഒരെണ്ണം ഈ വിഭാഗത്തിന് നല്‍കാനും ഏറെക്കുറെ ധാരണയായിട്ടുണ്ട്.
പാലായില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ വന്നാല്‍ പഠിപ്പിക്കുമെന്ന് പിജെ ജോസഫിന് ജോസ് മുന്നറിയിപ്പു നല്‍കി. പാലാ നഗരസഭയില്‍ 16 അംഗങ്ങളെ തനിച്ചു ജയിപ്പിക്കാന്‍ മാണിക്കു കഴിഞ്ഞെങ്കില്‍ തൊടുപുഴ നഗരസഭയില്‍ ഒരു അംഗം മാത്രമാണ് ദജോസഫിനുള്ളതെന്നും ജോസ് കെ മാണി പറയുന്നു. ഇന്നു രാവിലെ പാലായില്‍ ജോസ് കെ മാണിയുടെ വീട്ടില്‍ വച്ചാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചേര്‍ന്ന് ഇടതുമുന്നണിയില്‍ ചേരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പാല സെന്റ് തോമസ് കത്തീഡ്രലില്‍ കെഎം മാണിയുടെ കബറിടത്തില്‍ പ്രാര്‍ഥിച്ചശേഷമാണ് ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തോമസ് ചാഴികാടനും എന്‍ ജയരാജും കോട്ടയത്ത് സംസ്ഥാന കമ്മിറ്റ് ഓഫീസിലെത്തി യുഡിഎഫ് വിടുന്നതായി പ്രഖ്യാപിച്ചത്. കെഎം മാണിയെയും കേരള കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് എല്ലാ കാലത്തും പിന്നില്‍ നിന്നു കുത്തിയതതായും എല്ലാ ഇലക്ഷനുകളിലും മാണി വിഭാഗത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിലെ ചില ശക്തികള്‍ ശ്രമിച്ചിരുന്നതായും ജോസ് പറയുന്നു. മാണി സാറിനെയും കേരള കോണ്‍ഗ്രസിനെയും തകര്‍ത്താനുള്ള ശ്രമം എന്നുമുണ്ടായിരുന്നു. ആത്മാഭിമാനം അടിയറവു വയ്ക്കാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും ജോസ് വ്യക്തമാക്കി.
അതേ സമയം പാലായില്‍ ജോസ് ടോമിന്റെ മാണി ജോസ് വിഭാഗം വിലയ്ക്കു വാങ്ങിയതാണെന്നും കെഎം മാണിയെ കള്ളനെന്നു വിളിച്ച് നിയമസഭയില്‍ മാണിയെ ആക്രമിച്ച ഇടതുമുന്നണിക്കൊപ്പം ജോസ് പോകുന്നത് ആ്ത്മഹത്യാ പരമാണെന്നും പിജെ ജോസഫ് പറയുന്നു. പാലായിലെ ഭാവി രാഷ്ട്രീയ കാര്യം എന്‍സിപി തീരുമാനിക്കുമെന്നാണ് ജോസ് കെ മാണിയുടെ പ്രഖ്യാപനത്തിനു പിന്നാലെ മാണി സി കാപ്പന്‍ പറയുന്നത്. മാണി സി കാപ്പന്‍ എല്‍ഡിഎഫും എ്ന്‍സിപിയും വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതായി കേള്‍വി ഉയരുന്നതിനിടെയാണ് തീരുമാനം പിന്നീടെന്ന് കാപ്പന്റെ പ്രഖ്യാപനം.
"
https://www.facebook.com/Malayalivartha


























