അതിന് ഇവിടെ ആളുണ്ട്; രാഹുലിനെ വിലക്കി ചെന്നിത്തല; രാഹുലിന്റെ അഭിനന്ദനം കോണ്‍ഗ്രസിന് തലവേദനയായി; കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ അഭിനന്ദിച്ചിരുന്നു; അങ്ങനെയല്ല രാഹുല്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനെ തള്ളി പറയുകമാത്രമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ്

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്തരം കാര്യങ്ങള്‍ക്ക് ഇവിടെ ആളുണ്ട്. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ചെന്നിത്തല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് ചെന്നിത്തല വിശദീകരിച്ചു.
പിന്നെ, രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട് എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.
കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. രോഗവ്യാപനം അതിരൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പോരടിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. എല്ലാവരും കോവിഡ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിരോധത്തില്‍ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രസ്താവന രാഹുല്‍ തള്ളി. ജനങ്ങളുടെ മികച്ച ഇടപെടല്‍ കോവിഡ് പ്രതിരോധത്തെ ഫലപ്രദമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന് എതിരെയുള്ള മന്ത്രിയുടെ വിമര്‍ശനം ദൗര്‍ഭാഗ്യകരമാണെന്നും ഒന്നിച്ചു നില്‍ക്കേണ്ട സമയത്ത് വിമര്‍ശനങ്ങളോട് യോജിക്കാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha