Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇന്ന് നിർണായകം; ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടുത്താൻ സാധ്യത

23 OCTOBER 2020 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും...

മകനെ കൊലപ്പെടുത്തി അച്ഛന്‍ തൂങ്ങിമരിച്ച നിലയില്‍...

മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയോട് അതിക്രമം; ജയിലില്‍ റിമാന്റില്‍ കഴിയുന്ന ജീവനക്കാരന്‍ ദില്‍ കുമാറിന്റെ ഡിജിറ്റല്‍ വിരലടയാളം ശേഖരിക്കാന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിങ്കളാഴ്ച ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും..

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു...

ഭാഗ്യലക്ഷ്മിയുടെയും കൂട്ടാളികളുടെയും മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാൽപ്പതിമൂന്നാം ഐറ്റമായി ഇന്ന് പരിഗണിക്കും. ജാമ്യത്തെ എതിർത്ത് മെൻസ് റൈറ്റ്സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി.നാഗരാജ് ഹൈക്കോടതിയിൽ കൗണ്ടർ ഹർജി സമർപ്പിച്ചു. നാഗരാജിന് വേണ്ടി ഹൈക്കോടതി അഭിഭാഷകൻ രമേശ് നമ്പീശൻ ഹാജരാകും. പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിൽ ചോദ്യം ചെയ്ത് ഗുണ്ട കാറിൽ അനുഗമിച്ചതടക്കമുള്ള ഗൂഡാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാൽ പ്രതികളെ മുൻകൂർ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകൾ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ ജാമ്യഹർജിയിൽ തമ്പാനൂർ പോലീസ് ജില്ലാ കോടതിയിൽ സമർപ്പിച്ച പോലീസ് റിപ്പോർട്ട് പൂഴ്ത്തിയതിന് തിരുവനന്തപുരം രണ്ടാം അഡീഷണൽ ജില്ലാ കോടതി ജീവനക്കാരിക്കെതിരെ അസോസിയേഷൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജിക്ക് പരാതി സമർപ്പിച്ചു. പകർപ്പപേക്ഷയിൽ പറഞ്ഞിട്ടും ക്ലർക്ക് റിപ്പോർട്ട് കോപ്പിയിംഗ് സെക്ഷൻ ക്ലാർക്കിന് നൽകാതെ പൂഴ്ത്തിവച്ചെന്ന് പരാതിയിൽ പറയുന്നു. ഹൈക്കോടതിയിൽ കക്ഷി ചേരാനായാണ് ഒക്ടോബർ 12 ന് ആപ്ലിക്കേഷൻ നമ്പർ എ 1449/2020 നവരായി ജാമ്യ ഹർജി തള്ളിയ ഉത്തരവിൻ്റെയും തമ്പാനൂർ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൻ്റെയും അടയാള സഹിതം പകർപ്പിന് ജില്ലാ കോടതിയിൽ പകർപ്പപേക്ഷ സമർപ്പിച്ചത്. എന്നാൽ ജാമ്യഹർജി പരിഗണിച്ച രണ്ടാം അഡീഷണൽ സെഷൻസ് കോടതി വനിതാ സെക്ഷൻ ക്ലർക്ക് റിപ്പോർട്ട് പൂഴ്ത്തിയ ശേഷം ജാമ്യഹർജി തള്ളിയ ഉത്തരവ് മാത്രം ഫെയർ കോപ്പി സൂപ്രണ്ടിന് കൈമാറി. ജില്ലാ കോടതിയിൽ ജാമ്യത്തെ എതിർത്താണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹൈക്കോടതിയിൽ ജാമ്യത്തെ അനുകൂലിച്ച് ജില്ലാക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന് വിരുദ്ധമായാണെങ്കിൽ അത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്താനായാണ് അസോസിയേഷൻ റിപ്പോർട്ടിൻ്റെ പകർപ്പിന് അപേക്ഷിച്ചത്. റിപ്പോർട്ടു പൂഴ്ത്തിയതിൽ ഫെമിനിസ്റ്റുകളുമായോ പോലീസുമായോ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ പരാതിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളുന്ന പക്ഷം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഈ ആവശ്യമുന്നയിച്ച് ഹർജി സമർപ്പിക്കുമെന്ന് അസോസിയേഷൻ ഭാരവാഹി അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജ് പറഞ്ഞു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്യുന്ന പക്ഷം ഹർജിയിൽ കക്ഷി ചേർന്ന് ഹർജിയെ എതിർക്കുമെന്നും അറിയിച്ചു.

പ്രതികളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം . പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത കൊലക്കേസ് പ്രതിയായ ശ്യാം ആൻ്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയിൽ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളിൽ കൊണ്ടുപോയി തെളിവെടുക്കണം. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (1 minute ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (21 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (35 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (46 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (54 minutes ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (1 hour ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (12 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

Malayali Vartha Recommends