Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പച്ചക്കറിക്ക്​ പൊന്നും വില ; സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും വില വന്‍തോതില്‍ ഉയരും

24 OCTOBER 2020 02:30 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത പച്ചക്കറി വില കുതിക്കുന്നു. ഉള്ളിയും സവാളയും വിപണി കയ്യടക്കിയിരിക്കുകയാണ് . ഇതര പച്ചക്കറി സാധനകള്‍ക്കും വിലകുതിക്കുന്നു . കിലോക്ക് 100 മുതല്‍ 120 രൂപ വരെയാണ്​ ഉള്ളിവില. എന്നാൽ സവാള 100ല്‍നിന്ന് 80ലേക്ക് താഴുന്നു. മറ്റു പച്ചക്കറികള്‍ തമ്മില്‍ വിലവര്‍ധിക്കലില്‍ മത്സരം നടക്കുകയാണ് . കിലോക്ക്​ 20 രൂപയില്‍ താഴെ വിലയുള്ള പച്ചക്കറി ഒന്നും വിപണിയിലില്ല. നേരത്തെ കിലോക്ക്​ 16 രൂപയുണ്ടായിരുന്ന കുമ്ബളങ്ങയുടെ വില 20ല്‍ ആണ് ഇപ്പോൾ. വെള്ളരി 25, കായ 28 എന്നിവയാണ്​ പിന്നെ കുറഞ്ഞ വിലയ്ക്ക്​ കിട്ടാനുള്ളത്​. ഒരാഴ്​ച മുമ്ബ്​ കിലോക്ക്​​ 20 രൂപയുണ്ടായിരുന്ന വഴുതനങ്ങ വില 30 രൂപയായി. ചേനക്കും പടവലത്തിനും ഇതേ വിലതന്നെയാണ് ഉള്ളത് . ഓണത്തിന് വില കുറവായിരുന്നു. എന്നാൽ ഇതിന് ശേഷം വില ഇറങ്ങിയിട്ടില്ല. ഇടക്കിടെ കയറുകയുന്നുമുണ്ട് . 

ബീറ്റ്റൂട്ടിനും കാബേജിനും ആഴ്ചകളായി കിലോ വില 36 രൂപയായിരുന്നു. എന്നാല്‍, ഇപ്പോള്‍ കാബേജിന്​ 55 രൂപയും ബീറ്റ്​റൂട്ടിന്​ 40 മുതല്‍ 50 രൂപവരെയുണ്ട്​. കോവക്കക്ക്​ 50 രൂപയാണുള്ളത്​. 38 രൂപയായിരുന്ന മുരിങ്ങ കിലോ വില 70 ആണ്​. പയറിന് 40 രൂപയും. കോളിഫ്ലവറിന് 42 രൂപയുമായി. തക്കാളി വില 42ല്‍നിന്ന് താഴ്​ന്നതുമാത്രമാണ്​ എടുത്തുപറയാനുള്ളത്​. 26നും 30നും തക്കാളി കിട്ടാനുണ്ട്​. വെണ്ടക്കക്ക്​ 32 രൂപയാണെങ്കില്‍ കൊത്തമര വില 40 ആണ്. 55 രൂപയാണ് അമര പയറിെന്‍റ വില. 20നും 25നും ഇടയില്‍ മാത്രമേ വില ഉണ്ടായിരുന്നുള്ളൂ ഇത്തരം സാധനങ്ങള്‍ക്ക്. പച്ചമാങ്ങ വില 80 ആണ്​. നെല്ലിക്കക്ക് 50ഉം കൂര്‍ക്കക്ക്​ 45ഉമാണ്​ വില. ഉരുളക്കിഴങ്ങിന്​ 56 രൂപയുണ്ട്​. കാരറ്റ് വില 80. ബീന്‍സ്​ 50 ആയി കുറഞ്ഞു. പച്ചമുളക് വില കിലോക്ക് 50 ആണ്. ഇഞ്ചിക്ക് 80 രൂപയും വെളുത്തുള്ളിക്ക് 140ഉമാണ് വില. മല്ലി-പൊതിന വില 100 രൂപയാണ്. ഓണത്തിന് സ്വാഭാവികമായി ഉയരുന്ന വില പിന്നീട് കുറയുകയാണുണ്ടാവുക.

കോവിഡ് പശ്ചാത്തലത്തില്‍ ഉല്‍പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. ഒപ്പം, തമിഴ്നാട്ടിലുണ്ടായ മഴ പച്ചക്കറികൃഷിയെ ബാധിക്കുകയും ചെയ്തു. രണ്ടു കാരണങ്ങളും വില കയറാന്‍ കാരണമായി. മാത്രമല്ല, കോവിഡ് വ്യാപനത്തിെന്‍റ സാചര്യത്തില്‍ അന്തര്‍സംസ്ഥാന ചരക്കുനീക്കത്തില്‍ ഉണ്ടായ കടുത്ത പരിശോധനയും പെരുമാറ്റച്ചട്ടവും വരവ് കുറയാന്‍ കാരണമാണ്. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും വില വന്‍തോതില്‍ ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (13 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (39 minutes ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (50 minutes ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (2 hours ago)

Malayali Vartha Recommends