Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കൂടുതല്‍ തെളിവ് നിരത്തിയതോടെ മുന്‍കൂര്‍ ജാമ്യം തുലാസില്‍

27 OCTOBER 2020 08:25 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെ സംബന്ധിച്ച് നാളത്തെ ദിവസം അതി നിര്‍ണായകമാണ്. 24 മണിക്കൂറിനുള്ളില്‍ ശിവശങ്കറെ പൊക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കരുതുന്നത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട ഇ.ഡി, കസ്റ്റംസ് കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതിവിധി നാളെ ബുധനാഴ്ചയാണ്. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന് ജസ്റ്റിസ് അശോക് മേനോന്‍ നിര്‍ദേശിച്ചിരുന്നു. വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന്‌മേല്‍ ശക്തമായ തെളിവുകളാണ് ഇഡി ഹാജരാക്കിയത്.

തെളിവുകളുടെ വിശദാംശങ്ങളടങ്ങിയ രേഖകള്‍ ഇ.ഡി. മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. മാത്രമല്ല തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്നു പാഴ്‌സലുകള്‍ വിട്ടുകിട്ടാനായി എം. ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ പറ്റിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായെന്ന് ഇ.ഡി ഹൈക്കോടതിയില്‍ പറഞ്ഞത്. ശിവശങ്കറാണ് എല്ലാ ഇടപാടുകളുടെയും സൂത്രധാരന്‍ അഥവാ കിങ്പിന്‍ എന്നു വിശ്വസിക്കാന്‍ ശക്തമായ കാരണങ്ങളുണ്ടെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയെ അറിയിച്ചു.

ശിവശങ്കറാണു യഥാര്‍ഥ ഗുണഭോക്താവെന്നും സ്വപ്‌ന വെറും കാലാളാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ചരടുകള്‍ വലിച്ചതു ശിവശങ്കറാണെന്നും സ്വപ്‌നയുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിനാണെന്നും കരുതാം. ഈ സാധ്യതയാണ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തു. മുഖം സ്വപ്‌നയുടേതാണെങ്കിലും കുറ്റകൃത്യത്തില്‍നിന്നുള്ള ലാഭം ശിവശങ്കറിന്റേതാകാം. അദ്ദേഹത്തിന്റെ പെരുമാറ്റം പൂര്‍ണമായ പങ്കാളിത്തത്തിന്റേതാണ്. ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ കോടതികള്‍ വിവേചനാധികാരം ഉപയോഗിക്കരുതെന്ന സുപ്രീം കോടതിവിധികള്‍ ചൂണ്ടിക്കാട്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരിലൊരാളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണു ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അവകാശമല്ലെന്നു കസ്റ്റംസിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാംകുമാര്‍ ചൂണ്ടിക്കാട്ടി. മുഖ്യപ്രതിയായ സ്വപ്‌നയുടെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ശിവശങ്കറിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു.

കസ്റ്റംസിനു മുന്നില്‍ സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും തുറന്നുപറയേണ്ടിവരുമെന്നതിനാലാണു രക്തസമ്മര്‍ദം കൂടിയതും ആശുപത്രിയില്‍ പോകേണ്ടിവന്നതും. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തേടിയത് തിരക്കഥയുടെ ഭാഗമാണ്. അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായെന്നും കസ്റ്റംസ് വാദിച്ചു.

താന്‍ രാഷ്ട്രീയക്കളിയുടെ ഇരയാണെന്ന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ വാദിച്ചതെങ്കിലും അതിനെ വീണ്ടും ഇഡി പൊളിച്ചടുക്കി. മാത്രമല്ല ശിവശങ്കറിനെ പറ്റിയുള്ള ശക്തമായ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കുകയും ചെയ്തു. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ അറിയില്ലെന്ന ശിവശങ്കറിന്റെ അവകാശവാദങ്ങളും ഇഡി പൊളിച്ചു. മാത്രമല്ല ചാര്‍ട്ടേഡ് അക്കൗണ്ടുമായി ശിവശങ്കര്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളും വലിയ തെളിവായി മാറി. ഓരോ ദിവസവും നിരവധി തെളിവുകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഇതെല്ലാം തന്നെ ശിവശങ്കറിന് എതിരാണ്. അതോടെ ഇനിയുള്ള 24 മണിക്കൂറുകള്‍ അതി നിര്‍ണായകമാണ്. ഹൈക്കോടതി വിധി എതിരായാല്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ കഴിയുന്ന ശിവശങ്കറെ ഇഡിയും കസ്റ്റംസും പൊക്കും. പിന്നെ രക്ഷയില്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (7 minutes ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (15 minutes ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (1 hour ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (1 hour ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (2 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ട  (2 hours ago)

പോലീസ് സ്‌റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ഡി. സതീശന്‍  (2 hours ago)

അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജി  (2 hours ago)

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാ  (2 hours ago)

കെ കെ ശൈലജയുടെ ആത്മകഥ തമിഴില്‍ പ്രകാശനം ചെയ്തു  (3 hours ago)

എല്‍കെജി വിദ്യാര്‍ത്ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍  (3 hours ago)

കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ? പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായത്; വിമർശിച്ച് പ്രതിപക്ഷ  (3 hours ago)

ബാങ്ക് തട്ടിപ്പുകൾക്ക് പൂട്ടിടാൻ യുഎഇ; ടെലിമാർക്കറ്റിങ് ഇല്ല; ഓൺലൈൻ സുരക്ഷ കർശനമാക്കും;പുതിയ നീക്കവുമായി സെൻട്രൽ ബാങ്ക്!!  (3 hours ago)

Malayali Vartha Recommends