Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

അമ്പമ്പട ശിവശങ്കറാ... എം. ശിവശങ്കറിന്റെ പ്രവര്‍ത്തന മേഖല വിപുലമായതോടെ കയ്യില്‍ നില്‍ക്കുമോയെന്ന ആശങ്കയുമായി എന്‍ഫോഴ്‌സ്‌മെന്റ്; അജിത് ഡോവലിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ എത്തുന്നത് സിബിഐയിലേക്ക് തന്നെ; സര്‍ക്കാര്‍ പൂട്ടുന്നതിന് മുമ്പ് കളം നിറയാനുറച്ച് സിബിഐയും; ഇനി നിര്‍ണായക ദിവസങ്ങള്‍

27 OCTOBER 2020 09:03 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും നിരവധി തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ തങ്ങളുടെ അധികാര പരിധിയില്‍ നിന്നപ്പുറം ഇടപെടലുകളാണ് ശിവശങ്കറില്‍ വ്യാപിച്ച് കിടക്കുന്നത്. ഇഡിയും കസ്റ്റംസും അന്വേഷിച്ചാല്‍ ശിവശങ്കര്‍ ഈസിയായി ഊരിപ്പോകും. അതിനാല്‍ സിബിഐ വരുന്നതാണ് നല്ലതെന്നാണ് ഇഡി പറയുന്നത്. ഇക്കാര്യം രാജ്യ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ അറിയിക്കുകയും ചെയ്തു.

സിബിഐ വന്നാല്‍ പല തെളിവുകളും പുഷ്പം പോലെ പൊക്കാന്‍ സാധിക്കും. സിബിഐയുടെ വിപുലമായ അധികാരം ഉപയോഗിച്ച് അരെ വേണോ ചോദ്യം ചെയ്യാം. സംസ്ഥാന സര്‍ക്കാര്‍ സിബിഐ വരാതിരിക്കാനുള്ള തന്ത്രം മെനയുമ്പോള്‍ അതിനേക്കാള്‍ മുമ്പേ ആധിപത്യം സ്ഥാപിക്കാനാണ് സിബിഐ ശ്രമിക്കുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥനുള്‍പ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളായതിനാല്‍ സി.ബി.ഐ അന്വേഷണത്തിനാണ് ഇ.ഡി ശുപാര്‍ശ ചെയ്യുന്നത്.

നിരവധി പദ്ധതികളില്‍ കമ്മീഷനടിക്കാന്‍ ശിവശങ്കര്‍ ശ്രമിച്ചിരുന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വപ്‌നയുമായി ചേര്‍ന്ന് ദുബായില്‍ ഐ.ടി ബിസിനസ് തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടെന്ന് ഇ.ഡി. അവസാനമായി കണ്ടെത്തിയത്. സ്വപ്നയുടെ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്ന് വീണ്ടെടുത്ത വിവരങ്ങളില്‍ നിന്നാണ് ഈ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സര്‍ക്കാര്‍ പദ്ധതികളിലും ഐ.ടി പാര്‍ക്കുകളുമായി ബന്ധപ്പെട്ട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളിലും ലഭിച്ച കോടികളുടെ കമ്മിഷന്‍ ബിസിനസിലിറക്കാനായിരുന്നു പ്ലാന്‍.

വിവിധ ഇടപാടുകളില്‍ 110 കോടിയുടെ കോഴയിടപാട് നടന്നതായാണ് ഇ.ഡിക്കു കിട്ടിയ വിവരം. സന്ദീപ് നായരും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡിക്കു നല്‍കി. ഒരു ഐ.ടി പദ്ധതിയിലെ 30 കോടി കോഴ ഗള്‍ഫിലാണ് കൈമാറിയത്. തിരുവനന്തപുരത്തെ രണ്ട് ലോക്കറുകളില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ കമ്മിഷനാണെന്നാണ് സ്വപ്ന ആദ്യം മൊഴി നല്‍കിയിരുന്നത്. ഐ.ടി പാര്‍ക്കുകള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറിയതും ദുരൂഹമാണ്.

സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് ശിവശങ്കറാകാമെന്നന്നാണ് ഇഡി കോടതിയില്‍ പോലും വ്യക്തമാക്കിയത്. സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോയെന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവി വഹിക്കുന്നതിനാല്‍ സ്വപ്നയെ ഇതിന് മറയാക്കിയതാകാം.

സ്വപ്നയും ശിവശങ്കറും തമ്മിലുളള വാട്‌സാപ്പ് സന്ദേശങ്ങളും ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ശിവശങ്കര്‍ സമര്‍പ്പിച്ചിട്ടുളള മുന്‍കൂര്‍ ജാമ്യാപേക്ഷകളിലാണ് നാളെയാണ് അന്തിമവിധിവരുന്നത്.

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ കടുത്ത വാദപ്രതിവാദങ്ങളാണ് കോടതിയിലുണ്ടായത്. ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് ഇ ഡി കോടതിയെ അറിയിച്ചത്. ഉന്നത സ്വാധീനമുളളതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും ഇ ഡി കോടതിയെ അറിയിച്ചു. കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നതിനാല്‍ അറസ്റ്റിനെ ഭയക്കേണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്.

സ്വര്‍ണക്കടത്തുകേസിലെ മുഖ്യ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും സഹായത്തോടെ യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് മേധാവി ഖാലിദ് ഒമാനിലേക്ക് 1.90ലക്ഷം ഡോളര്‍ അതായത് 1.40 കോടി രൂപ കടത്തിയത് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതുള്‍പ്പെടെയുള്ള കേസുകളില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങിയപ്പോഴാണ് അദ്ദേഹം ആശുപത്രിയിലായത്. രോഗം നാടകമാണെന്നും ചോദ്യം ചെയ്യലില്‍ നിന്നുള്‍പ്പെടെ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ നിര്‍ണായക നീക്കം നടത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (8 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (8 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (10 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends