പാരമ്പര്യ വൈദ്യന്മാര്‍ക്കും പ്രകൃതി ചികിത്സകര്‍ക്കും ചികിത്സ നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടിഷണേഴ്‌സ് നിയമത്തില്‍, അംഗീകൃത മെഡിക്കല്‍ യോഗ്യതയില്ലാത്ത പാരമ്പര്യ വൈദ്യന്മാര്‍ക്കും പ്രകൃതി ചികിത്സകര്‍ക്കും മറ്റും ചികിത്സ നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ട്രാവന്‍കൂര്‍ - കൊച്ചി മെഡിക്കല്‍ പ്രാക്ടിഷണേഴ്‌സ് നിയമത്തിലെ പ്രസ്തുത വ്യവസ്ഥ കേന്ദ്ര നിയമത്തിനു വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നു ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന നിയമമായ 1953-ലെ ട്രാവന്‍കൂര്‍ കൊച്ചി മെഡിക്കല്‍ പ്രാക്ടിഷണേഴ്‌സ് നിയമത്തിലെ 38-ാം വകുപ്പ് ഒന്നാം വ്യവസ്ഥയനുസരിച്ച് അംഗീകൃത ബിരുദമില്ലെങ്കിലും ആയുര്‍വേദം, സിദ്ധ, യോഗ, യുനാനി, പ്രകൃതി ചികിത്സകര്‍ക്കും പാരമ്പര്യ വൈദ്യന്മാര്‍ക്കും വ്യവസ്ഥകള്‍ക്കു വിധേയമായി സര്‍ക്കാര്‍ റജിസ്‌ട്രേഷന് ഇളവ് അനുവദിച്ചിരുന്നു.
കേന്ദ്ര നിയമം അനുശാസിക്കുന്ന അംഗീകൃത യോഗ്യതയില്ലാത്ത ചികിത്സകര്‍ക്കു റജിസ്‌ട്രേഷന് അനുമതി നല്‍കുന്നതു കേന്ദ്ര നിയമത്തിനെതിരായതിനാല്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















