Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന്നു സര്‍ക്കാര്‍


ബുറേവിയുടെ ആശങ്ക ഒഴിഞ്ഞു; കാലാവസ്ഥ പ്രവചനം തെറ്റിയോ? ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം; ദുരന്തം ഒഴിഞ്ഞതില്‍ ആശ്വാസിക്കണോ അതോ ഭീതി പടര്‍ത്തിയതിന് വിമര്‍ശിക്കണോ? മന്നാര്‍ കടലിടുക്കില്‍ സംഭവിച്ചത്


കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നടപടി കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍; വിട്ടുവിഴ്ച്ചക്ക് തയ്യാറാകാതെ കര്‍ഷക സംഘടനകള്‍


സര്‍വ്വ സന്നാഹങ്ങളും ഇറക്കി, എന്നിട്ടും ഹൈദരാബാദില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ടി.ആര്‍.എസ് മുന്നില്‍; അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം രണ്ടാംസ്ഥാനത്ത്; അമിത് ഷാക്ക് ഇത് കനത്ത തിരിച്ചടി


നമീബിയയുടെ സ്വന്തം അഡോള്‍ഫ് ഹിറ്റ്‌ലര്‍; പക്ഷേ ഏകാധിപതിയല്ല; തിരഞ്ഞെടുപ്പ് വിജയം 85 ശതമാനം വോട്ട് നേടി; നാസി ആശയങ്ങളുമായി തനിക്കൊരു ബന്ധമില്ലെന്ന് പുതിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍

വേണ്ട സ്വപ്‌നേ വേണ്ട... സ്വര്‍ണക്കടത്തിന് പിന്നില്‍ അറബി വ്യവസായിയെന്ന് വെളിപ്പെടുത്തല്‍; എങ്ങെയെങ്കിലും പിടിക്കപ്പെട്ടാല്‍ എല്ലാ കുറ്റവും ഏറ്റെടുക്കാന്‍ തയ്യാറായി സരിത്തും; കെ.ടി. റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക തെളിവുകള്‍; സ്വര്‍ണക്കടത്ത് കേസ് കടല്‍ കടന്ന് ദുബായിലേക്കും

27 OCTOBER 2020 09:11 AM IST
മലയാളി വാര്‍ത്ത

More Stories...

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാസികള്‍, ഭാര്യ വീട്ടില്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഭയാനകം.... ഒടുവില്‍...

ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന്നു സര്‍ക്കാര്‍

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്

സംസ്ഥാനത്ത് ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസ് നിര്‍ണായകമായ വഴിത്തിരിവിലേക്കാണ് നീളുന്നത്. സ്വര്‍ണക്കടത്തിന് പിന്നിലെ യഥാര്‍ത്ഥ ആള്‍ ആരെന്ന് കണ്ടുപിടിക്കാനായി ദേശീയ അന്വേഷണ ഏജന്‍സികള്‍ മാസങ്ങളായി അന്വേഷണം നടത്തുകയാണ്. സ്വപ്ന സുരേഷിനപ്പുറം മറ്റൊരു വമ്പന്‍ അറബിയുടെ പേര് കൂടി ഇപ്പോള്‍ പുറത്ത് വരികയാണ്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ യുഎഇ പൗരന്‍ 'ദാവൂദ് അല്‍ അറബി'യെന്ന വ്യവസായിയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസാണ് ദാവൂദ് അല്‍ അറബിയുടെ പേര് വെളിപ്പെടുത്തിയത്. കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കു നല്‍കിയ മൊഴിയിലാണ് ദാവൂദ് എന്ന പേര് റമീസ് പരാമര്‍ശിക്കുന്നത്. ഇത് യഥാര്‍ഥ പേരാണോ മറ്റാരെയെങ്കിലും സൂചിപ്പിക്കുന്ന പേരാണോ എന്ന് പരിശോധിച്ചു വരികയാണ്. ഇതോടെ സ്വര്‍ണക്കടത്ത് കേസ് കടല്‍ കടന്ന് ദുബായിലേക്കും വ്യാപിക്കുകയാണ്.

പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസ് സമര്‍പ്പിച്ച കോഫെപോസ രഹസ്യ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള കൊടുവള്ളി സ്വദേശികളും ജനപ്രതിനിധികളുമായ കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്നാണു റമീസിന്റെ മൊഴി. ഇരുവരെയും നേരിട്ടു കണ്ടിട്ടില്ല, ചാനല്‍ വാര്‍ത്തകളില്‍ കണ്ട പരിചയം മാത്രമേയുള്ളൂ.

എന്നാല്‍ മറ്റൊരു പ്രതി സന്ദീപ് നായരും ഭാര്യയും കാരാട്ട് റസാഖ്, ഫൈസല്‍ എന്നിവര്‍ക്കു വേണ്ടിയാണു റമീസ് ഭായ് സ്വര്‍ണക്കടത്തു നടത്തുന്നതെന്നു മൊഴി നല്‍കിയിട്ടുണ്ട്.

30 കിലോ സ്വര്‍ണം ഒളിപ്പിച്ച പാഴ്‌സല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ തടഞ്ഞുവച്ച വിവരം അറിഞ്ഞ റമീസ് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സന്ദീപിനെയും പി.എസ്.സരിത്തിനെയും തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ കണ്ടതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കസ്റ്റംസ് സ്വര്‍ണം പിടിച്ചാല്‍ സരിത് കുറ്റം ഏല്‍ക്കണമെന്നും അതിനു പ്രതിഫലം നല്‍കാമെന്നും റമീസ് ഉറപ്പു നല്‍കി. പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ കരുതല്‍ തടവാണെന്നും ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തി 6 മാസം കഴിയുമ്പോള്‍ പിഴയടച്ചു മോചനം ഉറപ്പാക്കാമെന്നും റമീസ് അറിയിച്ചു.

ഒരു ഘട്ടത്തിലും കൊടുവള്ളി ബന്ധവും തന്റെയും സന്ദീപിന്റെയും പേരും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞു. തങ്ങള്‍ പുറത്തുണ്ടായാല്‍ മാത്രമേ പിഴയടച്ചു കേസ് ഒതുക്കാന്‍ കഴിയൂ. അന്വേഷണ സംഘത്തിന്റെ സമ്മര്‍ദമുണ്ടായാലും ദുബായ് സ്വദേശി ദാവൂദ് അല്‍ അറബിയും മലയാളിയായ ഫൈസല്‍ ഫരീദുമാണു കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണം കടത്തുന്നതെന്നു മൊഴി നല്‍കാനും റമീസ് നിര്‍ബന്ധിച്ചതായി സരിത്തും സന്ദീപും മൊഴി നല്‍കി. തടഞ്ഞുവച്ച പാഴ്‌സല്‍ കസ്റ്റംസ് തുറന്നു പരിശോധിക്കും മുന്‍പു റമീസ് പെരിന്തല്‍മണ്ണയിലേക്കു മടങ്ങി. ജൂലൈ 3 നു രാത്രി സ്വപ്നയുടെ വീട്ടില്‍ ഒത്തുചേര്‍ന്ന സരിത്തും സന്ദീപും അറസ്റ്റിലായാല്‍ സത്യം തുറന്നു പറയാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്തു കേസിലെ പിടികിട്ടാപ്പുള്ളി മൂവാറ്റുപുഴ സ്വദേശി റബിന്‍സ് കെ. ഹമീദിനെ എന്‍ഐഎ ഇന്നലെ അറസ്റ്റ് ചെയ്തതോടെ കേസില്‍ മറ്റൊരു വഴിത്തിരിവായി. ഇന്റര്‍പോളിന്റെ സഹായത്തോടെ യുഎഇയില്‍ നിന്നു നാടുകടത്തിയ പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകിട്ടു 4.30 നു കൊച്ചി വിമാനത്താവളത്തിലാണു രേഖപ്പെടുത്തിയത്. യുഎപിഎ ചുമത്തിയ കേസിലെ 10ാം പ്രതിയാണു റബിന്‍സ്. അഞ്ചും ആറും പ്രതികളായ കെ.ടി. റമീസ്, എം.എം. ജലാല്‍ എന്നിവര്‍ക്കൊപ്പം ഗൂഢാലോചന നടത്തി ദുബായില്‍ നിന്നു നയതന്ത്ര പാഴ്‌സലില്‍ കേരളത്തിലേക്കു സ്വര്‍ണം കടത്തിയ റാക്കറ്റിലെ മുഖ്യപങ്കാളിയാണു റബിന്‍സ് എന്നാണ് അന്വേഷണസംഘം പറയുന്നത്. ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറബിയുടെ പേരും പറഞ്ഞ് കേട്ടത്. എന്തായാലും റബിന്‍സിന്റെ ചോദ്യം ചെയ്യലോടെ അറബിയെ പറ്റിയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്താകും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ ഡ്രൈവര്‍മാരെ തന്നെ കണ്ടക്ടറായും നിയോഗിക്കുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നിര്‍ത്തലാക്കുന്നു  (5 minutes ago)

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഗൃഹനാഥന്‍ ചോരപുരണ്ട വസ്ത്രവുമായി നേരിട്ട് സ്റ്റേഷനിലെത്തി കീഴടങ്ങി... ഉച്ചസമയത്ത് മഴയുള്ളപ്പോള്‍ വീട്ടില്‍ നിന്ന് അലര്‍ച്ച കേട്ടതായി സമീപവാ  (15 minutes ago)

ബുര്‍വി ചുഴലിക്കാറ്റ് ദുര്‍ബലമായി... ആശങ്കയൊഴിഞ്ഞ് കേരളം... നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്, റെഡ് അലെര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുമെന  (39 minutes ago)

അമ്ബതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ 12 വര്‍ഷത്തിനുശേഷം പിടിയിലായ പ്രതിയുമായി തെളിവെടുപ്പ്  (9 hours ago)

സാമ്ബത്തിക തട്ടിപ്പ് കേസില്‍ വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുക്കള്‍ കണ്ടുകെട്ടി  (9 hours ago)

ഓണ്‍ലൈന്‍ ക്ലാസിനിടെ പതിനൊന്നുകാരന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു  (9 hours ago)

താന്‍ എങ്ങനെയാണോ അങ്ങനെ തന്നെ... സിമ്ബിള്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ച് കനിഹ  (9 hours ago)

സംസ്ഥാനത്ത് ഡിസംബര്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത  (10 hours ago)

വയനാട്ടിലെ വോട്ടര്‍മാര്‍ വഞ്ചിക്കപ്പെട്ടു....ജമാഅത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഉണ്ടാക്കിയ സഖ്യത്തെ കുറിച്ച് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് കെ.സുരേന്ദ്രന്‍  (11 hours ago)

രാജ്യത്തെ റോഡ് വികസനത്തിനായി 25 ലക്ഷം കോടി രൂപ നീക്കി വെച്ച് കേന്ദ്ര സര്‍ക്കാര്‍  (11 hours ago)

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5496 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്ബിളുകളാണ് പരിശോധിച്ചത്  (12 hours ago)

ബുറേവിയുടെ ആശങ്ക ഒഴിഞ്ഞു; കാലാവസ്ഥ പ്രവചനം തെറ്റിയോ? ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം; ദുരന്തം ഒഴിഞ്ഞതില്‍ ആശ്വാസിക്കണോ അതോ ഭീതി പടര്‍ത്തിയതിന് വിമര്‍ശിക്കണോ? മന്നാര്‍ കടലിടുക്കില്‍ സംഭവിച്ചത്  (14 hours ago)

കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നടപടി കര്‍ഷക പ്രതിഷേധത്തില്‍ ആശങ്ക പ്രകടിപ്പിച്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍; വിട്ടുവിഴ്ച്ച  (14 hours ago)

സര്‍വ്വ സന്നാഹങ്ങളും ഇറക്കി, എന്നിട്ടും ഹൈദരാബാദില്‍ ബി.ജെ.പി മൂന്നാം സ്ഥാനത്ത്; ടി.ആര്‍.എസ് മുന്നില്‍; അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം രണ്ടാംസ്ഥാനത്ത്; അമിത് ഷാക്ക് ഇത് കനത്ത തിരിച്ചടി  (14 hours ago)

പരസ്പര ബഹുമാനത്തോടുകൂടിയുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി യൂട്യൂബ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു  (14 hours ago)

Malayali Vartha Recommends