കൈവിടുമ്പോള്‍... നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ വിദേശത്തു നിന്നുള്ള ഫണ്ടിങ് കണ്ടെത്തിയാല്‍ തീര്‍ന്നു; റബിന്‍സ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരേയും പൊക്കാനുറച്ച് എന്‍ഐഎ

തീവ്രവാദ സംഘടനകള്‍ക്ക് ഫണ്ടിംഗ് നടത്തുന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി റബിന്‍സിനെ അറസ്റ്റ് ചെയ്തതോടെ റബിന്‍സ് സംസ്ഥാനത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഫണ്ടിംഗ് നടത്തിയിട്ടുണ്ടെങ്കില്‍ അവരും കേസില്‍ പ്രതികളാവും.
നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനുപിന്നില്‍ വിദേശത്തുനിന്നുള്ള ഫണ്ടിങ് ഉണ്ടെന്ന നിഗമനത്തില്‍ എന്‍.ഐ.എ. നേരത്തേ എത്തിയിരുന്നു. വിദേശത്ത് നിന്ന് ഇത്തരകാര്‍ക്ക് ഫണ്ടിംഗ് നടത്തുന്നത് ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കാനാണ്. ഒപ്പം വിദേശത്ത് നിന്ന് തീവ്രവാദ സംഘടനകള്‍ക്കും ഫണ്ടിംഗ് ലഭിക്കുന്നുണ്ട്. ഇത് റബില്‍സും ഫൈസല്‍ ഫരീദും വഴി കേരളത്തില്‍ എത്തിയെന്ന് എന്‍ ഐ എ സംശയിക്കുന്നു.
ഇത് സംബന്ധിച്ച തെളിവുകള്‍ സമാഹരിക്കുക എന്നതായിരുന്നു വെല്ലുവിളി. റബിന്‍സിനെ അറസ്റ്റുചെയ്യാനായതോടെ ഫണ്ടിങ് എങ്ങനെയായിരുന്നു എന്നതില്‍ വ്യക്തതവരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എന്‍.ഐ.എ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്നതിനൊപ്പം സമാധാനം തകര്‍ക്കുന്നതും വിദേശരാജ്യങ്ങളുടെ ലക്ഷ്യത്തില്‍ പെടുന്നു.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ യു.എ.ഇ.ലേക്ക് പോയിരുന്നു. അന്വേഷണത്തോടൊപ്പം നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ ഗൗരവത്തെക്കുറിച്ച് യു.എ.ഇ. അധികൃതരെ ബോധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യു.എ.പി.എ. ചുമത്തി അറസ്റ്റുചെയ്ത 10 പേര്‍ക്ക് എന്‍.ഐ.എ. കോടതി ജാമ്യം അനുവദിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരായിരുന്നു ഇവര്‍. സ്വര്‍ണക്കടത്തിനായി പണം പൂള്‍ ചെയ്തപ്പോള്‍ അതില്‍ കണ്ണിയായവരായിരുന്നു ഇവരില്‍ ഏറെയും. പക്ഷേ, ഇവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തിയതില്‍ കോടതി സംശയം രേഖപ്പെടുത്തി. എന്നാല്‍, ഇങ്ങനെ പൂള്‍ ചെയ്‌തെടുത്ത പണം മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന കണ്ടെത്തലാണ് നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചത്.
എന്നാല്‍, സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നത് സ്ഥാപിക്കുക എന്ന വെല്ലുവിളിയും ഇതോടെ എന്‍.ഐ.എ. നേരിട്ടു. കേസിന്റെ അന്വേഷണംതന്നെ ദുര്‍ബലമാകുന്നുവെന്ന വിമര്‍ശനവും ഒരുകോണില്‍നിന്ന് ഉയര്‍ന്നുതുടങ്ങി. ഇതിനിടെയാണ് റബിന്‍സിന്റെ അറസ്റ്റ്. റബില്‍സിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യത്തില്‍ എന്‍ ഐ എ സേഫ്‌സോണിലായി. റബിന്‍സിനെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് എന്‍ ഐ എക്ക് അറിയാമായിരുന്നു. എന്നാല്‍ അക്കാര്യം കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവയ്ക്കാതിരിക്കാന്‍ എന്‍ ഐ എ ശ്രദ്ധിച്ചു.
ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോഴാണ് തീവ്രവാദസംഘടനകള്‍ കേരളത്തില്‍ വളരുന്നത്. ഇതില്‍ കൈവെട്ട് കേസിലെ പ്രതികളും ഉള്‍പ്പെടുന്നു. യു ഡി എഫ് അധികാരത്തിലെത്തുമ്പോള്‍ മുസ്ലീം ലീഗ് മന്ത്രിസഭയില്‍ ഉണ്ടാകുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഇടതുമുന്നണി എക്കാലവും തീവ്രവാദസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നത് പതിവാണ്. തെരഞ്ഞടുപ്പ് വരുമ്പോഴാണ് ഇത്തരം ഫണ്ടിംഗുകള്‍ സജീവമാകുന്നത്. എറണാകുളം മഹാരാജാസില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസിലെ പ്രധാന പ്രതിയെ പിടികൂടാന്‍ താമസിച്ചതും ഇതേ നിലപാടിന്റെ ഭാഗമായാണ്. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇടതുമുന്നണി മതതീവ്രവാദസംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടികളുമായി കൈകോര്‍ക്കാറുണ്ട്.
റബിന്‍സില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിംഗിന്റെ വിശദാംശങ്ങള്‍ എന്‍ ഐ എ ശേഖരിക്കും. ബിജെപി ഒഴിച്ചുള്ള പാര്‍ട്ടികള്‍ക്കെല്ലാം സൗജന്യം ലഭിച്ചിട്ടുണ്ടാവുമെനു തന്നെയാണ് എന്‍ ഐ എ പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ നരേന്ദ്രമോദി തകര്‍ത്താടും. റബിന്‍ സിന് ഫണ്ടിംഗ് നടത്തിയ രാജ്യാന്തര ഏജന്‍സികളെ കണ്ടെത്തും. പിന്നീട് നടക്കുന്നത് ഒരു അശ്വമേധം ആയിരിക്കും.
എന്‍ ഐ എക്ക് എന്തു കോപ്പു കിട്ടി എന്ന് ചോദിച്ച് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് റബിന്‍സിന്റെ അറസ്റ്റ്. ഇനി ഫൈസല്‍ ഫരീദ് കൂടി കേരളത്തില്‍ എത്തുന്നതോടെ നാടകം കൊഴുക്കും. കഥാപാത്രങ്ങള്‍ തമിര്‍ത്താടും. എന്‍ ഐ എ വന്നിട്ട് എന്തായെന്ന് ഏറ്റവും കൂടുതല്‍ ചോദിച്ചത് സി പി എം ആണ്. കാരാട്ട് റസാഖിനെ 'ഇങ്ങ് എടുത്തതും' ഇതിന്റെ ഭാഗമായാണ്. ഏതായാലും എന്‍ ഐ എക്ക് വരാന്‍ പോകുന്നത് സുവര്‍ണകാലം തന്നെ.
https://www.facebook.com/Malayalivartha