നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരിഗണനയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമരയെ (59) സാക്ഷിമൊഴികളിലെ പ്രധാനഭാഗങ്ങൾ കോടതിയിൽ വായിച്ചുകേൾപ്പിച്ചു. മൊഴികളിൽ പറയുന്ന കൊലക്കുറ്റമടക്കം തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കോടതിക്കുമുന്നിൽ ചെന്താമര നിഷേധിക്കുകയായിരുന്നു.
നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻകോളനിയിൽ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നടപടി.
2025 ജനുവരി 27 -നായിരുന്നു സംഭവം. സുധാകരന്റെ ഭാര്യ സജിതയെ 2019-ൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ചെന്താമരയ്ക്ക് കോടതി നേരത്തേ ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിട്ടുണ്ടായിരുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള 81 സാക്ഷികളുടെ മൊഴിയിലെ പ്രസക്തഭാഗങ്ങളാണ് വെള്ളിയാഴ്ച രാവിലെ പാലക്കാട് ജില്ലാ അഡിഷണൽ സെഷൻസ് കോടതി (നാല്) ജഡ്ജി കെന്നത്ത് ജോർജ് ചെന്താമരയെ വായിച്ചുകേൾപ്പിച്ചത്.
സുധാകരന്റെ മകൾ അഖില, ചെന്താമര കൊടുവാൾവാങ്ങിയതായി പറയപ്പെടുന്ന കടയുടെ ഉടമ എന്നിവരടക്കമുള്ളവരുടെ മൊഴികളിലെ വിവരങ്ങൾ കോടതി വായിച്ചുകേൾപ്പിച്ചു. ആരോപണങ്ങളെക്കുറിച്ചൊന്നും തനിക്കറിവില്ലെന്നായിരുന്നു ചെന്താമരയുടെ മറുപടി.
കേസ് ഇനി ജൂൺ ഒന്നിന് പരിഗണിക്കും.
" f
https://www.facebook.com/Malayalivartha



























