തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജങ്ങളായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
അവസാന നിമിഷങ്ങളിൽ അടുത്ത ബന്ധുക്കൾ അരികിലുണ്ടായിരുന്നെങ്കിലും അജിത് കുമാര്‍ ദുബൈയിൽ ഷൂട്ടിങ്ങിലായിരുന്നു. ഇപ്പോൾ ചെന്നൈയിലെത്തിയിട്ടുണ്ട്. മകൻ വലിയ സിനിമാതാരമായിരുന്നെങ്കിലും ആ തിളക്കത്തിൽ നിന്നെല്ലാം ഒഴിഞ്ഞുനിൽക്കുന്നവരായിരുന്നു അജിത്തിന്‍റെ മാതാപിതാക്കൾ. പൊതുപരിപാടികളിലും സ്വകാര്യ ജീവിതത്തിലും അവരുടെ സാന്നിധ്യ വളരെ അപൂർവമായിരുന്നു.
"https://www.facebook.com/Malayalivartha
























