ഇനി കളി ബാംഗ്ലൂരിൽ! വീണയുടെ അറസ്റ്റ് അവിടെവെച്ച്? സിപിഎമ്മിന് വൻ തിരിച്ചടി!

സി.എം.ആർ.എൽ-എക്‌സാലോജിക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അതീവ നിർണ്ണായകമായ ഒരു തിരിവിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ ചോദ്യം ചെയ്യാനും കടുത്ത നടപടികളിലേക്ക് കടക്കാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരുക്കുന്നത് 'രഹസ്യ നീക്കമെന്ന് സൂചന.
കേരളത്തിൽ വെച്ച് വീണയെ ചോദ്യം ചെയ്യുകയോ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കുകയോ ചെയ്താൽ സംസ്ഥാനത്ത് സി.പി.എം അണികൾ വലിയ രീതിയിലുള്ള അക്രമങ്ങൾ അഴിച്ചുവിടുമെന്ന കൃത്യമായ വിലയിരുത്തലിലാണ് ഇ.ഡി. ഈ നീക്കം നടത്തുന്നത്. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇ.ഡി. വാഹനങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇതിന് അടിവരയിടുന്നു. ഈ സാഹചര്യത്തിലാണ് ബാംഗ്ലൂരിലേക്ക് ചോദ്യം ചെയ്യൽ മാറ്റാൻ ഡൽഹി ഇ.ഡി. ആസ്ഥാനത്തുനിന്നും നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























