കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി..വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി; അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന..

സി.എം.ആര്‍.എല്‍. എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉടന്‍ ചോദ്യം ചെയ്യും. അന്വേഷണസംഘം വരുംദിവസങ്ങളില്‍ തന്നെ വീണയ്ക്ക് നേരിട്ട് ഹാജരാകാന്‍ സമന്‍സ് നല്‍കുമെന്നാണ് സൂചന. തിരുവനന്തപുരത്തെ പിണറായി വിജയന്റെയും വീണയുടെയും വസതികളില്‍ ഉള്‍പ്പെടെ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ബാങ്ക് രേഖകളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും വിശദമായ വിശകലനം പൂര്‍ത്തിയായ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) കര്‍ശന വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസ് ആയതിനാല്‍, ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് ഇ.ഡി. കടക്കാനുള്ള സാധ്യതയും നിയമവൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി). ഇ.ഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. വീണയ്ക്കെതിരായ അന്വേഷണത്തിൽ തുടർനടപടിയുടെ ഭാഗമായി അവരുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയേക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്. വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളുമാണ് ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം. ഇതിനു പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുക. വീണയുടെയും എക്സാലോജിക് കമ്പനിയുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ് സിഎംആർഎൽ കമ്പനിയായിരുന്നുവെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിൽ പറയുന്നു.
കോര്‍പ്പറേറ്റ് നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി നടത്തിയ ഈ ഇടപാടുകള്‍ക്ക് പിന്നില്‍ കൃത്യമായ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ.ഡി. കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കക്ഷികളെ നേരിട്ട് ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് നീങ്ങാന്‍ ഇ.ഡി. ഒരുങ്ങുന്നത്
https://www.facebook.com/Malayalivartha
























