കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍... സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍... സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. പച്ചക്കറികള്‍ക്ക് രാജ്യത്ത് ഇതാദ്യമായാണ് തറവില പ്രഖ്യാപിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ രാജ്യമൊന്നടങ്കം കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്ന ഈ സമയത്ത് പച്ചക്കറി വിളകള്‍ക്ക് തറവില പ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഏത്തക്കായ, കുമ്പളം, വെള്ളരി, പാവല്‍, പടവലം, വള്ളിപ്പയര്‍, തക്കാളി, വെണ്ട, ക്യാബേജ്, ബീന്‍സ്, കൈതച്ചക്ക, മരച്ചീനി, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി തുടങ്ങി 16 ഇനത്തിനാണ് തറവില പ്രഖ്യാപിച്ചത്. ഉല്‍പ്പാദനച്ചെലവും ഉല്‍പ്പാദനക്ഷമതയും കണക്കിലെടുത്താണ് തീരുമാനം. ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുകയാണ് ഇതില്‍ അധികമായി ചേര്‍ത്തിരിക്കുന്നത്.
പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണവകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. വിളകള്‍ വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്, മൊത്തവ്യാപാര വിപണികള്‍ എന്നിവ വഴി സംഭരിക്കും. ഒരു പഞ്ചായത്തില്‍ ഒരു വിപണന കേന്ദ്രമെങ്കിലും തുറക്കും. ആദ്യഘട്ടത്തില്‍ 250 കേന്ദ്രം തുറന്ന് കര്‍ഷകരില്‍നിന്ന് നേരിട്ട് വിള സംഭരിക്കും.
കര്‍ഷകന് ഒരു സീസണില്‍ 15 ഏക്കര്‍ സ്ഥലത്തിനുമാത്രമേ ആനുകൂല്യം ലഭിക്കൂ.വിപണിവില അടിസ്ഥാനവിലയിലും കുറയുമ്പോള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തുക ലഭ്യമാക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്‍ ചെയര്‍മാനായും പ്രാഥമിക കാര്‍ഷിക സഹകരണ സംഘം പ്രസിഡന്റ് വൈസ് ചെയര്‍മാനായും കമ്മിറ്റി രൂപീകരിക്കും. വിളകള്‍ 'ജീവനി -കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്' എന്ന ബ്രാന്‍ഡിലാണ് വില്‍ക്കുക.പച്ചക്കറിയുടെ വിപണന വില ഇടിയുന്ന അവസരത്തില്‍ തറവില ലഭ്യമാക്കുന്നത് കര്‍ഷകന് വലിയ ആശ്വാസമാകും.
"
https://www.facebook.com/Malayalivartha




















