കേരളത്തില്‍ തുലാവര്‍ഷം നാളെ മുതല്‍ തുടങ്ങാൻ സാധ്യത ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തില്‍ തുലാവര്‍ഷം നാളെ മുതല്‍ തുടങ്ങുവാൻ സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. മാത്രമല്ല കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വരും ദിവസങ്ങളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. വ്യാഴാഴ്ച്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസമില്ല. കാലവര്‍ഷം രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തു നിന്ന് പൂര്‍ണമായും പിന്‍വാങ്ങും എന്നാണ് പ്രവചനം.
https://www.facebook.com/Malayalivartha




















