മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ തുടര്‍ നടപടി ഇത് വരെയും സ്വീകരിച്ചിട്ടില്ല; മക്കള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ പോവുകയാണെന്നും ഷെരീഫ്

മഞ്ചേരി മെഡിക്കല്‍ കോളജില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ തുടര്‍ നടപടി ഇത് വരെയും സ്വീകരിച്ചിട്ടില്ല. പരാതിയുമായി ഒരു മാസക്കാലം നടന്നിട്ടും കൊലയാളികള്‍ക്കെതിരെ ചെറുവിരലനക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്നും അതുകൊണ്ട് മക്കള്‍ക്ക് വേണ്ടി തെരുവിലിറങ്ങാന്‍ പോവുകയാണെന്നും ഷെരീഫ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിക്കുകയുണ്ടായി
മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ ഒരു കുടുംബം വ്യാഴാഴ്ച വീട്ടില്‍ എത്തുന്നു . സമാന അനുഭവമുള്ള മറ്റു ചിലരുമായും ആശയവിനിമയം നടത്തി ണ്ട്. എല്ലാവരും ഒത്തു ചേര്‍ന്ന് സമരത്തിനായി ഇറങ്ങുമെന്നും ഷെരീഫ് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha




















