സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ ഉപവാസം....

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കിരണ്‍, കാട്ടാക്കട നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് എന്നിവരാണ് ഉപവാസ സമരം നടത്തിയത്. ഓരോ ദിവസവും ഇടതുപക്ഷ നേതാക്കളുടെയും, സഹയാത്രികരും ഉള്‍പ്പെടുന്ന പേരുകള്‍ ആണ് പുറത്തു വരുന്നത് അതിന്റെ പ്രധാന കാരണം എകെജി സെന്ററും, കേരളത്തിലെ ഭരണസിരാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെച്ചാണ് സ്വര്‍ണക്കടത്തുകാരുടെ ഗൂഢാലോചനകള്‍ നടന്നിരിക്കുന്നത് എന്നും കാട്ടാക്കട മണ്ഡലം കമ്മറ്റി നടത്തുന്ന ഉപവാസം സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍.പ്രഭുല്‍ക്യഷ്ണ പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍.സജിത്ത്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു, സംസ്ഥാന മീഡിയ കണ്‍വീനര്‍ ചന്ദ്രകിരണ്‍, അഭിലാഷ് അയോധ്യ, ജില്ലാ ജനറല്‍ സെക്രട്ടറി കരമന പ്രവീണ്‍, പാപ്പനംകോട് നന്ദു, ബിജെപി യുവമോര്‍ച്ച ജില്ല നേതാക്കളായ ആനന്ദ്, രാമേശ്വരം ഹരി, സുധീഷ്, വിഷ്ണു, മണിനാട് സജി തുടങ്ങിയവര്‍ സംസാരിച്ചു.
https://www.facebook.com/Malayalivartha




















