എല്ലാം തവിടുപൊടി... ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ യുഎസ് സഖ്യം; ചൈനയുടെ ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണെന്ന് ഇന്ത്യയും അമേരിക്കയും; പ്രതിരോധ വിവരങ്ങള്‍ കൈമാറാന്‍ കരാര്‍

ലോകത്താകമാനം കൊറോണ വൈറസ് പരത്തിയ ചൈനയ്‌ക്കെതിരെ ലോക രാഷ്ട്രങ്ങളെല്ലാം എതിരാണ്. അതില്‍ ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യമാണ് യുഎസ്. കൊറോണ വൈറസ് കാരണം അമേരിക്കയുടെ സാമ്പത്തിക അടിത്തറ പോലുമിളകി. മാത്രമല്ല പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പോലും കോവിഡ് ബാധിച്ചു. ഇങ്ങനെ ലോക രാഷ്ട്രങ്ങള്‍ മെലിയുമ്പോള്‍ ചൈനയാകട്ടെ കൂടുതല്‍ ഉയര്‍ന്നു. ഇന്ത്യയും കോവിഡിന്റെ പിടിയില്‍ കഷ്ടപ്പെടുന്ന സമയത്താണ് ചൈനയുടെ അതിര്‍ത്തിയിലെ സംഘര്‍ഷം. നിരവധി ഇന്ത്യക്കാരാണ് വീര ചരമം പ്രാപിച്ചത്. അതിന് ഇന്ത്യ തക്ക മറുപടിയും നല്‍കി. വീണ്ടും വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കുന്ന ചൈനയ്ക്ക് ഇന്ത്യ ആഗോള തലത്തില്‍ തന്നെ തിരിച്ചടി നല്‍കുകയാണ്.
ഇന്ത്യയുടെ അഖണ്ഡതയ്ക്കും മേഖലയിലെ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും ചൈന ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ ഒപ്പമുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിച്ച അമേരിക്ക ഇന്ത്യയുമായി പ്രതിരോധ വിവരങ്ങള്‍ പങ്കിടാനുള്ള സുപ്രധാന കരാര്‍ ഒപ്പിടുകയും ചെയ്തു.
ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ ഓപ്പറേഷന്‍ എഗ്രിമെന്റ് അഥവാ ബെക്കാ എന്ന കരാര്‍ പ്രകാരം ചൈനയെയും പാകിസ്ഥാനെയും നിരീക്ഷിക്കാന്‍ അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാകും. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി. എസ്പറും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അതിര്‍ത്തിയിലെ ചൈനീസ് അതിക്രമങ്ങളെപ്പറ്റി മാര്‍ക്ക് ടി. എസ്പറുമായി പ്രത്യേക ചര്‍ച്ചയും നടത്തി. സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് പിന്തുണ മൈക്ക് പോംപിയോ അറിയിച്ചു.
മൈക്ക് ഡല്‍ഹിയിലെ യുദ്ധസ്മാരകം സന്ദര്‍ശിച്ചു. അതിന് ശേഷം അതിര്‍ത്തിയിലെ സംഘര്‍ഷം പരാമര്‍ശിക്കവേ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് പട്ടാളം കൊലപ്പെടുത്തിയ ഇരുപത് ഭടന്മാര്‍ ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീരരായ ഇന്ത്യന്‍ സൈനികരെ യുദ്ധസ്മാരകത്തില്‍ ഞങ്ങള്‍ ആദരിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നില്ല. അവരുടെ നടപടികള്‍ സുതാര്യമല്ല. അവര്‍ നിയമവാഴ്ചയെ മാനിക്കുന്നില്ല.
ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മഹാമാരിയില്‍ തുടങ്ങി മേഖലയിലെ സുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തുന്ന ഭീഷണികള്‍ വരെ നേരിടാനുള്ള സഹകരണമാണ് ഇന്ത്യയുമായുള്ളതെന്നും പോംപിയോ പറഞ്ഞു.
മിലിട്ടറി സാങ്കേതിക വിദ്യ, സൈനിക ഭൂപടങ്ങള്‍, ക്‌ളാസിഫൈഡ് ഉപഗ്രഹ വിവരങ്ങള്‍, വ്യോമ, സമുദ്രപാതകളുടെ ചാര്‍ട്ടുകള്‍, അമേരിക്കന്‍ ചാര ഉപഗ്രഹങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍, ക്‌ളാസിഫൈ ചെയ്യാത്ത ചിത്രങ്ങള്‍, സ്ഥലങ്ങളുടെ സര്‍വേ വിവരങ്ങള്‍, പ്രത്യേക സാഹചര്യങ്ങളില്‍ ക്‌ളാസിഫൈഡ് വിവരങ്ങളും കൈമാറാം. സൈനിക ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും സ്‌പെസിഫിക്കേഷനുകള്‍, ഉപയോഗിക്കേണ്ട രീതി എന്നിവയാണ് ബെക്കാ കരാര്‍ പ്രകാരം കൈമാറുന്നത്.
ഈ കരാറിലൂടെ ഇന്ത്യയുടെ നേട്ടം വലുതാണ്. മിസൈല്‍ വിക്ഷേപണവും യുദ്ധ വിമാനങ്ങളുടെയും യുദ്ധ കപ്പലുകളുടെയും നീക്കങ്ങളും കൃത്യമാക്കാം. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളില്‍ നിന്ന് പാക് അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളുടെയും ചൈനീസ് മിലിട്ടറി നീക്കങ്ങളുടെയും വിവരം ശേഖരിക്കാം. ഇതിലൂടെ ഭീകര ക്യാമ്പുകള്‍ ആക്രമിക്കാം. സൈനിക മാപ്പുകള്‍ തയ്യാറാക്കുന്നതിലെ പിഴവുകള്‍ തീര്‍ക്കാം. ഇങ്ങനെ ചൈനയുടേയും പാകിസ്ഥാന്റേയും ഉള്ള് കാളുന്നതാണ് ഇന്ത്യ യുഎസ് സഖ്യം.
"
https://www.facebook.com/Malayalivartha




















