ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനാകും... നവംബര്‍ 14-ന് രാവിലെ എട്ടിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സ്ഥാനാരോഹണവും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും

ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനാകും. ഇന്നലെ നടന്ന എപ്പിസ്‌കോപ്പിക്കല്‍ സിനഡിന്റെതാണ് തീരുമാനം. നവംബര്‍ 14-ന് രാവിലെ എട്ടിന് തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് സ്ഥാനാരോഹണവും തുടര്‍ന്ന് അനുമോദന സമ്മേളനവും നടക്കും.
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ മരണശേഷം തിയഡോഷ്യസിനായിരുന്നു സഭാധ്യക്ഷന്റെ ചുമതല. ഈ വര്‍ഷം ആദ്യമാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി തിരഞ്ഞെടുത്തത്. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേ ചക്കാലയില്‍ ഡോ. കെ. ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനാണ്. ജൂലൈ 12ന് ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തിരുന്നു. ഒക്ടോബര്‍ 2 മുതല്‍ സഭയുടെ ഭരണച്ചുമതലകള്‍ നിര്‍വഹിച്ചു വരികയാണ്. നിലവില്‍ റാന്നി നിലയ്ക്കല്‍, മുംബൈ ഭദ്രാസനങ്ങളുടെ ചുമതല മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയ്ക്കാണ്. സഭയുടെ പാരമ്ബര്യമനുസരിച്ച് സഫ്രഗന്‍ മെത്രാപ്പൊലീത്തയാണ് മെത്രാപ്പൊലീത്ത ആകുക. കഴിഞ്ഞ ജൂലായിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി മാര്‍ തിയഡോഷ്യസ് ചുമതലയേറ്റത്.
https://www.facebook.com/Malayalivartha




















