Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്:100 പേജുള്ള ഹോളോഗ്രാം പതിച്ച റിലീസ് ഓര്‍ഡര്‍ ബുക്ക് മോഷ്ടിച്ച് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കി് കള്ളക്കടത്ത്, വിചാരണ കൂടാതെ വിട്ടയക്കണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍, നവംബര്‍ 3 ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി ഉത്തരവ്

28 OCTOBER 2020 07:54 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

എഴുപത്താറായിരം രൂപയുടെ റേഷനരി കടത്ത്:100 പേജുള്ള ഹോളോഗ്രാം പതിച്ച റിലീസ് ഓര്‍ഡര്‍ ബുക്ക് മോഷ്ടിച്ച് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കി് കള്ളക്കടത്ത്, വിചാരണ കൂടാതെ വിട്ടയക്കണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍, നവംബര്‍ 3 ന് സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ കോടതി ഉത്തരവ് .

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ വ്യാപാരികളുമായി കൂട്ടു ചേര്‍ന്ന് തലസ്ഥാനത്തെ വള്ളക്കടവ് ഫുഡ് കോര്‍പ്പറേഷന്‍ മെയിന്‍ ഡിപ്പോയില്‍ നിന്ന് എഴുപത്താറായിരം രൂപയുടെ റേഷന്‍ ഉല്‍പന്നങ്ങള്‍ കള്ളക്കടത്ത് നടത്തിയ കേസില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. പ്രതികളിലൊരാളായ സിവില്‍ സപ്ലൈസ് ഡിപ്പോ മാനേജര്‍ ബാബു തന്നെ വിചാരണ കൂടാതെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് മജിസ്‌ട്രേട്ട് എ.അനീസയുടെ ഉത്തരവ്.

സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരായ ബാബു , ശ്രീകുമാര്‍ , സുരേന്ദ്രന്‍ , പി.എസ്. ബാബു , ക്ലാര്‍ക്ക് ലത്തീഫ് എന്നിവരാണ് റേഷന്‍ ഉല്‍പ്പന്ന കടത്തു കേസിലെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍. അഞ്ചാം പ്രതി ലത്തീഫിനെ ക്രൈംബ്രാഞ്ച് കോടതിയുത്തരവ് പ്രകാരം നടത്തിയ തുടരന്വേഷണത്തില്‍ കൂടുതലായി പ്രതി ചേര്‍ത്തതാണ്. മൂന്നും നാലും പ്രതികള്‍ വിചാരണക്കിടെ മരണപ്പെട്ടു.


2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്ന് 100 പേജുകളുള്ള ഹോളോഗ്രാം പതിച്ച അസ്സല്‍ റിലീസിംഗ് ഓര്‍ഡര്‍ ബുക്ക് സ്ഥലം മാറിപ്പോയ ക്ലാര്‍ക്ക് ലത്തീഫ് മോഷണം ചെയ്‌തെടുത്തു കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ റേഷന്‍ വ്യാപാരികളുമായി കൂട്ടു ചേര്‍ന്ന് ഹോളോഗ്രാം പതിച്ച റിലീസിംഗ് ഓര്‍ഡര്‍ നല്‍കി റേഷന്‍ വ്യാപാരികള്‍ക്കുള്ള ക്വാട്ടയുടെ മറവില്‍ വള്ളക്കടവ് മെയിന്‍ ഡിപ്പോയില്‍ നിന്ന് ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

പ്രതികള്‍ നടത്തിയ വിശ്വാസ ലംഘന കള്ളക്കടത്തിലൂടെ സര്‍ക്കാര്‍ ഖജനാവിന് 75, 870. 05 രൂപയുടെ അന്യായ നഷ്ടം സംഭവിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മോഷ്ടിച്ച 100 പേജുള്ള ഹോളോഗ്രാം റിലീസിംഗ് ഓര്‍ഡര്‍ ബുക്ക് വീണ്ടെടുക്കാതെയാണ് ക്രൈംബ്രാഞ്ച് ആദ്യ നാല് പ്രതികള്‍ക്കെതിരെ 2001 നവംബര്‍ 19 ന് കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് കേസ് വിചാരണ ആരംഭിച്ച് 3 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു. എന്നാല്‍ മെയിന്‍ ഡിപ്പോയില്‍ വ്യാജമായി ഹാജരാക്കിയ റിലീസിംഗ് ഓര്‍ഡറിലെ കൈയ്യക്ഷരം ക്ലാര്‍ക്ക് ലത്തീഫിന്റെ കൈയ്യക്ഷരവുമായി സാമ്യതയുണ്ടെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ തെളിഞ്ഞതാണ് തൊണ്ടിയില്ലാ തെളിവില്ലാ കേസായി തള്ളിപ്പോകുമായിരുന്ന കേസില്‍ വഴിത്തിരിവായത്.

എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ ചുവട് പിടിച്ച് അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയില്‍ കുമാര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജിയാണ് കേസിന് തുമ്പുണ്ടാക്കിയത്. ഹര്‍ജിയില്‍ കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരം തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടരന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 381 (യജമാനന്റെ കൈവശത്തിലുള്ള വസ്തു ക്ലാര്‍ക്ക് മോഷണം നടത്തല്‍) , 468 (ചതിക്കുന്നതിന് വേണ്ടിയുള്ള വ്യാജ നിര്‍മ്മാണം) , 471 (വ്യാജ നിര്‍മ്മിത രേഖ അസ്സല്‍ പോലെ ഉപയോഗിച്ച് അധികാര സ്ഥാനങ്ങളില്‍ ഹാജരാക്കല്‍) , 409 (പൊതുസേവകന്‍ ചെയ്യുന്ന ട്രസ്റ്റ് ലംഘനം) , 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളായും സഹായികളായും നിന്ന് കൂട്ടായ്മയോടെ പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്ക് മേല്‍ ചുമത്തിയാണ് കോടതി പ്രതികളെ വിചാരണ ചെയ്യുന്നത്. ഇതിനിടെയാണ് വിടുതല്‍ ഹര്‍ജിയുമായി ഒന്നാം പ്രതി രംഗത്തെത്തിയിരിക്കുന്നത്.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (22 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends