Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആയുര്‍വേദം രക്ഷിക്കുമോ.... ശിവശങ്കരാ രണ്ടിലൊന്ന് ഇന്ന് അറിയാം.. ചോദ്യക്കുരുക്കിലും അറസ്റ്റിലും ജയില്‍വാസത്തിലും നിന്നു രക്ഷപെടാന്‍, ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിക്കെ, സ്‌കാനിംഗ് റിപ്പോര്‍ട്ടും ആയുര്‍വേദ ചികിത്സാ പാക്കേജും ശിവശങ്കരന് രക്ഷയാകുമോ?

28 OCTOBER 2020 08:11 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

അലോപ്പതിക്കാര്‍ കൈയൊഴിഞ്ഞ ശിവശങ്കറിന് ആയുര്‍വേദം രക്ഷയാകുമോ എന്ന് ഇന്നറിയാം. പ്രായംകൊണ്ടോ അമിതജോലി ഭാരംകൊണ്ടോ തെയ്വും ഇടര്‍ച്ചയും സംഭവിച്ച നട്ടെല്ലു ശരിയാക്കിയെടുക്കാന്‍ 40 ദിവസം നീളുന്ന ആയുര്‍വേദ ചികിത്സ തുടരേണ്ടതിനാല്‍ അതുവരെ കോടതി കനിയണമെന്ന അപേക്ഷയായിരിക്കും ഇന്ന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

ചോദ്യക്കുരുക്കിലും അറസ്റ്റിലും ജയില്‍വാസത്തിലും നിന്നു രക്ഷപെടാന്‍, ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിക്കെ, സ്‌കാനിംഗ് റിപ്പോര്‍ട്ടും ആയുര്‍വേദ ചികിത്സാ പാക്കേജും ശിവശങ്കരന് രക്ഷയാകുമോ എന്നാണ് കണ്ടെറിയാനുള്ളത്.
സ്വന്തം ഭാര്യ ജോലി ചെയ്യുന്ന കരമന ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും കിടന്നു നടത്തിയ വിദഗ്ധപരിശോധനകളില്‍ ശിവശങ്കറിന് നെഞ്ചിനും ഞരമ്പിനുമൊന്നും കുഴപ്പമില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അലോപ്പതിയില്‍ നിന്നും ആയുര്‍വേദം മുന്‍കൂര്‍ ജാമ്യത്തിനു ഒറ്റമൂലിയായി ഇദ്ദേഹം പരീക്ഷിച്ചു മുന്നേറുന്നത്.

ഇന്ന് ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയാല്‍ എന്‍ഫോഴ്സ്മെന്റും കസ്റ്റംസും ശിവശങ്കറിനെ അപ്പോഴേ കൈയിലെടുത്ത് കൈയാമം ചാര്‍ത്തിമെന്ന് വ്യക്തമാണ്. സ്വര്‍ണക്കളളക്കടത്തിലും സ്വപ്നയുമായി ചേര്‍ന്നുള്ള പണം ഇടപാടുകളിലും ബാങ്ക് ലോക്കര്‍ ഇടപാടുകളിലും ശിവശങ്കറിനുള്ള വ്യക്തമായ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ശിവശങ്കറും സ്വപ്നയുമായി മാത്രമല്ല കള്ളക്കടത്ത് കൊള്ളസംഘത്തില്‍പ്പെട്ട നിരവധി പേരുമായി ഇതേ പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയ ഫോണ്‍, വാട്സ് ആപ്പ്, ഇ മെയില്‍ സന്ദേശങ്ങളൊക്കെ കോടതിക്കു മുന്നില്‍ വച്ചായിരിക്കും ഇന്നത്തെ തീപാറുന്ന വാദം.

ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു പണത്തിന് പെട്ടന്ന് ക്ഷാമമുണ്ടായപ്പോള്‍ സ്വപ്നയില്‍ നിന്ന് അന്‍പതിനായിരം രൂപ കടം വാങ്ങിയതെന്നും ഇത് തിരികെ കൊടുക്കാന്‍ പറ്റിയതിനു മുന്‍പ് സ്വപ്ന അറസ്റ്റിലായെന്നും ഇത് മാത്രമാണ് ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക ഇടപാട് എന്നാണ് ശിവശങ്കരന്‍ മൊഴി നല്‍കിയിരിക്കുന്നത്. മാസം ലക്ഷം ശമ്പളം പറ്റുന്ന സീനിയര്‍ ഐഎസുകാരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാര്യ ഡോക്ടറായിരിക്കെയും കൈക്കാശിനു പണമില്ലപോലും. അതിനു കടം വാങ്ങാന്‍ കിട്ടിയയാള്‍ ജീവിക്കാന്‍ വകയില്ലെന്ന് പറഞ്ഞ് ശിവശരന്റെ സഹതാപം പിടിച്ചുപറ്റി കുടിയേറിയ സ്വപ്നാ സുരേഷും.

ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള വന്‍ സാമ്പത്തിക ഇടപാടുകളുടെയും വീതംവയ്പിന്റെയും രേഖകള്‍ ഇന്ന് കോടതിയ്ക്കു മുന്നിലുണ്ടാകാനാണ് സാധ്യത. സ്വപ്ന ഇടനിലക്കാരിയായി 21 സ്വര്‍ണക്കടത്തുകളിലും ശിവശങ്കരന് പങ്കാളിത്തവും വീതവുമുണ്ടായിരുന്നു എന്ന സൂചനയിലേക്കാണ് കേസിന്റെ പോക്ക്.

28 വരെ അറസ്റ്റ് തടഞ്ഞു കൊണ്ടാണ് ഹൈക്കോടതിയില്‍ ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ച് കഴിഞ്ഞ ദിവസം ഉത്തരവായത്. ഇതിനകം 101 മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയനായെന്നും നിരന്തരം യാത്ര ചെയ്തു തളര്‍ന്നുവെന്നും ഇത് തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നുമാണ് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവി ഉപയോഗിച്ച് ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തു ഗുരുതരമായ കുറ്റമാണ്അന്വേഷണ ഏജന്‍സികള്‍ ഉന്നയിക്കുന്നത്.

ആയുര്‍വേദ ആശുപത്രിയിയില്‍ ഡിസ്‌കിനു തേയ്മാനം മൂലമുള്ള നടുവേദന പരിഹരിക്കാന്‍ മൊത്തം 40 ദിവസത്തെ ചികിത്സയാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതില്‍ രണ്ടാഴ്ചഴ്ചത്തെ ചികിത്സ മാത്രമേ പിന്നിട്ടിട്ടുള്ളു. എണ്ണത്തോണിയില്‍ കമിഴ്ന്നും മലര്‍ന്നും കിടന്നുള്ള പിഴിച്ചില്‍, തിരുമ്മ്, ഉഴിച്ചില്‍ എന്നവയും ഉദരശുദ്ധിക്രിയകളുമൊക്കെയാണ് പൂര്‍ത്തിയാക്കാനുള്ളത്. ആയുര്‍വേദമരുന്നും സസ്യഭക്ഷണവുമൊക്കെയായി ശരീരം ലോലമായ ഇപ്പോഴത്തെ സ്ഥിതിയില്‍ അറസ്റ്റ് നീട്ടിയെടുക്കാനുള്ള ആയുര്‍വേദ അടവായിരിക്കും ശിവശങ്കരന്‍ കോടതിയില്‍ ഉന്നയിക്കുക. ഇതോടകം 101 മണിക്കൂറുകള്‍ ചോദ്യം ചെയ്യലിനു വിധേനായിരിക്കെ ശിവശങ്കരന് മാനസിക ശാരീരിക സമ്മര്‍ദം പാടില്ലെന്നും വിശ്രമം തുടരണമെന്നുമൊക്കെ ന്യായീകരിക്കാം.

2018ലെ വാട്സാപ് സന്ദേശങ്ങള്‍ക്ക് ശിവശങ്കര്‍ കൃത്യമായ മറുപടി, കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചു കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് തുടങ്ങി എത്രയോ കാര്യങ്ങള്‍ക്കാണ് ഉത്തരം കിട്ടാനുള്ളത്. ഇന്നേവരെ കേസന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യലുകളില്‍ പൂര്‍ണമായ നിസഹകരണമാണ് ഉണ്ടായിട്ടുള്ളത്.
ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ വ്യക്തമായ പങ്കാളിത്തമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവിയെ ശിവശങ്കര്‍ ദുരുപയോഗപ്പെടുത്തിയതായി വാട്സ് ആപ്പ് ചാറ്റുകളുള്‍പ്പടെ ഉദ്ധരിച്ചായിരിക്കും ഇന്നത്തെ ഇ ഡി യുടെ വാദം.
അന്വേഷണത്തെ വഴിതെറ്റിക്കുന്നതിനുള്ള ശ്രമമാണ് ശിവശങ്കറിന്റെ ഭാഗത്തുള്ളത്. ഇന്ന് ശിവശങ്കരന്‍ അറസ്റ്റിലായാല്‍ ഒട്ടും വൈകാതെ സ്വപ്നയെ ജുഡിഷ്യല്‍ കസ്റ്റഡിയിലെടുത്ത് സുപ്രധാനമായ തെളിവെടുപ്പുകളേക്കു നിങ്ങും. ഇനി പുറത്തുവരാനിരിക്കുന്ന ഓരോ തെളിവും കുറ്റസമ്മതവും കേരള രാഷ്ട്രീയത്തില്‍ കോളിളക്കവും പിണറായി സര്‍ക്കാരില്‍ സുനാമിയുമായി കലാശിക്കുമെന്ന് തീര്‍ച്ച.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (20 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends