കോവിഡ് സാഹചര്യത്തില്‍ സര്‍വകലാശാലാ / കോളജ് പരീക്ഷകള്‍ക്ക് ഇന്‍സ്റ്റന്റ് ഇവാല്യുവേഷന്‍ മെഷീന്‍

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിനു സമര്‍പ്പിച്ച നയരേഖയില്‍ കോവിഡ് പശ്ചാത്തലത്തില്‍ സര്‍വകലാശാലാ / കോളജ് പരീക്ഷകള്‍ കംപ്യൂട്ടര്‍ ഓട്ടമേഷനിലൂടെ പൂര്‍ണമായി അഴിച്ചുപണിയണമെന്നു ശുപാര്‍ശ ചെയ്യുന്നു. ഇന്‍സ്റ്റന്റ് ഇവാല്യുവേഷന്‍ മെഷീന്റെ സഹായത്തോടെ മൂല്യനിര്‍ണയവും ഫലപ്രഖ്യാപനവും കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ അറിയിച്ചു.
പുതിയ രീതിയില്‍ ചോദ്യബാങ്കും ഉത്തരങ്ങളും അധ്യാപകര്‍ മുന്‍കൂട്ടി തയാറാക്കണം. ഇതില്‍നിന്ന് ചോദ്യം തിരഞ്ഞെടുത്തു വിദ്യാര്‍ഥിക്കു നല്‍കുന്നത് കംപ്യൂട്ടറായിരിക്കും. വിദ്യാര്‍ഥി ഉത്തരമെഴുതുന്നത് കടലാസിനു പകരം ഇലക്ട്രോണിക് ഇങ്ക് പാഡിലാകും.
ഡേറ്റാബേസില്‍ ഉത്തരങ്ങള്‍ ലഭ്യമാണെന്നതിനാല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ തന്നെ കംപ്യൂട്ടര്‍ മൂല്യനിര്‍ണയം നടത്തും. ടാബുലേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം ഫലം പ്രഖ്യാപിക്കാം.
ക്രമക്കേടു തടയാനും സുതാര്യത ഉറപ്പാക്കാനുമായി, പരീക്ഷ തുടങ്ങുമ്പോള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന മെഷീന്‍ നിശ്ചിത സമയം കഴിയുമ്പോള്‍ ഓഫാകും.
വിശദാംശങ്ങള്‍ തയാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. വന്‍ മുതല്‍മുടക്കില്ലാതെ മാറ്റം നടപ്പാക്കാമെന്ന് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha




















