ഉത്തര്‍പ്രദേശിലെ വിജയപുരില്‍ മലയാളിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ കിടപ്പുമുറിയില്‍ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയ നിലയില്‍ ഉത്തര്‍പ്രദേശിലെ വിജയപുരില്‍ കണ്ടെത്തിയതായി നാട്ടില്‍ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കല്ലറ ജയവിലാസം വീട്ടില്‍ സജി -സാലി ദമ്പതികളുടെ മകന്‍ വിഷ്ണു സജി(20)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇന്ത്യന്‍ കോഫി ഹൗസ് ജീവനക്കാരനായ വിഷ്ണു മരിച്ചതായി യുപിയിലുള്ള ബന്ധുവാണ് നാട്ടിലുള്ള പിതൃസഹോദരന്‍ സന്തോഷിനെ ഫോണില്‍ അറിയിച്ചത്. കോഫി ഹൗസില്‍ ജോലിക്ക് ചെല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കയ്യിലെ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്നനിലയില്‍ വിഷ്ണുവിനെ മുറിയില്‍ കണ്ടത്.
ഇന്ത്യന്‍ കോഫി ഹൗസില്‍ ജോലി ലഭിച്ച് വിഷ്ണു യുപിയിലേക്കു പോയത് 2 വര്‍ഷം മുന്‍പാണ്. സംസ്‌കാരം ഇന്നു വൈകിട്ട് തച്ചേരിമുട്ടില്‍ പിതൃസഹോദരന്‍ സന്തോഷിന്റെ വസതിയില്‍. സഹോദരിമാര്‍: വിഷ്ണുപ്രിയ, കൃഷ്ണപ്രിയ.
https://www.facebook.com/Malayalivartha




















