മരണശേഷം കൊവിഡ് സ്ഥിരീകരിച്ചയാളെ സംസ്‌ക്കരിക്കാനായി സെമിത്തേരിയില്‍ എത്തിച്ച് പെട്ടി തുറന്നപ്പോള്‍ മൃതദേഹമില്ല... ഒടുവില്‍ സംഭവിച്ചത്....

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചയാളെ സംസ്‌ക്കരിക്കാനായി സെമിത്തേരിയില്‍ എത്തിച്ച് പെട്ടി തുറന്നപ്പോള്‍ മൃതദേഹമില്ല... ഒടുവില്‍ മൃതദേഹം ആശുപത്രിയില്‍ നിന്നെടുത്ത് പിന്നീട് സംസ്‌കരിച്ചു. വരാപ്പുഴ കോതാട് കണ്ടതാട്ട് തത്തപ്പള്ളി പ്രിന്‍സിന്റെ (42) മൃതദേഹമാണ് പെട്ടിയിലാക്കാന്‍ മറന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവമുണ്ടായത്.
പ്രിന്‍സിനെ പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൃതദേഹം അടക്കം ചെയ്യാനായി വീട്ടുകാര്‍ പെട്ടി ആശുപത്രിയിലെത്തിച്ചു. വൈകിട്ട് തിരുഹൃദയ ദേവാലയത്തില്‍ സംസ്‌ക്കരിക്കാനായി പെട്ടി തുറന്നപ്പോഴാണ് പെട്ടിയില്‍ മൃതദേഹമില്ലെന്നറിഞ്ഞത്.
ആശുപത്രിയിലെത്തി വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തി. ഇവിടെ രണ്ടുപേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നതായും, മൃതദേഹം വയ്ക്കാത്ത പെട്ടിയാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയ പ്രിന്‍സിന്റെ സുഹൃത്തുക്കള്‍ ഏറ്റെടുത്തതെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha




















