സ്വകാര്യ ആശുപത്രി അധികൃതര്‍ക്ക് ഗുരുതര വീഴ്ച; കോവിഡ് രോഗിയുടെ മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായി നല്‍കി!

എറണാകുളത്തെ സ്വകാര്യ ആശുപത്രിക്ക് കോവിഡ് രോഗിയുടെ മൃതദേഹം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച സംഭവിച്ചു. മൃതദേഹം ഇല്ലാതെ പെട്ടി മാത്രമായാണ് ആശുപത്രി അധികൃതര്‍ കുടുംബത്തിന് കൈമാറിയത്.
കോതാട് സ്വദേശി പ്രിന്‍സ് സിമേന്തിയുടെ മൃതദേഹം അടങ്ങിയ പെട്ടി പള്ളി സെമിത്തേരിയില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നാല്‍പ്പത്തിരണ്ടുകാരനായ പ്രിന്‍സ് ഇന്നലെയാണ് മരിച്ചത്.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് പ്രിന്‍സിന് കോവിഡ് 19 സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha





















