മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
മൂക്കില്‍നിന്നും രക്തസ്രാവവുമായി മേപ്പാടി വിംസ് ആശുപത്രിയില്‍ എത്തിച്ച വട്ടത്തുവയല്‍ 60 പണിയ കോളനിയിലെ സിനി (27) യുടെ മരണം മൊബൈല്‍ ഫോണിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കൊലപാതകമെന്നു പോലീസ്. സംഭവത്തില്‍ ഭര്‍ത്താവ് വിജയ്(30)യെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
സിനിയെ മേപ്പാടി വിംസ് ആശുപത്രിയില്‍ എത്തിച്ചത് ശനിയാഴ്ച രാത്രിയിലാണ്. യാത്രാമധ്യേ സിനി മരിച്ചു. വിജയ്യുടെ മൊഴിപ്രകാരം അസ്വാഭാവികമരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് വ്യക്തമായതോടെ പോലീസ് ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു.
https://www.facebook.com/Malayalivartha