വിവാഹം മുടക്കിയെന്നാരോപിച്ച് യുവാവ് അയല്‍വാസിയുടെ കട ജെ.സി.ബി. കൊണ്ട് ഇടിച്ചുനിരത്തി

അയല്‍വാസി വിവാഹാലോചനകള്‍ മുടക്കുന്നെന്നാരോപിച്ച് അയാളുടെ കട യുവാവ് ജെ.സി.ബി. ഉപയോഗിച്ച് ഇടിച്ചു നിരത്തി. ചെറുപുഴ ഊമലയില്‍ പലചരക്ക് കച്ചവടം നടത്തുന്ന പുളിയാര്‍മറ്റത്തില്‍ സോജിയുടെ കടയാണ് സ്തുതിക്കാട്ട് (പ്ലാക്കുഴിയില്‍) ആല്‍ബിന്‍ മാത്യു (31) തകര്‍ത്തത്.
തിങ്കളാഴ്ച രാവിലെ കട തുറന്നശേഷം സോജി ഒന്‍പത് മണിയോടെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയി. ഈ സമയത്ത് ആല്‍ബിന്‍ ജെ.സി.ബിയുമായി എത്തി കട മുറിയും, ഒപ്പം ഉള്ളിലുണ്ടായിരുന്ന സാധനങ്ങളും ഫര്‍ണീച്ചറുകളും പൂര്‍ണമായി തകര്‍ക്കുകയായിരുന്നു. ആല്‍ബിനെയും കട പൊളിക്കാനുപയോഗിച്ച ജെസിബിയും പോലീസ് കസ്റ്റഡിയിലെടുത്തു.
ആല്‍ബിന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍, തനിക്ക് വരുന്ന വിവാഹലോചനകള്‍ സോജി തുടര്‍ച്ചയായി മുടക്കുകയാണന്നും ഇതിലുളള വൈരാഗ്യമാണ് കട തകര്‍ക്കാന്‍ കാരണമെന്നുമാണ് പറഞ്ഞിട്ടുള്ളത് . എന്നാല്‍ ആരോപണം സോജി നിഷേധിച്ചു. സംഭവമറിഞ്ഞ് നിരവധിയാളുകള്‍ ഊമലയില്‍ തടിച്ച് കൂടിയിരുന്നു.
https://www.facebook.com/Malayalivartha





















