Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലഹരിമരുന്ന് കേസ് പ്രതി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും കടന്നു

28 OCTOBER 2020 01:52 PM IST
മലയാളി വാര്‍ത്ത

തടവുകാര്‍ക്കായുള്ള മഞ്ചേരിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് കോവിഡ് പോസിറ്റീവായ ലഹരിമരുന്ന് കേസ് പ്രതി കടന്നുകളഞ്ഞു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് കാറ്റ്‌ലമാരി അനാറുല്‍ ബഹാര്‍ (23) ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ചാടിപ്പോയത്.

ഇന്നലെ രാവിലെ 5-ന് ആണ് സംഭവം. കോഴിക്കോട് റോഡിലെ തടവുകാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലെ രണ്ടാം നിലയില്‍നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇത് നാലാം തവണയാണ് പ്രതികള്‍ കടന്നുകളയുന്നത്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സുരക്ഷാ ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഒന്നാം നിലയിലാണ് തടവുകാരെ പാര്‍പ്പിക്കുന്നത്. എന്നാല്‍ ഇവിടെനിന്നു രണ്ടാം നിലയില്‍ പ്രവേശിച്ചാണ് കടന്നുകളഞ്ഞത്. പ്രവേശന കവാടത്തില്‍ ഗ്രില്‍ ഉള്ളതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ മാര്‍ഗമില്ല. കെട്ടിടത്തിന്റെ മുകളില്‍നിന്ന് തുണി പിരിച്ചു കൂട്ടിക്കെട്ടി താഴേക്ക് ഇറങ്ങിയെന്നാണ് കരുതുന്നത്. തുണി തൂങ്ങിക്കിടക്കുന്നതായി കണ്ടെത്തിയിരുന്നു.

ഇക്കഴിഞ്ഞ 22-നാണ് വളാഞ്ചേരിയില്‍നിന്നു ലഹരിമരുന്ന് പിടികൂടിയ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തത്. കോവിഡ് പോസിറ്റീവ് ആയതോടെ 26-ന് തടവുകാരുടെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റി. കേന്ദ്രത്തില്‍ പോസിറ്റീവായി ചികിത്സയില്‍ ഇപ്പോള്‍ 30 തടവുകാരുണ്ട്. കാവലിനു 2 സുരക്ഷാ ഉദ്യോഗസ്ഥരും. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

റിമാന്‍ഡ് പ്രതികള്‍ മഞ്ചേരി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോകുന്നത് ഇത് നാലാം തവണയാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ജൂണില്‍ 2 പേരാണ് കടന്നുകളഞ്ഞത്. ഇവരെ പിടികൂടി തിരികെ ജയിലില്‍ പ്രവേശിപ്പിച്ചു. ഇവരിലൊരാള്‍ കോവിഡ് പോസിറ്റീവ് ആയി ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്നതിനിടെ വീണ്ടും കടന്നുകളഞ്ഞു. ആഴ്ചകള്‍ക്കുശേഷം ഇയാളെ എറണാകുളത്തുനിന്നു പിടികൂടി.

കാളികാവ് പൊലീസ് പിടികൂടിയ പ്രതി കഴിഞ്ഞ ദിവസം ചാടിപ്പോയിരുന്നു. ഇയാളെ ആലിപറമ്പ് മലയില്‍ ആള്‍ ഒഴിഞ്ഞ വീട്ടില്‍നിന്ന് പിടികൂടി. ഇന്നലെ കേന്ദ്രത്തില്‍നിന്ന് ലഹരിമരുന്ന് കേസ് പ്രതി കടന്നുകളഞ്ഞു. പ്രതികള്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനുള്ള ബുദ്ധിമുട്ടും സുരക്ഷാ വീഴ്ചയുമാണ് പ്രതികള്‍ക്ക് കടന്നുകളയാന്‍ വഴിയൊരുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends