വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍; മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു
നാടിനെ നടുക്കി പാലക്കാട് വൃദ്ധസദനത്തിലെ അന്തേവാസി തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി. ഇതേതുടർന്ന് ഇവിടത്തെ മറ്റൊരു അന്തേവാസിയായ പാലാ രാമപുരം സ്വദേശി ബാലകൃഷണന് നായരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഒറ്റപ്പാലം വരോട് ആശ്രയം ചാരിറ്റബിള്‍ ട്രസ്റ്റില്‍ ആണ് സംഭവം നടന്നത്. പുതുവൈപ്പ് സ്വദേശിയായ ചന്ദ്രദാസനാണ് ഇത്തരത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം ഇന്നലെ രാത്രി നടന്ന വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ബാലകൃഷ്ണന് നായര്‍ ചന്ദ്രദാസനെ ഇരുമ്ബ് വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് സൂചന. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബാലകൃഷ്ണന് നായരെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha