അത്തികുന്നിനടുത്ത് തേയില തോട്ടത്തില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി
വയനാട് ജില്ലയിലെ പന്തല്ലൂര്‍ അത്തികുന്നിനടുത്ത് തേയിലത്തോട്ടത്തില്‍ 4 വയസ്സുള്ള ആണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി.
ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം വന്നാല്‍ മാത്രമേ മരണ കാരണം അറിയാന്‍ കഴിയുകയുള്ളൂവെന്ന് വനപാലകര്‍ പറഞ്ഞു.
മുതുമല കടുവ സങ്കേതത്തിലെ മൃഗ ഡോക്ടര്‍ എസ്. രാജേഷ് കുമാര്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
https://www.facebook.com/Malayalivartha