Widgets Magazine
16
Oct / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


പാകിസ്താനില്‍ 10 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണത്തിന്റെ, വില 4,30,500 പാകിസ്താനി രൂപയാണ്! .ഈ നിരക്കില്‍ സ്വര്‍ണം വാങ്ങുക എന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ഒന്നായി മാറി..


ഭയാനകമായ ദൃശ്യങ്ങള്‍ പുറത്ത്..ഒരു കൂട്ടം പുരുഷന്മാര്‍ കൈകള്‍ പിന്നില്‍ കെട്ടി നിലത്ത് മുട്ടുകുത്തി നില്‍ക്കുന്നത് കാണാം...അടുത്ത ദൃശ്യങ്ങളില്‍ കാണുന്നത് മുട്ടുകുത്തി നിന്ന ഏഴ് പുരുഷന്മാരും നിലത്ത് വീഴുന്നതാണ്...


ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...


പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

ആഞ്ഞ് വലിച്ചിട്ടും കൈ വിട്ടു പോയി; ശിവശങ്കറിന്റെ പതനത്തിൽ മുഖ്യന്റെ കസേരക്ക് ഇളക്കം? മടിയിൽ കനം കിളിർക്കുന്നുവോ ? തോളിൽ മാറാപ്പുമായി ശിവശങ്കർ

28 OCTOBER 2020 03:32 PM IST
മലയാളി വാര്‍ത്ത

സ്വർണ്ണക്കടത്ത് കേസ് തുടങ്ങിയ നാൾ മുതൽ ശിവശങ്കർ ഒരു വലിയ ചോദ്യമുനയായി നിന്ന വ്യക്തിയാണ്.പിണറായി സർക്കാരിന് വലിയ വെല്ലുവിളി തന്നെയായിരുന്നു മുൻ ഐ ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ ചോദ്യം ചെയ്യലും. പല തവണ മുഖ്യൻ സംരക്ഷിച്ചെങ്കിലും പിന്നീട് പോക പോകെ ശിവശങ്കർ കൈ വിട്ടു പോകുകയായിരുന്നു . ഐഎഎസ് പദവിയിൽ മിന്നിത്തിളങ്ങിയായ അദ്ദേഹം ഇന്ന് അറസ്റ്റിന്റെ വക്കിൽ എത്തി നിൽക്കുമ്പോൾ സർക്കാരും പ്രതിരോധത്തിൽ ആകുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി ഭരണനിര്‍വഹണത്തില്‍ മുഴുവൻ നിയന്ത്രണം ഉണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് കേരളത്തിൽ ഏറെ വിവാദമായ സ്വര്‍ണക്കടത്തു കേസിലെ പ്രതിസ്ഥാനത്തേക്ക് എം. ശിവശങ്കര്‍ ഐഎഎസ് എത്തിയത്. മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെ നിയന്ത്രിച്ചിരുന്നത് ശിവശങ്കര്‍ ആയിരുന്നു. സ്പ്രിങ്‌ളര്‍ വിവാദത്തില്‍ ശിവശങ്കര്‍ ആരോപണവിധേയനായെങ്കിലും കൈവിടാതെ ചേര്‍ത്തു നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഭരണതലത്തില്‍ ഏറെ മികവുറ്റ ഉദ്യോഗസ്ഥനെന്നു പേരെടുത്ത ശിവശങ്കര്‍ പഠനകാലത്തും അതേ മികവാണു പുലര്‍ത്തിയിരുന്നത്. എസ്എസ്എല്‍സിക്കു റാങ്ക് നേടി എന്‍ജിനീയറിങ്ങിലും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം ഉദ്യോഗസ്ഥനെന്ന നിലയില്‍ ശ്രദ്ധേയമായ ഭരണ പാടവമാണ് കാഴ്ച വച്ചതും. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുകയും അമിതമായ അധികാരം ലഭിക്കുകയും ചെയ്ത ശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഏറെ മികവു തെളിയിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണു പിണറായി വിജയന്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായി ശിവശങ്കറിനെ തിരഞ്ഞെടുത്തത്. കെ–ഫോൺ ഉൾപ്പെടെ സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ കാവലാൾ കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ അത് അദ്ദേഹത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു. ഐടി വകുപ്പിന്റെ സെക്രട്ടറി സ്ഥാനം കൂടി ലഭിച്ചത് ആ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ഐഎഎസില്‍ 2023 ജനുവരി 31 വരെ സര്‍വീസ് ബാക്കിയുള്ളപ്പോഴാണ് വീഴ്ച.

തിരുവനന്തപുരം സ്വദേശിയായ ശിവശങ്കര്‍ എസ്എസ്എല്‍സി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണു ജയിച്ചത്. തുടര്‍ന്നു പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളജില്‍ ബിടെക്കിനു ചേര്‍ന്നു. അവിടെ കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്നു ഗുജറാത്തിലെ 'ഇര്‍മ'യില്‍നിന്നു റൂറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ നേടി. മികച്ച വിദ്യാര്‍ഥിയെന്ന നിലയില്‍ അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസ നേടി.

പഠന ശേഷം കുറെക്കാലം റിസര്‍വ് ബാങ്കില്‍ ഓഫിസറായിരുന്നു. പിന്നീട് റവന്യു വകുപ്പില്‍ ഡപ്യൂട്ടി കലക്ടറായി ജോലി ലഭിച്ചു. ആ പദവിയില്‍ ഇരിക്കെ 1995ല്‍ കണ്‍ഫേഡ് ഐഎഎസ് ലഭിച്ചു. 2000 മാര്‍ച്ച് ഒന്നിന് ഐഎഎസില്‍ സ്ഥിരപ്പെടുത്തി. മലപ്പുറം കലക്ടര്‍ എന്ന നിലയില്‍ മികച്ച പ്രകടനമാണു ശിവശങ്കർ കാഴ്ചവച്ചത്. പിന്നീടു ടൂറിസം ഡയറക്ടര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, സെക്രട്ടറി, മരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ മികവു കാട്ടി. വിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറിയുമായിരിക്കെ, പൊതുവിദ്യാഭ്യാസ മേഖലയിലെ അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും തടയിട്ടു.വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഒപ്പുവച്ചു കൊണ്ടു സംസ്ഥാനത്ത് പവര്‍ കട്ട് ഒഴിവാക്കിയത് അദ്ദേഹത്തിന്റെ നേട്ടമായി. ശിവശങ്കര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായിരിക്കെയാണു സംസ്ഥാനത്തു മികച്ച രീതിയില്‍ ദേശീയ ഗെയിംസ് നടന്നത്.


മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവേ നിർണ്ണയാക നീക്കമായിരുന്നു ഇഡി നടത്തിയ്ത . ക്കോടതി വിധി വന്നു നിമിഷങ്ങൾക്കകം തന്നെ ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തു. ഇഡിയുടെ വാഹനത്തിൽ അദ്ദേഹത്തെ കൊണ്ട് പോയി . . ശിവശങ്കർ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരത്തെ ആയുർവേദ ആശുപത്രിയിലേക്ക് എനഫോഴ്‌സ്‌മെന്റ് സംഘം എത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് . കോടതി വിധി വന്ന് മിനിറ്റുകൾക്കകമാണ് ഉദ്യോഗസ്ഥർ ആശുപത്രിയിലേക്ക് എത്തിയത് എന്ന കാര്യം ശ്രദ്ധേയം . ഡോക്‌ടർമാരോട് സംസാരിച്ച ശേഷം എൻഫോഴ്‌സ്‌മെന്റ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു .അറസ്റ്റ് ഉടനെ തന്നെ രേഖപ്പെടുത്തയുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാതിക്രമം നേരിട്ടുവെന്നാരോപിച്ചു ജീവനൊടുക്കിയ അനന്തുവിന്റെ മരണമൊഴി പുറത്ത്  (5 hours ago)

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്  (5 hours ago)

ബിഹാറില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി  (6 hours ago)

അമൃത എക്‌സ്പ്രസ് നാളെ മുതല്‍ രാമേശ്വരം വരെ നീട്ടി  (6 hours ago)

'പണ്ടത്തെ വട്ട്, ഇപ്പോഴത്തെ ഡിപ്രഷന്‍'; വിവാദ പരാമര്‍ശം ആരോപിച്ച് നടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി  (7 hours ago)

പേരാമ്പ്രയില്‍ നടന്ന സി.പി.എം യു.ഡി.എഫ് സംഘര്‍ഷം:ഷാഫി പറമ്പില്‍ എം.പിക്കെതിരെ ആഞ്ഞടിച്ച് ഇ.പി. ജയരാജന്‍  (7 hours ago)

പത്ത് മാസത്തിനിടെ കെ എസ് ആര്‍ ടി സിക്ക് രണ്ടരക്കോടി രൂപ ലാഭമെന്ന് ഗണേഷ്  (8 hours ago)

ഇന്നത്തെ നിരക്ക്  (9 hours ago)

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ തുലാവര്‍ഷം ആരംഭിക്കും  (9 hours ago)

വിഷന്‍ 2031: ശിശുസംരക്ഷണ മേഖലയ്ക്കുള്ള ദര്‍ശനരേഖ; വനിത ശിശുവികസന വകുപ്പിന്റെ സെമിനാര്‍ വ്യാഴാഴ്ച തിരൂരില്‍  (9 hours ago)

HAMAS ഹമാസിന്റെ ദൃശ്യങ്ങള്‍ പുറത്ത്;  (9 hours ago)

ഷൂട്ടിംഗിനിടെ മരണത്തെ മുഖാമുഖം കണ്ടതിനെക്കുറിച്ച് രജീഷ വിജയന്‍  (9 hours ago)

കഥകളിച്ചെണ്ടയിലെ ഇതിഹാസപുരുഷനെ അനുസ്മരിച്ച് കലാശ്രേഷ്ടർ - ഗുരുശ്രേഷ്ഠരെ കലാസാഗർ ആദരിച്ചു...  (10 hours ago)

ബന്ദി കൈമാറ്റം പൂർത്തീകരിച്ചതിന് പിന്നാലെ ഗസ്സ സിറ്റിയിൽ ഫലസ്തീനികളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം...  (10 hours ago)

നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്.! ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!  (10 hours ago)

Malayali Vartha Recommends