ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ... ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് സംസ്ഥാന സര്‍ക്കാരിന് പറയാനുള്ളതെന്ന് എം.കെ. മുനീര്‍

തിരുവനന്തപുരം നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതിനെ സംസ്ഥാന സര്‍ക്കാര്‍ എന്ത് പറഞ്ഞു ന്യായീകരിക്കുമെന്ന് എം. കെ മുനീര്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ എം. കെ മുനീര്‍ പരിഹസിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
'ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലേക്ക് തന്നെയല്ലേ'മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതിന് എന്ത് ന്യായീകരണമാണ് ഇനി പറയാനുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വ്വാധികാരിയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.വിദേശ കമ്ബനിയുമായി സ്വന്തം നിലയില്‍ കരാര്‍ ഒപ്പിടാന്‍ മാത്രം സ്വാധീനം ഉണ്ടായിരുന്ന വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ പരമ യോഗ്യനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനി എണ്ണിയെണ്ണി ശിവശങ്കര്‍ സത്യങ്ങള്‍ പറയുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഇനിയും ആ കസേരയില്‍ ഇരിക്കാന്‍ ഉള്ള ധാര്‍മികതയുടെ അളവുകോല്‍ എന്താണെന്ന് മാത്രം മുഖ്യമന്ത്രിയോട് ചോദിക്കുന്നില്ല..
https://www.facebook.com/Malayalivartha





















