മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍;കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്

കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റില്‍. ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്സ് രേഖപ്പെടുത്തിയത്.
ചെന്നൈയില്‍ നിന്നും മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തി നിര്‍ണായക കൂടിയാലോചനകള്‍ നടത്തിയതിന് ശേഷമാണ് ശിവശങ്കറിനെ അറ്സ്റ്റ് ചെയ്യുന്നത്. ഇ.ഡി സ്‌പെഷ്യല്‍ ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് കൊച്ചിയിലെത്തിയത്.
കസ്റ്റഡിയിയിലെടുത്ത ശിവശങ്കറുമായി കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ വിശ്രമത്തിനായി ശിവശങ്കറിനെ ചേര്‍ത്തലിയിലെ ഹോട്ടലില്‍ ഇറക്കി. തൊട്ട് പിറകെ കസ്റ്റംസ് സംഘവും ഹോട്ടലിലെത്തി. 3.20 ഓടെ എം ശിവശങ്കറുമായി വാഹനം കൊച്ചിയിലെ എന്‍ഫോസ്‌മെന്റ് ആസ്ഥാനത്തെത്തി. ചേര്‍ത്തലമുതല്‍ ഇഡി സംഘത്തെ അനുഗമിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇഡി ഓഫീസിലേക്ക് എത്തുകയും പിന്നാലെ ഡിജിറ്റല്‍ തെളിവുകളടക്കം വെച്ചുള്ള ചോദ്യം ചെയ്യല്‍ തുടങ്ങുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















