Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സഖാക്കള്‍ കണ്ടം വഴിയോടി... ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത ശേഷം മണിക്കൂറുകള്‍ കഴിഞ്ഞും അറസ്റ്റ് ചെയ്യാതായതോടെ തെളിവില്ലാതെ ശിവശങ്കര്‍ ഊരുമെന്ന് വീരവാദം പറഞ്ഞ് സഖാക്കള്‍; പുലികളെയിറക്കി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ ഡോവല്‍ കളം നിറഞ്ഞപ്പോള്‍ ഞൊടിയിടയ്ക്കുള്ളില്‍ ഇടിത്തീയായി എന്‍ഫോഴ്‌സ്‌മെന്റ്; തെളിവുകള്‍ വാരിക്കൂട്ടിയപ്പോള്‍ പാതിരാത്രിയില്‍ അറസ്റ്റ്

29 OCTOBER 2020 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ നാടകീയ ക്ലൈമാക്‌സാണ് ഉണ്ടായത്. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കാട്ടി കസ്റ്റംസിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേയും കളിയാക്കിയ സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി ചുരുട്ടിക്കൂട്ടിയങ്ങെടുത്തു. രാവിലെ തുടങ്ങിയ ക്ലൈമാക്‌സ് അവസാനിച്ചത് പാതിരാത്രിയാണ്.

കോടതി വിധി വന്നതിന് പിന്നാലെ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തപ്പോഴും തെളിവില്ലാത്തതിനാല്‍ തൊടാന്‍ കഴിയില്ലെന്നാണ് ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ വാദിച്ചത്. ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യം കിട്ടുമെന്ന് കരുതിയ സന്ദര്‍ഭത്തിലാണ് രാജ്യസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുലികളെ ഇറക്കി ശക്തമായ തെളിവുണ്ടാക്കയാണ് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. അതിന് പിന്നാലെ കസ്റ്റംസ് ആദ്യം അറസ്റ്റ് ചെയ്യണോ ഇഡി ആദ്യം അറസ്റ്റ് ചെയ്യണോ എന്ന തര്‍ക്കമുണ്ടായി. രാത്രി വൈകിയതോടെ പഴയ മാരത്തോണ്‍ ചര്‍ച്ച പോലെ എല്ലാം കഴിഞ്ഞ് ശിവശങ്കര്‍ പുറത്തിറങ്ങുമെന്നാണ് കരുതിയത്. അപ്പോഴാണ് ഡോവലിന്റെ ഒന്നൊന്നര ഇടപെടല്‍. അതോടെ ശിവശങ്കറിന്റെ കാര്യം തീര്‍പ്പായി. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാത്രി വൈകി ഇ.ഡി അറസ്റ്റ് ചെയ്തു.

എന്‍ഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് കേസുകളില്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി, ശിവശങ്കറിനെ ഇ.ഡി കസ്റ്റഡിയിലെടുത്തിരുന്നു. കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10 ഓടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍കുറ്റം ചുമത്തിയുള്ള അറസ്റ്റ്. ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുസര്‍ക്കാരിനെ മുള്‍മുനയിലാക്കുന്നതാണ് കേസിലെ വഴിത്തിരിവ്.

കേസിലെ മുഖ്യപ്രതി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കര്‍ നിയന്ത്രിച്ചിരുന്നതായാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച് ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നല്‍കിയ മൊഴികള്‍ അറസ്റ്റില്‍ നിര്‍ണായകമായി. ചോദ്യം ചെയ്യല്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കൂടി ഇ.ഡി ഓഫീസിലെത്തിയതോടെ അറസ്റ്റ് രാത്രി തന്നെ ഉണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നു. തുടര്‍ന്ന് ഇ.ഡി സ്‌പെഷ്യല്‍ ഡയറ്കടറും സ്റ്റാന്‍ഡിംഗ് കോണ്‍സലും കൂടി എത്തിയതോടെ ശിവശങ്കറിന്റെ വിധി നിര്‍ണയിക്കപ്പെട്ടു.

രാഷ്ട്രീയ പ്രാധാന്യമേറെയുള്ള കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും ഇ.ഡിയും കസ്റ്റസും ഇതുവരെ തൊണ്ണൂറു മണിക്കൂറിലധികമാണ് ശിവശങ്കറെ ചോദ്യം ചെയ്തത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്നലെ രാവിലെ 10.22 നാണ് ഹൈക്കോടതി തള്ളിയത്. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയില്‍ പത്തു മിനിട്ടിനകം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെത്തി, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഒപ്പം വരാന്‍ നിര്‍ദേശിക്കുക കൂടി ചെയ്തതോടെ കസ്റ്റഡിയിലെടുത്തുവെന്ന് വ്യക്തമായി. എന്‍ഫോഴ്‌സ്‌മെന്റ് വാഹനത്തില്‍ കൊച്ചിയിലെത്തിച്ച ശിവശങ്കറിനെ വൈകിട്ട് നാല് മുതല്‍ ചോദ്യംചെയ്തു തുടങ്ങി. ശിവശങ്കറിന്റെ അറസ്റ്റ് എപ്പോഴെന്ന സംശയത്തിന്, കസ്റ്റഡിയിലെടുത്ത് പന്ത്രണ്ടു മണിക്കൂറിനകം അവസാനവുമായി.

സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യംചെയ്തതാണ് ശിവശങ്കറിന് വിനയായത്. സര്‍ക്കാരിന്റെ പ്രതിനിധിയെന്ന നിലയില്‍ യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായിരുന്ന സ്വപ്നയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നെന്ന് ശിവശങ്കറിന്റെ മൊഴിയില്‍ സമ്മതിക്കുന്നുണ്ട്. എങ്കില്‍പ്പോലും സ്വപ്നയുടെ സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട ആവശ്യം ശിവശങ്കറിനുണ്ടായിരുന്നില്ലെന്ന് ഇ.ഡിയുടെയും കസ്റ്റംസിന്റെയും കേസുകളില്‍ ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയ സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വപ്നയുടെ സാമ്പത്തിക വിഷയങ്ങളില്‍ ഇടപെട്ടതിലെ ദുരൂഹത ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ഇരുകേസുകളിലും ശിവശങ്കറിനെ പ്രതിയാക്കിയിട്ടില്ലെന്നും വിലയിരുത്തി. അതിനാല്‍ ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അപക്വമാണെന്ന് വ്യക്തമാക്കിയാണ് ഹര്‍ജികള്‍ തള്ളിയത്. എന്തായാലും ഡോവലിന്റെ ശക്തമായ ഇടപെടലുകളാണ് ശിവശങ്കറിന്റെ അറസ്റ്റ് വേഗത്തിലാക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends