Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വപ്‌നേ വച്ചിട്ടുണ്ട് ട്ടോ... എല്ലാ തെളിവുകളും ശൂ ആയി ഫീനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചു വരുമെന്ന് കരുതിയ ശിവശങ്കറിനെ സ്വപ്നയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടും തേച്ചതോടെ കാത്തിരിക്കുന്നത് 6 മാസത്തെ ജാമ്യമില്ലാ വകുപ്പ്; ശിവശങ്കറിനെ കുരുക്കിയത് ലോക്കര്‍ ഇടപാട്

29 OCTOBER 2020 09:16 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍നിഴല്‍ മാത്രം വരെ, നിന്‍ നിഴല്‍ മാത്രം വരെയെന്ന് സിനിമാ കവി എഴുതി വച്ചത് ശിവശങ്കറിനെ ഓര്‍ത്താണോ എന്ന് തോന്നിപ്പോകും. അത്രയ്ക്കും യാഥൃശ്ചികമാണ് ശിവശങ്കറിന്റെ ജീവിതം. ഒരു തെളിവും കിട്ടാതെ മുന്‍കൂര്‍ ജാമ്യം നേടി വീണ്ടും സര്‍ക്കാര്‍ സര്‍വീസില്‍ തിരികെയെത്തുമെന്നാണ് ശിവശങ്കര്‍ കരുതിയത്. എന്നാല്‍ സ്വപ്ന സുരേഷിന്റെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യരുടേയും പല വെളിപ്പെടുത്തലുകളും ശിവശങ്കറിന്റെ അറസ്റ്റിന് കാരണമായി. അവസാനം ജാമ്യമില്ലാതെ 6 മാസത്തോളം അകത്തു കിടക്കേണ്ടി വരുമെന്ന ആ സത്യമറിഞ്ഞപ്പോള്‍ നടുവേദനയാല്‍ നടുവില്‍ ഒരു കൈ പിടിച്ച് കണ്ണ് നിറയുകയായിരുന്നു. പിന്നെ ഒന്നും മിണ്ടാന്‍ ശിവശങ്കറിന് കഴിഞ്ഞില്ല.

ഇനി കാര്യങ്ങള്‍ കടുക്കുമെന്ന് ഇഡി തന്നെ ബോധ്യപ്പെടുത്തി. സ്വര്‍ണക്കടത്ത് പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ ഇടപാടിലൂടെ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെന്ന് സംശയിച്ച് പ്രതിയാക്കിയതിനല്‍ തെളിയിക്കേണ്ട ബാദ്ധ്യത ശിവശങ്കറിനാണ്. ഇ.ഡി അറസ്റ്റ് ചെയ്തതിനാല്‍ മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യംകിട്ടില്ല. ബിനാമി ആക്ട്, ഇന്‍കംടാക്‌സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട് എന്നിങ്ങനെ വകുപ്പുകള്‍ ചുമത്തിയേക്കാം. വിദേശത്ത് ഹവാലാ പണമിടപാട് നടന്നതിനാല്‍ ഫെമ അഥവാ ഫോറിന്‍മണി മാനേജ്‌മെന്റ് ആക്ട് ചുമത്താം. പ്രതികളിലൊരാളെ മാപ്പുസാക്ഷിയാക്കി ഇ.ഡി കേസ് ബലപ്പെടുത്താറുണ്ട്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കി ശിവശങ്കറിനെതിരായ കേസ് കടുപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം .

കള്ളപ്പണ, ബിനാമി ഇടപാടുകള്‍ തെളിവുസഹിതം ഇ.ഡി കണ്ടെത്തിയതാണ് എം. ശിവശങ്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്. സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ എടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നും 30 ലക്ഷം അടങ്ങിയ ബാഗുമായി സ്വപ്നയ്‌ക്കൊപ്പം അദ്ദേഹം തന്റെ വീട്ടിലെത്തിയെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ വെളിപ്പെടുത്തിയതാണ് നിര്‍ണായകമായത്. ലോക്കര്‍ ഇടപാട് കുരുക്കായെന്നും ശിവശങ്കറിന്റെ അറസ്റ്റ് ഉടനുണ്ടാവുമെന്നും വ്യക്തമായിരുന്നു.

ശിവശങ്കറിന്റെ ഐ ഫോണ്‍ പിടിച്ചെടുത്ത് മായ്ചു കളഞ്ഞ വാട്‌സ്ആപ് സന്ദേശങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ വീണ്ടെടുത്തപ്പോള്‍ തെളിവുകളുടെ ഖനിയാണ് ഇ.ഡിക്കു മുന്നിലെത്തിയത്. ശിവശങ്കറിന് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടായിരുന്നെന്നും സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കര്‍ അറിഞ്ഞിരുന്നെന്നുമുള്ള തെളിവുകളായതോടെ അറസ്റ്റിന് ഇ.ഡി ഒരുങ്ങി. അപ്പോഴാണ് ശിവശങ്കര്‍ മുന്‍കൂര്‍ജാമ്യം തേടിയത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് ശിവശങ്കര്‍ സഹായം നല്‍കിയതിന്റെ തെളിവുകള്‍ മുദ്രവച്ച കവറില്‍ ഇ.ഡി കോടതിയിലെത്തിച്ചതോടെ മുന്‍കൂര്‍ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടുവട്ടം അറസ്റ്റ് തടഞ്ഞെങ്കിലും ശക്തമായ തെളിവുകള്‍ ഇ.ഡി നിരത്തിയതോടെ, അറസ്റ്റിന് ഹൈക്കോടതി പച്ചക്കൊടി കാട്ടുകയായിരുന്നു.

യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്വപ്നയ്ക്ക് സമ്മാനമായി നല്‍കിയ 30 ലക്ഷം രൂപ സൂക്ഷിക്കാനാണ് ലോക്കര്‍ തുറന്നതെന്നാണ് ഇ.ഡിക്ക് ശിവശങ്കര്‍ മൊഴിനല്‍കിയത്. ഇത് കളവാണെന്ന് ഇ.ഡി കണ്ടെത്തി. പതിറ്റാണ്ടുകളുടെ പരിചയമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തുകയല്ലാതെ യാതൊന്നും ചെയ്തില്ലെന്ന ശിവശങ്കറിന്റെ മൊഴികള്‍ ഖണ്ഡിക്കുന്ന തെളിവുകള്‍ ഇ.ഡി കണ്ടെത്തിയതോടെ അദ്ദേഹത്തിന് നില്‍ക്കക്കള്ളിയില്ലാതായി. ലോക്കറില്‍ 30ലക്ഷം നിക്ഷേപിച്ചത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും മൂന്നോ നാലോ തവണ ലോക്കര്‍ തുറന്ന് പണം സ്വപ്നയ്ക്ക് എടുത്തുനല്‍കിയപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചെന്നും വേണുഗോപാല്‍ വെളിപ്പെടുത്തിയതോടെ ശിവശങ്കറിന് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടായിരുന്നെന്ന് ഇ.ഡിക്ക് വ്യക്തമായി.

35 ലക്ഷം ലോക്കറില്‍ വയ്ക്കണമെന്ന് ശിവശങ്കര്‍ വാട്‌സ്ആപില്‍ അറിയിച്ചെങ്കിലും 30 ലക്ഷമേ എത്തിച്ചുള്ളൂ. പണമടങ്ങിയ ബാഗുമായി സ്വപ്ന തന്റെ വീട്ടിലെത്തിയപ്പോള്‍ മുഴുവന്‍ സമയവും ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനടുത്ത് ശാന്തിനഗറില്‍ വച്ച് സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്ന ശിവശങ്കറിന്റെ മൊഴി കളവാണ്. ലോക്കറില്‍ പണംവച്ച വിവരം അപ്പോള്‍തന്നെ ശിവശങ്കറിനെ അറിയിച്ചിരുന്നു ഇങ്ങനെയാണ് വേണുഗോപാലിന്റെ മൊഴികള്‍. ഈ മൊഴികള്‍ക്ക് തെളിവുമൂല്യമുള്ളതിനാല്‍ മുന്‍കൂര്‍ജാമ്യം നിഷേധിക്കാന്‍ ഹൈക്കോടതി ഇവ പരിഗണിച്ചു. അവസാനം നടുവില്‍ കൈവച്ച് ശിവശങ്കര്‍ ആ യാഥാര്‍ത്ഥ്യം അംഗീകരിച്ചു. കണ്ണില്‍ വെള്ളം നിറഞ്ഞപ്പോഴും ആരോടും ഒന്നും പറഞ്ഞില്ല. ഇനിയെന്ത് പറയാന്‍...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends