യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയതിന് 4 മലയാളികള്‍ക്ക് ഖത്തറില്‍ വധശിക്ഷ

ഖത്തര്‍ ക്രിമിനല്‍ കോടതി 4 മലയാളികള്‍ക്ക് വധശിക്ഷ വിധിച്ചു. 2019 ജൂണില്‍ യെമന്‍ സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.
27 മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ഒന്നു മുതല്‍ 4 വരെയുള്ള പ്രതികളായ കെ.അഷ്ഫീര്‍, അനീസ്, റാഷിദ് കുനിയില്‍, ടി. ഷമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ. നാലുപേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്.
5 വര്‍ഷം, 2 വര്‍ഷം, 6 മാസം വീതം ജയില്‍ശിക്ഷയാണ് മറ്റു ചില പ്രതികള്‍ക്ക് വിധിച്ചത്. ഏതാനും പേരെ വിട്ടയച്ചു. വിധിയുടെയും പ്രതികളുടെയും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നും സ്വര്‍ണവും പണവും കവര്‍ന്നു നാട്ടിലേക്ക് അയച്ചെന്നുമാണ് കേസ്.
27 പേരില്‍ 3 പ്രധാന പ്രതികള്‍ പിടിയിലാകും മുന്‍പ് ഖത്തര്‍ വിട്ടു.
https://www.facebook.com/Malayalivartha





















